അടുത്ത കാലത്ത് കേരളത്തിൽ വലിയ തരംഗമായി മാറിയ താരമാണ് റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് സീസൺ നാലിൽ മത്സരാർത്ഥിയായി എത്തിയ റോബിൻ ഷോയിലൂടെയാണ് വലിയ ജനപിന്തുണ നേടിയത്. എഴുപത് ദിവസം ബിഗ് ബോസ് വീട്ടിൽ ചെലവഴിച്ച് എത്തിയ റോബിന് തിരിച്ചെത്തിയപ്പോൾ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
കേരളത്തിൽ മാത്രമല്ല റോബിന് രാധാകൃഷ്ണന് ഷോയ്ക്ക് ആദ്യമായി യു എ ഇയില്‍ എത്തിയപ്പോള്‍ വലിയ സ്വീകരണമായിരുന്നു പ്രവാസി സമൂഹം റോബിന് നല്‍കിയത്. ഒരു സ്വകാര്യ ഗ്രൂപ്പിന്റെ വില്ല പ്രോജക്ടിന്റെ ഉദ്ഘാടനവും മറ്റ് പരിപാടികള്‍ക്കുമായിരുന്നു റോബിന് അജ്മാനിലെത്തിയത്. ഗ്രൂപ്പിന്റെ ബ്രാന്‍ഡ് അംബാസിഡർ കൂടിയായിരുന്നു താരം. അതോടൊപ്പം തന്നെ ഗോള്‍ഡന്‍ വിസയുമായി ബന്ധപ്പെട്ട കാര്യങ്ങളും നടന്നു.
ദുബായില്‍ വെച്ചും ഏതാനും യൂട്യൂബ് ചാനലുകള്‍ക്ക് റോബിന് അഭിമുഖം നല്‍കിയിരുന്നു. അഭിമുഖത്തിൽ റോബിൻ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു
റോബിന്റെ വാക്കുകളിലേക്ക്..
അറബി വേഷത്തിലായിരുന്നു റോബിന് അഭിമുഖത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഈ ഒരു വസ്ത്രം ഇടണമെന്ന് ഞാന്‍ കുറേയധികം ആഗ്രിഹിച്ചിരുന്നു. ഒരു പ്ലസന്റ് ഫീലാണ് ഈ വസ്ത്രം ധരിക്കുമ്പോഴുള്ളത്. ബിഗ് ബോസ് കഴിഞ്ഞ് ഏഴ് മാസത്തിന് ശേഷമാണ് ഒരു ഗള്‍ഫ് രാജ്യത്തേക്ക് വരുന്നത്. ചില നല്ല മക്കളൊക്കെ പറയുന്നത് കേട്ടു എനിക്ക് ട്രാവല്‍ ബാനൊക്കെയുണ്ടെന്ന്. അതൊക്കെ എന്തിനാണ് പ്രചരിപ്പിച്ചതെന്ന് അറിയില്ല. പറയുന്നുവർക്ക് എന്ത് തേങ്ങയും പറയാലോ. എനിക്ക് ഇനി ഗോള്‍ഡന്‍ വിസ കിട്ടാന്‍ പോണ്, നീയൊക്കെ അങ്ങ് ഉണ്ടാക്ക്, ട്രാവല്‍ ബാന്‍ ഒലക്കേടെ തേങ്ങ.
ആളുകള്‍ എന്തൊക്കെ നെഗറ്റീവായിട്ട് പറയുന്നുണ്ടോ, അതിനെല്ലാം എതിരായ കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെ എയർപോർട്ടില്‍ വന്നിറങ്ങിയപ്പോള്‍ കൂറേ ആളുകള്‍ ദൂരെ നില്‍ക്കുന്നത് കണ്ടു. ഇവരൊക്കെ എന്നെ കാണാന്‍ വേണ്ടി തന്നെയാണോ വന്നതെന്നായിരുന്നു എന്റെ സംശയം. സത്യപറഞ്ഞാല്‍ ഒരുപാട് സന്തോഷമായി.
പുറം രാജ്യങ്ങളിലൊക്കെ എന്നെ ഇഷ്ടപ്പെടുന്നവർ ഒരുപാട് ഉണ്ടെന്ന് എനിക്ക് അറിയാം. സ്നേഹം കൊണ്ടാണ് അവർ എനിക്ക് വേണ്ടി കാത്ത് നില്‍ക്കുന്നത്. അവർക്ക് ഈ രാത്രിയില്‍ എന്നെ കാത്തിരിക്കേണ്ട ആവശ്യമൊന്നുമില്ല. കുഞ്ഞുങ്ങളും പ്രായമായവരുമൊക്കെയാണ് വരവേല്‍ക്കാനുണ്ടായിരുന്നത്. അത് കണ്ടപ്പോള്‍ തന്നെ വലിയ സന്തോഷമായി.
ബെന്‍സിന്റെ ആ മോഡല്‍ വണ്ടി കണ്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് അതില്‍ കയറുന്നത്. അതും സന്തോഷമായി. അത്തരമൊരു വാഹനം വാങ്ങിക്കാന്‍ സാധിക്കട്ടേയെന്ന് ആഗ്രഹിക്കുന്നു. ഇതിന് മുമ്പ് ഞാന്‍ ദുബായില്‍ വന്നിരുന്നു. എന്നാല്‍ അപ്പോഴുള്ളത് പോലുള്ള സ്വീകാര്യതയല്ല ഇപ്പോള്‍ ലഭിക്കുന്നത്. അന്നൊക്കെ ഫാമിലി ഫ്രണ്ട്സിനെ കാണുന്നു കറങ്ങുന്നു എന്നുള്ളത് മാത്രമായിരുന്നു.
എന്നാല്‍ ഇപ്പോള്‍ സാഹചര്യം ആകെ മാറി. ഒരു മാളില്‍ പോവുകയാണെങ്കില്‍ ഇഷ്ടം പോലെ മലയാളികള്‍ വന്ന് സംസാരിക്കുകയും വന്ന് ഫോട്ടോയൊക്കെ എടുത്ത് പോവുകയുമാണ്. അവരൊക്കെ വരുന്നു തിരിച്ചറിയുന്നു സംസാരിക്കുന്നു എന്നുള്ളത് അനുഗ്രഹമാണ്. ഒരു സാധാരണക്കാരനായ എനിക്ക് ഫെയിം വേണമെന്ന് ബിഗ് ബോസ് ഓഡീഷനിലേക്ക് പോവുമ്പോള്‍ തന്നെ ഞാന്‍ പറഞ്ഞ കാര്യമാണെന്നും റോബിന് പറയുന്നു.
എനിക്ക് ഒരുപാട് ആഗ്രഹങ്ങളുണ്ട്. ഒരുപാട് ആളുകളിലേക്ക് നല്ല രീതിയില്‍ എത്തണം, ഇഷ്ടപ്പെടണം എന്നൊക്കെയായിരുന്നു. സത്യം പറഞ്ഞാല്‍ അതൊക്കെ നടക്കുന്നുണ്ട്. നെഗറ്റീവ് കാര്യങ്ങളൊക്കെ സംഭവിക്കുന്നുണ്ട്. അതൊക്കെ ഗെയിമിന്റെ ഭാഗമാണ്. ജീവിതത്തില്‍ പോസിറ്റീവും നെഗറ്റിവും ഉണ്ടാവും. ഒരു രാത്രിക്കും ഒരു പകലുണ്ടാവും.
എല്ലാ മനുഷ്യരിലും നല്ലതും ചീത്തയുമുണ്ട്. അതെല്ലാം അതിന്റെ വഴിക്ക് പോവും. ജീവിതത്തില്‍ എല്ലാ നടക്കും. അതൊക്കെ മനസ്സിലാക്കി, കുറച്ചൊക്കെ പ്രശ്നങ്ങളിലേക്ക് ചെന്ന് ചാടാതിരിക്കാന്‍ ശ്രദ്ധിക്കുക. ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ആഗ്രഹിച്ച ജീവിതമാണ് കിട്ടിയതെങ്കിലും ആഗ്രഹിക്കാത്ത ഒരുപാട് കാര്യങ്ങളും നടന്നിട്ടുണ്ടെന്നും റോബിന് കൂട്ടിച്ചേർക്കുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....