Connect with us

‘എന്റെ മേക്കപ്പിനെ കുറിച്ച് കുരച്ചുകൊണ്ടേയിരിക്കൂ… മേക്കപ്പിടുന്ന വീഡിയോയുമായി റിയാസ്; അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ

Malayalam

‘എന്റെ മേക്കപ്പിനെ കുറിച്ച് കുരച്ചുകൊണ്ടേയിരിക്കൂ… മേക്കപ്പിടുന്ന വീഡിയോയുമായി റിയാസ്; അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ

‘എന്റെ മേക്കപ്പിനെ കുറിച്ച് കുരച്ചുകൊണ്ടേയിരിക്കൂ… മേക്കപ്പിടുന്ന വീഡിയോയുമായി റിയാസ്; അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ

വൈൽഡ് കാർഡ് എൻട്രിയായിട്ടായിരുന്നു ബിഗ് ബോസ്സിലേക്കുള്ള റിയാസിന്റെ വരവ് ഷോയിൽ ഉടനീളം മികച്ച മത്സരം കാഴ്ചവയ്ക്കാൻ താരത്തിന് കഴിഞ്ഞു. വലിയ ആശയങ്ങളും അതിന് വേണ്ടിയുള്ള വാദങ്ങളും പ്രതിവാദങ്ങളും ഒക്കെയായി ബിഗ് ബോസ് വീടിനെ ഉഷാറാക്കുന്ന പ്രകടനമായിരുന്നു റിയാസിന്റേത്. ബിഗ് ബോസ് ഗെയിം കളിക്കേണ്ടത് എങ്ങനെയെന്ന് റിയാസ് സലീം പലർക്കും മനസിലാക്കി കൊടുത്തുവെന്ന് പറഞ്ഞാൽ പോലും അധികമാകില്ലെന്നാണ് ആരാധക‍ര്‍ പറയുന്നത്.

ബി​ഗ് ബോസിലെത്തിയ ശേഷം പുരോ​ഗമനപരമായതും സ്ത്രീകൾക്കും കുട്ടികൾക്കും സമൂഹം മാറ്റിനിർത്തിയ എൽജിബിടിക്യു പോലുള്ള സംഘടനകളുടെ ഉദ്ദേശത്തെ കുറിച്ചും പലപ്പോഴായി സംസാരിച്ച് പ്രേക്ഷകരുടെ ചിന്താ​ഗതിയിൽ ചെറിയ രീതിയിലെങ്കിലും മാറ്റം കൊണ്ടുവരാൻ റിയാസിന് സാധിച്ചിരുന്നു.

സ്ത്രീവിരുദ്ധമായതോ മനസാക്ഷിക്ക് എതിരായതോ ആയ എന്ത് കാര്യങ്ങൾ വന്നാലും റിയാസ് മുഖം നോക്കാതെ തന്റെ എതിർപ്പ് പ്രകടപ്പിക്കാറുണ്ട്. ഇപ്പോഴിത റിയാസ് പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് വൈറലാകുന്നത്.

മുഖത്ത് മേക്കപ്പിടുന്ന ഒരു വീഡിയോയാണ് റിയാസ് പങ്കുവെച്ചത്. ‘എന്റെ മേക്കപ്പിനെ കുറിച്ച് കുരച്ചുകൊണ്ടേയിരിക്കൂ’ എന്നാണ് റിയാസ് മേക്കപ്പ് ചെയ്യുന്ന വീഡിയോ പങ്കുവെച്ച് കുറിച്ചത്. വീഡിയോ വൈറലായതോടെ പതിവ് പോലെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളെത്തി.

ഏറെപ്പേരും റിയാസിന്റെ മേക്കപ്പ് ലുക്കിനെ പ്രശംസിക്കുകയാണ് ചെയ്തത്. ‘എങ്ങനെയാണ് ഇത്രയും മനോഹരമായി മേക്കപ്പ് ചെയ്യുന്നത്?, ഏതൊക്കെ പ്രൊഡക്ട്സാണ് ഉപയോ​ഗിക്കുന്നത്?, മേക്കപ്പ് റിയാസിന് നന്നായി ചേരുന്നുണ്ട്, നിങ്ങൾക്കുള്ളിൽ ഒരു മേക്കപ്പ് ആർട്ടിസ്റ്റ് ഒളിഞ്ഞിരിക്കുന്നുണ്ട്’ എന്നെല്ലാമാണ് ഒരു വിഭാ​ഗം ആളുകൾ കമന്റായി കുറിച്ചത്.

അതേസമയം ആൺകുട്ടിയായിട്ടും നീ എന്തിന് മേക്കപ്പ് ചെയ്യുന്നുവെന്ന തരത്തിൽ പരിഹസിച്ചാണ് കമന്റ് കുറിച്ചത്.

‘ഡാ നീ പെണ്ണാണോ?, പൊളിറ്റിക്കൽ കറക്ട്നസിനെ കുറിച്ച് നിരന്തരം സംസാരിക്കുന്ന നിങ്ങൾ മേക്കപ്പ് ഇടുന്നത് ശരിയാണോ?. നിങ്ങളുടെ യഥാർത്ഥ ചർമ്മത്തിൽ നിങ്ങൾക്ക് അസ്വസ്ഥത തോന്നുന്നുവെങ്കിൽ എന്തുകൊണ്ടാണ് നിങ്ങൾ ഇൻസ്റ്റാഗ്രാമിൽ വളരെ പുരോഗമന ചിന്തകൾ പോസ്റ്റ് ചെയ്യുന്നത്?’ എന്നാണ് മറ്റൊരാൾ റിയാസിനോട് കമന്റിലൂടെ ചോദിച്ചത്. എന്നാൽ റിയാസ് ഇതിനൊന്നും മറുപടി നൽകിയിട്ടില്ല. അടുത്തിടെ റോബിന്റെ ഭാവി വധുവിനെ പരിഹസിച്ച് റിയാസ് പങ്കുവെച്ച വീഡിയോ വൈറലായിരുന്നു. ഹു ദ ഹെൽ ഈസ് ആരതി പൊടി എന്നാണ് അന്ന് റിയാസ് തന്റെ യുട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ ചോദിച്ചത്. അതിന് ശേഷം നിരവധി പേർ റിയാസിനെ വിമർശിച്ചിരുന്നു. സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി എപ്പോഴും സംസാരിക്കുന്ന റിയാസ് മറ്റൊരു സ്ത്രീയെ യാതൊരു പ്രകോപനവും കൂടാതെ പരിഹസിച്ചത് ശരിയായില്ലെന്നാണ് വിമർശനം വന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top