
News
പ്രമുഖ ബിഗ് ബോസ്സ് താരത്തിന്റെ വീട് അടിച്ച് തകർത്തു, സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു
പ്രമുഖ ബിഗ് ബോസ്സ് താരത്തിന്റെ വീട് അടിച്ച് തകർത്തു, സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു
Published on

ബിഗ് ബോസ്സ് മൂന്നാം സീസണിൽ ശക്തനായ മത്സരാര്‍ഥിയായിരുന്നു പൊളി ഫിറോസ് എന്ന് വിളിപ്പേരുള്ള ഫിറോസ് ഖാൻ. ഭാര്യ സജ്നയുടെ കൂടെ ഷോയിലേക്ക് എത്തിയെങ്കിലും പാതി വഴിയില്‍ പുറത്താക്കപ്പെടുകയായിരുന്നു. ഷോയില്‍ മത്സരിക്കുന്ന ആദ്യ താരദമ്പതികളെന്ന വിശേഷണവും ഇവര്‍ക്ക് സ്വന്തമാണ്. ഇപ്പോഴിതാ ഫിറോസ് ഖാൻ്റെ നിർമ്മാണത്തിലിരിക്കുന്ന വീട് അടിച്ചു തകർത്തുവെന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്
വീട് നിർമ്മാണത്തിന് കരാറെടുത്ത കോൺട്രാക്ടറാണ് വീട് അടിച്ചു തകർത്തത് എന്നാണ് ഫിറോസ് ഖാനും ഭാര്യ സജ്ജനയും ആരോപിക്കുന്നത്. എന്നാൽ ഇവരുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കോൺട്രാക്ടർ നിഷേധിച്ചു. ഫിറോസ് ഖാൻ്റേയും സജ്ജനയുടേയും കൊല്ലം ചാത്തന്നൂരിലെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം. വീടിൻ്റെ നിർമ്മാണം അവസാനഘട്ടത്തിലായിരുന്നു. വീടിൻ്റെ നിർമ്മാണ കരാർ ഏറ്റെടുത്ത കൊല്ലം സ്വദേശിയായ കോൺട്രാക്ടർ ഷഹീർ പറഞ്ഞുറപ്പിച്ച തുകയേക്കാൾ മൂന്ന് ലക്ഷം രൂപ അധികം ആവശ്യപ്പെട്ടെന്നും ഇതു നൽകാതിരുന്നതിലുള്ള പ്രതികാരത്തിന് വീട് അടിച്ചു തകർക്കുകയുമായിരുന്നുവെന്നാണ് ഫിറോസും സജ്ജനയും പറയുന്നത്. സംഭവത്തിൽ ഫിറോസ് കൊല്ലം ചാത്തനൂർ പൊലീസിൽ പരാതി നൽകി.
എന്നാൽ വീട് അടിച്ചു തകർത്തുവെന്ന ആരോപണം കോൺട്രാക്ടറായ ഷഹീൻ നിഷേധിച്ചു. വീട് അടിച്ചു തകർത്തത് സംഭവവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഷഹീൻ പ്രതികരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബിഗ് ബോസ് വീടിനെ ഇളക്കിമറിച്ചുള്ള വരവായിരുന്നു ഇവരുടേത്. ഷോ സംഭവബഹുലമായി മാറിയത് ഇവരുടെ വരവിന് ശേഷമായിരുന്നു. മറ്റുള്ളവരെ ചൊറിയുന്ന സ്വഭാവം ബിബി വീട്ടിലും ആവര്‍ത്തിക്കുകയായിരുന്നു ഫിറോസ്. മത്സരാര്‍ത്ഥികളുടെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞതോടെയായിരുന്നു ഫസജ്നയും ഫിറോസും പുറത്തായത്.
ബിഗ് ബോസിന് ശേഷം തന്റെ യൂട്യൂബ് ചാനലിലൂടെ ഫിറോസ് വീണ്ടും പ്രാങ്ക് കോള്‍ ആരംഭിച്ചിരുന്നു. സഹമല്‍സരാര്‍ത്ഥികളെ എല്ലാം വിളിച്ച് പറ്റിച്ചാണ് താരം എത്തിയത്. ഫിറോസിനൊപ്പം ഭാര്യ സജ്നയും വീഡിയോകളില്‍ എത്തി. മണിക്കുട്ടന്, കിടിലന്‍ ഫിറോസ്, റംസാന്, ഋതു മന്ത്ര, നോബി, സന്ധ്യ മനോജ് തുടങ്ങിയവരെയെല്ലാം ഫിറോസ് ഖാന് പ്രാങ്ക് കോള്‍ ചെയ്തു. ഇത്തവണ ഷോയില്‍ പ്രേക്ഷക പിന്തുണയുടെ കാര്യത്തില്‍ മുന്നിലായിരുന്നു ഫിറോസും സജ്നയും.
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മുൻ രാഷ്ട്രപതി എപിജെ അബ്ദുല്‍കലാമിന്റെ ജീവിതം സിനിമയാവുന്നു. സംവിധായകന് ഓം റാവുത്ത് ആണ് സംവിധാനം. ആദി പുരുഷ്, തന്‍ഹാജി, ലോക്മാന്യ: ഏക്...