പ്രതിഫലം കിട്ടിയില്ലെങ്കിൽ പോലും ഇത്തരം ചിത്രങ്ങളിൽ അഭിനയിക്കും. കാരണം വെളിപ്പെടുത്തി മമ്മൂട്ടി

പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി ചിത്രം ‘നൻപകൽ നേരത്ത് മയക്കം’ ജനുവരി 19ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഐഎഫ്എഫ്കെ വേദിയിലും മറ്റും മികച്ച പ്രതികരണം നേടിയതിനു ശേഷമാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്.
കഥയുടെ പുതുമകൊണ്ടും കഥാപാത്രത്തിൻ്റെ അവതരണം കൊണ്ടും പ്രേക്ഷകനെ ഞെട്ടിക്കുകയാണ് മമ്മൂട്ടി എന്ന നടൻ. കാലഘട്ടത്തിന് മുന്നിൽ ഓരോ ചിത്രവും ഓരോ അടയാളപ്പെടുത്തലുകളാക്കുകയാണ് അദ്ദേഹം. ലിജോ ജോസ് പല്ലിശേരിയ്ക്കൊപ്പമുള്ള നൻപകൽ നേരത്ത് മയക്കം വരെ എത്തിനിൽക്കുമ്പോൾ ഇനിയും പ്രേക്ഷകർ ആസ്വാദനത്തിൻ്റെ അത്ഭുതങ്ങൾക്കായി കാത്തിരിക്കുകയാണ്. അഭിനയത്തോടൊപ്പം സ്വന്തമായി പ്രൊഡക്ഷൻ കമ്പനിയും വിജയകരമായി മുന്നോട്ടുകൊണ്ടുപോകുകയാണ്. മലയാള സിനമയിൽ പരീക്ഷണാത്മക ചിത്രമായി കൊണ്ടുവന്ന റോഷാക്ക് പ്രൊഡ്യൂസ് ചെയ്തത് മമ്മൂട്ടി കമ്പനിയാണ്.
ഇപ്പോൾ പുറത്തിറങ്ങിയ നൻപകൽ നേരത്ത് മയക്കവും ജ്യോതികയ്ക്കൊപ്പം എത്തുന്ന കാതലും മമ്മൂട്ടി കമ്പനി തന്നെയാണ് പ്രൊഡ്യൂസ് ചെയ്യുന്നത്. ഇപ്പോൾ തൻ്റെ സിനിമകളെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും പറയുകയാണ് അദ്ദേഹം. നൻപകൽ നേരത്ത് മയക്കം തീയേറ്റർ റിലീസുമായി ബന്ധപ്പെട്ട പ്രസ്മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നൻപകലിലെ കഥാപാത്രത്തെ മറ്റൊരു കഥാപാത്രത്തോടും താരതമ്യം ചെയ്യാൻ സാധിക്കില്ല. ഭൂതക്കണ്ണാടിയിലെ കഥാപാത്രവുമായി ബന്ധമുണ്ടോ എന്ന ചോദ്യത്തിന് അവതമ്മിൽ വലിയ വ്യത്യാസമാണ് നിലനിൽക്കുന്നതെന്നാണ് മമ്മൂട്ടി പറയുന്നത്. ഭൂതക്കണ്ണാടിയിലെ വിദ്യാധരനും ബാലൻമാഷും എതിർ ധ്രുവങ്ങളിലാണ് നിൽക്കുന്നത്. നൻപകൽ ഇത് രണ്ടുമല്ല, അവയിൽ നിന്നെല്ലാം ഏറെ വ്യത്യസ്തതകൾ അവകാശപ്പെടാനുള്ള ചിത്രവും കഥാപാത്രവുമാണ്.
ഇത്തരം ചിത്രങ്ങളിൽ അഭിനയിക്കുക എന്നത് ഏറെ സന്തോഷം തരുന്ന കാര്യമാണ്. അങ്ങനെയുള്ള സാധ്യതകൾ നമ്മൾ ഒട്ടും തള്ളിക്കളയരുത്. നൻപകലിലേതുപോലെയുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തണം. അതുകൊണ്ട് പ്രതിഫലം കിട്ടിയില്ലെങ്കിൽ പോലും ഇത്തരം ചിത്രങ്ങളിൽ അഭിനയിക്കും. കാരണം അഭിനയിക്കുക, സിനിമകൾ ചെയ്യുക എന്നുള്ളതാണ്. പിന്നെ പൈസ കിട്ടിയാൽ സന്തോഷമെന്നും താരം രസകരമായി പറഞ്ഞവസാനിപ്പിച്ചു.
അവനല്ല. ഇതിനൊക്കെകാരണം അവളാ….സുമതി. എന്നാ പിന്നെ ആദ്യംഅവളെക്കൊല്ലാം – സുമതിനെ… ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും…. എടാ…എട… യക്ഷിടെ...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...
തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ്...
മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം...
പരിശുദ്ധ റംസാൻ വ്രത ക്കാലത്ത് ദൈവം വിശ്വാസികൾക്കായി ദാനം ചെയ്ത ദിവസമാണ് ഇരുപത്തിയേഴാം രാവ്. എൺപതു വർഷത്തോളമുള്ള പ്രാർത്ഥനക്കു തുല്യമാണ് ഇരുപത്തിയേഴാം...