പാവം സ്ത്രീ ആണ്, ഞാനവരുടെ അടുത്ത് ബഹുമാനത്തോടെയേ നിന്നിട്ടുള്ളൂ’;സിൽക്ക് സ്മിതയെ കുറിച്ച് ഇന്ദ്രൻസ്

1981-ൽ ചൂതാട്ടം എന്ന സിനിമയിൽ വസ്ത്രാലങ്കാര സഹായിയാണ് ഇന്ദ്രൻസ് സിനിമാലോകത്തേയ്ക്ക് എത്തുന്നത് . തുടർന്ന് ധാരാളം സിനിമകളിൽ വസ്ത്രാലങ്കാരജോലികൾ ചെയ്തു. അതിനോടൊപ്പം ചില സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിക്കുകയും ചെയ്തിരുന്നു. “സി ഐ ഡി ഉണ്ണികൃഷ്ണൻ ബി എ, ബി എഡ്” എന്ന സിനിമയാണ് ഇന്ദ്രൻസിന്റെ അഭിനയജീവിതത്തിൽ ഒരു വഴിത്തിരിവാകുന്നത്. ഈ സിനിമയിലെ ഹാസ്യകഥാപാത്രം തുടർന്നങ്ങോട്ട് ധാരാളം സിനിമകളിൽ ഹാസ്യവേഷങ്ങളിൽ തിളങ്ങാൻ ഇന്ദ്രൻസിന്
ഇന്ന് ഒരു സിനിമയെ തോളിലേറ്റുന്ന നായക നടനായി ഇന്ദ്രൻസ് വളർന്നു. ഇന്ന് സിനിമാ ലോകത്ത് ഏറ്റവും തിരക്കുള്ള നടൻമാരിൽ ഒരാളാണ് ഇന്ദ്രൻസ്.ഹോം എന്ന സിനിമയ്ക്ക് ശേഷം കരിയർ ഗ്രാഫ് കുത്തനെ ഉയർന്ന ഇന്ദ്രൻസിന് കൈ നിറയെ അവസരങ്ങളാണ്. കോസ്റ്റ്യൂം ഡിസൈനർ ആയാണ് സിനിമയിലേക്ക് ഇന്ദ്രൻസ് കടന്ന് വരുന്നത്. ഇതിനിടെ ചെറിയ വേഷങ്ങളും ചെയ്തു.
എന്നാൽ പുതിയ കാലത്ത് ഇന്ദ്രൻസിനെ തേടി മികച്ച അവസരങ്ങളെത്തി. പണ്ട് ഇന്ദ്രൻസ് ചെറിയ വേഷങ്ങൾ ചെയ്ത സിനിമകളിലെ പ്രധാന നടൻമാർ വരെ താരമൂല്യത്തിൽ ഇന്ന് ഇന്ദ്രൻസിന്റെ പിന്നിലാണ്. വലിയ ആരാധക വൃന്ദം ഇന്ദ്രൻസിനുണ്ട്. എല്ലാവരോടും വിനയത്തോടെ സംസാരിക്കുന്ന നടന് ഹേറ്റേഴ്സും കുറവാണ്. മുമ്പ് ഒപ്പം പ്രവർത്തിച്ച താരങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ദ്രൻസിപ്പോൾ.
‘ജഗതി ചേട്ടൻ എന്നെ കൂടെ ചേർത്ത് നിർത്തി താളവും കാര്യങ്ങളുമൊക്കെ പഠിപ്പിച്ച ആളാണ്. കോസ്റ്റ്യൂമറായി വർക്ക് ചെയ്യുന്ന സമയത്ത് ആ വേഷം ഇന്ദ്രൻ ചെയ്യുമെന്ന് അദ്ദേഹം പറയും. ഗുരു സ്ഥാനീയനാണ്. ഒരു പടത്തിന് വേണ്ടി കാത്തിരിക്കരുതെന്നാണ് അദ്ദേഹം പറഞ്ഞത്. ആദ്യം വരുന്ന ബസിൽ കയറി അങ്ങ് പോണം. എത്ര ചെറുതായാലും വലിയ പടം വന്നാൽ അത് ഇട്ട് പോവരുതെന്നും’.
കെപിഎസി ലളിത ചേച്ചിയെ പോലെയായിരുന്നു. ഒരുപാട് ശകാരിക്കും. മാറി നിന്നാൽ ഓ ഇരിക്കുന്നത് കണ്ടില്ലേ ഇങ്ങ് വാ എന്ന് പറഞ്ഞ് വിളിക്കും. സുകുമാരി ചേച്ചിയും അങ്ങനെ ആയിരുന്നു”ഇവരെ പോലെ ക്വാളിറ്റി ഉള്ള ഒരു ചെറുപ്പക്കാരി ആയിരുന്നു സിൽക് സ്മിത. പടത്തിൽ അവർക്ക് വേറെ ഇമേജ് ആണെങ്കിലും അവരും ഇത് പോലെ ആണ്. പാവം സ്ത്രീ ആണ്. കമ്പനി ആയിരുന്നില്ല. ഞാനവരുടെ അടുത്ത് ബഹുമാനത്തോടെയേ നിന്നിട്ടുള്ളൂ’
കോസ്റ്റ്യൂം അളവ് ശരിയായില്ലെങ്കിൽ കെപിഎസി ലളിത വഴക്ക് പറയുന്നതിനെക്കുറിച്ചും ഇന്ദ്രൻസ് സംസാരിച്ചു. ‘അഭിനയിക്കാൻ നിൽക്കുമ്പോൾ കോസ്റ്റ്യൂമും ഇടുന്ന ചെരുപ്പും കറക്ട് അല്ലെങ്കിൽ അവർ ഒരുപാട് ഇറിറ്റേറ്റ് ആവും. അത് നമ്മൾ ശ്രദ്ധിക്കണം. അത്രയും ആത്മാർത്ഥത ഉള്ളത് കൊണ്ടാണത്. അതൊക്കെ എന്നെ നന്നാക്കിയിട്ടേ ഉള്ളൂ,’ ഇന്ദ്രൻസ് പറഞ്ഞു. സിനിമാ ഡാഡിയോടാണ് പ്രതികരണം. ആനന്ദം പരമാനന്ദം ആണ് ഇന്ദ്രൻസിന്റെ ഏറ്റവും പുതിയ സിനിമ.
1996 ലാണ് സിൽക് സ്മിത മരണപ്പെടുന്നത്. ചെന്നെെയിൽ വീട്ടിൽ തൂങ്ങ മരിക്കുകയായിരുന്നു. അവസാന കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകൾ സിൽക് സ്മിതയ്ക്ക് ഉണ്ടായിരുന്നു. സിനിമകളിലെ അവസരവും കുറഞ്ഞു. ഇത് നടിയെ ബാധിച്ചിരുന്നു എന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ.
ഇന്നും സിനിമാ ലോകത്ത് സിൽക് സ്മിതയുടെ ജീവിതകഥ ചർച്ചാ വിഷയം ആവുന്നു. മലയാളത്തിൽ സ്ഫടികം, അഥർവം തുടങ്ങിയ സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്. മേക്കപ്പ് സഹായിയായി സിനിമയിലേക്ക് വന്ന് പിന്നീട് സിനിമകളിലെ നായിക നടി ആയി സിൽക് സ്മിത മാറി. ഇന്നും പ്രേക്ഷക മനസ്സിൽ സിൽക് സ്മിത നിലനിൽക്കുന്നു.
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം, ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ഇപ്പേഴിതാ സെൻസർ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേരുമാറ്റുന്നതുമായി ബന്ധപ്പെട്ട്...
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജെഎസ്കെ’. ചിത്രത്തിന്റെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ‘ജെഎസ്കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള’. പ്രവീൺ നാരായണൻ ആണ് ചിത്രത്തിന്റെ സംവിധാനം. സിനിമയിലെ കഥാപാത്രമായ ‘ജാനകി’...