അന്നൊക്കെ രാജുച്ചേട്ടനെക്കുറിച്ച് അനാവശ്യമായി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഞാൻ വഴക്കുണ്ടാക്കും; മാളവിക മേനോൻ

അന്നൊക്കെ രാജുച്ചേട്ടനെക്കുറിച്ച് അനാവശ്യമായി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഞാൻ വഴക്കുണ്ടാക്കും; മാളവിക മേനോൻ
2012ല്‍ പുറത്തിറങ്ങിയ നിദ്ര എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് മാളവിക. ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന്, അല്‍ മല്ലു തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.ചെറു വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയം നേടിയ നടി കൂടിയാണ് താരം. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ് ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്.
മാളവിക ഇതിനകം മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്. ഈ വർഷം പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായ ആറാട്ടില്‍ ഒരു പ്രധാന വേഷത്തില്‍ നടി എത്തിയിരുന്നു. മമ്മൂട്ടി ചിത്രമായ സിബിഐ 5 , പുഴു, സുരേഷ് ഗോപി – ജോഷി കൂട്ടുകെട്ടിൽ ഒരുങ്ങിയ പാപ്പൻ തുടങ്ങിയ സിനിമകളിലും മാളവിക അഭിനയിച്ചു.
വിനീത് ശ്രീനിവാസനും ശ്രീനിവാസനും ഒരുമിച്ച് അഭിനയിക്കുന്ന കുറുക്കൻ എന്ന ചിത്രത്തിലാണ് മാളവിക ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതിനിടെ തന്റെ പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് മാളവിക മേനോൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ കരിയറിനെ കുറിച്ചും പൃഥ്വിരാജിനോടുള്ള ആരാധനയെ കുറിച്ചുമെല്ലാം മാളവിക സംസാരിക്കുന്നുണ്ട്. മാളവികയുടെ വാക്കുകൾ വിശദമായി വായിക്കാം.മലയാള സിനിമയിലെ മൂന്നു സൂപ്പർ സ്റ്റാറുകൾക്കൊപ്പവും അഭിനയിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. മാമാങ്കത്തിൽ മമ്മൂക്കയ്ക്കൊപ്പം ഒരു ഡാൻസിൽ തല കാണിച്ചു. അവിടം മുതൽ അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യാൻ കാത്തിരിക്കുകയായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് പുഴുവിൽ അവസരം കിട്ടിയത്. ലാലേട്ടനോടൊപ്പം ആറാട്ടിലാണ് അഭിനയിച്ചത്. അതിൽ പ്രധാനപ്പെട്ട വേഷമായിരുന്നു.
ലാലേട്ടനൊപ്പം കുറെ കോംബിനേഷൻ രംഗങ്ങളും ഉണ്ടായിരുന്നു. സുരേഷേട്ടനൊപ്പം പാപ്പൻ എന്ന സിനിമയിലാണ് അഭിനയിച്ചത്. സുരേഷേട്ടനെ സിനിമയിൽ സാധാരണ പരുക്കനായ വലിയ ഡയലോഗൊക്കെ പറഞ്ഞ് വില്ലൻമാരെ അടിച്ചിടുന്ന ആളായിട്ടാണു കണ്ടിട്ടുള്ളത്. പക്ഷേ, നേരിൽ കണ്ടപ്പോൾ അങ്ങനെ ഒരാളേ അല്ല എന്ന് മനസിലായി, വളരെ സ്നേഹമുള്ള ഒരാളാണെന്ന് മാളവിക പറയുന്നു.പൃഥ്വിരാജ് സിനിമയിൽ വന്ന കാലം മുതൽ അദ്ദേഹത്തിന്റെ കടുത്ത ആരാധികയാണ് ഞാൻ. അന്നൊക്കെ രാജുച്ചേട്ടനെക്കുറിച്ച് അനാവശ്യമായി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഞാൻ വഴക്കുണ്ടാക്കും. നിദ്രയ്ക്കു ശേഷം ഞാൻ അഭിനയം മുന്നോട്ടു കൊണ്ടുപോകാൻ ഉദ്ദേശിച്ചിരുന്നില്ല. പക്ഷേ, ഹീറോയിൽ രാജുച്ചേട്ടന്റെ അനിയത്തിയാണ് എന്നറിഞ്ഞപ്പോൾ അദ്ദേഹത്തെ കാണാനാകുമല്ലോ എന്നു കരുതി പോയതാണ്.ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിനിടെ ലോക്ഡൗൺ കാരണം രാജുച്ചേട്ടൻ ജോർദാനിൽ പെട്ടുപോയിരുന്നു. അതുകഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ഞാൻ സന്തോഷം കൊണ്ട് ഡാൻസ് ചെയ്ത വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. അത് ശരിക്കും ഒരു ആരാധികയുടെ സന്തോഷം തന്നെയായിരുന്നെന്നും മാളവിക പറയുന്നു.
സിദ്ധാർഥ് ഭരതന്റെ നിദ്ര തന്റെ തലവര മാറ്റിയെന്ന് മാളവിക പറയുന്നു. ‘2012ൽ ആണ് നിദ്ര എന്ന സിനിമയിൽ അഭിനയിക്കുന്നത്. സിദ്ധു ചേട്ടൻ എന്റെ ഫെയ്സ്ബുക് സുഹൃത്തായിരുന്നു. ഒരുദിവസം സിനിമയെക്കുറിച്ച് പുള്ളി എനിക്കു മെസേജ് അയച്ചു. താൽപര്യമുണ്ടെങ്കിൽ സെറ്റിലേക്കു വരാൻ പറഞ്ഞു.
ഞാനൊരിക്കലും സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിച്ചിട്ടുള്ള ആളല്ല. മുൻപും അവസരങ്ങൾ വന്നിട്ടുണ്ട്. പക്ഷേ, എനിക്കു താൽപര്യമില്ലായിരുന്നു. പക്ഷേ, ഇക്കാര്യം ഞാൻ വീട്ടിൽ പറഞ്ഞപ്പോൾ അമ്മയ്ക്കും അച്ഛനും താൽപര്യമായി. അങ്ങനെ സെറ്റിൽ പോയി. അവരെന്നെ സിലക്ട് ചെയ്യുകയായിരുന്നു,’ മാളവിക പറഞ്ഞു.
ചങ്ങനാശ്ശേരി മാർക്കറ്റിൽ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ച ഒരു സിനിമയുടെ ഷൂട്ടിംഗ് നടന്നു. ഇന്നും പ്രേഷകർ വീർപ്പടക്കിയും കൈയ്യടിച്ചും കാണുന്നുന്ന ഒരു...
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
പ്രേക്ഷകർക്കേറെ പ്രിയങ്കരി ആയ നടിയാണ് ലിജോമോൾ. ഇതിനോടകം തന്നെ വളരെ വ്യത്യസ്തമായ വേഷങ്ങളിലൂടെ ലിജോമോൾ അമ്പരപ്പിച്ചിട്ടുണ്ട്. സ്വകാര്യ ജീവിതത്തെക്കുറിച്ച് അപൂർവമായേ ലിജോ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...