കഴിഞ്ഞ ദിവസമാണ് മാളവിക കൃഷ്ണദാസ് തന്റെ വിവാഹ വാർത്ത പുറത്തുവിട്ടത്. നായികനായകനിലെ സഹതാരമായ തേജസ് ജ്യോതിയാണ് മാളവികയെ ജീവിതസഖിയാക്കുന്നത്. അഭിനേയതാക്കളെ തിരഞ്ഞെടുക്കുന്ന ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ ഇരുവരും ഒന്നിച്ച് മത്സരിച്ചിട്ടുണ്ട്.
ഇത് പ്രണയ വിവാഹമല്ല, വീട്ടുകാര്‍ ആലോചിച്ച് നടത്തുന്ന വിവാഹമാണെന്നും ഇരുവരും പറഞ്ഞിരുന്നു. വിവാഹ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയായാണ് ഇരുവരും ഒന്നിച്ചെത്തിയ പ്രേമം എപ്പിസോഡും ഇപ്പോൾ വൈറലായത്.
ലൈസന്‍സിന്റെ കാര്യത്തിനായി ആര്‍ടിഒ ഓഫീസില്‍ പോവുന്നതും, അത് കല്യാണാലോചനയിലേക്ക് എത്തുന്നതുമായിരുന്നു പ്രേമത്തില്‍ ഇരുവരും കാണിച്ചത്. ലൈസന്‍സിനെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് അശ്വതിയില്‍ നിന്നും മിഥുന് മേനോന് ബാക്കി വിവരങ്ങള്‍ ശേഖരിച്ചത്. കുടുംബത്തെക്കുറിച്ചും വീട്ടുകാരെക്കുറിച്ചുമെല്ലാം അന്വേഷിച്ചതോടെ ഇതൊക്കെ ലൈസന്‍സിന് ആവശ്യമാണോയെന്നായിരുന്നു അശ്വതിയുടെ ചോദ്യം. ഒടുവിലായാണ് തനിക്ക് ചൊവ്വാദോഷമുണ്ടെന്ന് അശ്വതി പറയുന്നത്. തനിക്കും ചൊവ്വയുണ്ടെന്നായിരുന്നു മിഥുന്റെ മറുപടി.
വളരെ നാച്ചുറലായാണ് രണ്ടുപേരും ചെയ്തത്. രണ്ടാളും ഗംഭീരമാക്കി. ഇപ്പോള്‍ കുറച്ചൂടെ ഹൈറ്റ് അഡജ്സ്റ്റാക്കി അല്ലേയെന്നായിരുന്നു കുഞ്ചാക്കോ ബോബന് ചോദിച്ചത്. പെര്‍ഫോമന്‍സൊക്കെ ഇഷ്ടമായി. മാളവികയ്ക്ക് ആദ്യം തന്നെ ഇത് പിടികിട്ടിയ പോലെയായിപ്പോയി, അതിലൊരു വിയോജിപ്പുണ്ടെന്നായിരുന്നു ലാല്‍ ജോസ് പറഞ്ഞത്. കാണാന്‍ നല്ല ഭംഗിയുണ്ടായിരുന്നു രണ്ടാളേം, ഇവര്‍ കല്യാണം കഴിച്ചാല്‍ കൊള്ളാമെന്ന് എനിക്കും തോന്നി, കല്യാണം കഴിക്കാവുന്ന ആളുകളാണ് നിങ്ങളെന്ന് ഇത് കണ്ടാല്‍ ആളുകള്‍ക്ക് തോന്നുമെന്നുമായിരുന്നു ലാല്‍ ജോസ് പറഞ്ഞത്.
സ്ക്രീനില്‍ കല്യാണം കഴിച്ചാല്‍ കൊള്ളാം എന്നത് എനിക്ക് ജീവിതത്തിലാണ് തോന്നുന്നുവെന്നായിരുന്നു സംവൃത പറഞ്ഞത്. രണ്ടുപേരും നല്ല മാച്ചാണ്, നല്ല ഭംഗിയുണ്ട് കാണാന്‍. പെര്‍ഫോമന്‍സ് ഞാന്‍ ശരിക്കും ആസ്വദിച്ചു. നിങ്ങൾ പറഞ്ഞ പോലെ ഹൈറ്റിന്റെ കാര്യം ആലോചിച്ച് ഞങ്ങളും ടെൻഷനായിരുന്നു. എന്റെ കല്യാണാലോചന വന്ന സമയത്ത് ഞങ്ങള്‍ നേരില്‍ കണ്ടിട്ടില്ല. ഹൈറ്റിനെക്കുറിച്ചോര്ത്ത് കുറേ ടെന്‍ഷനടിച്ചിരുന്നു. ഞാനാണെങ്കില്‍ നല്ല ഉയരവുമുണ്ട്. പുള്ളിക്ക് ഹൈറ്റ് ഉണ്ടാവില്ലേയെന്നായിരുന്നു ആശങ്ക എന്നായിരുന്നു സംവൃത പറഞ്ഞിരുന്നു.
അശ്വതിക്ക് എല്ലാം മനസിലായെന്നറിഞ്ഞപ്പോഴുള്ള മിഥുന്റെ ലുക്ക് നല്ലതായിരുന്നു. ആ നോട്ടം എനിക്കിഷ്ടമായി. ഇതിന്റെ ക്ലൈമാക്സ് സൂപ്പറാണ്. അവസാനത്തെ ചോദ്യം ഗംഭീരമാണ്. ചൊവ്വാദോഷമുള്ളവര്ക്ക് ലൈസന്‍സ് എടുക്കുന്നതില്‍ പ്രശ്നമുണ്ടോ എന്നത് കിടിലനായിരുന്നുവെന്നും ലാല്‍ ജോസ് പറഞ്ഞിരുന്നു. അങ്ങനെ എല്ലാവരും ആഗ്രഹിച്ചത് പോലെ അവര്‍ ജീവിതത്തിലും ഒന്നിക്കുന്നു, സംവൃതയുടെ നാക്ക് പൊന്നായി, തേജസും മാളവികയും ഒന്നിക്കുന്നു തുടങ്ങി നിരവധി കമന്റുകളായിരുന്നു വീഡിയോയുടെ താഴെ വന്നത്.
ടെലിവിഷനിലും സിനിമയിലുമൊക്കെയായി സജീവമാണ് മാളവിക കൃഷ്ണദാസ്. ഡാൻസിലൂടെയാണ് മാളവിക ആദ്യം ശ്രദ്ധ നേടിയത്. നിലവിൽ ഇപ്പോൾ ഏഷ്യാനെറ്റിലെ ഡാന്‍സിങ് സ്റ്റാര്‍സില്‍ മത്സരിക്കുന്നുണ്ട്
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...