Malayalam
എനിക്ക് ആ പൊളി ഫിറോസിന്‌റെ നമ്പര്‍ ഒന്ന് തരുമോ?’ ; തെളി വിളിച്ച് നോബി; സംഗതി പൊളിയാക്കി ഡി എഫ് കെ !
എനിക്ക് ആ പൊളി ഫിറോസിന്‌റെ നമ്പര്‍ ഒന്ന് തരുമോ?’ ; തെളി വിളിച്ച് നോബി; സംഗതി പൊളിയാക്കി ഡി എഫ് കെ !
ബിഗ് ബോസ് സീസൺ ത്രീയിൽ വരും മുൻപ് തന്നെ കോമഡി സ്‌കിറ്റുകളിലൂടെ മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച താരങ്ങളില്‍ ഒരാളാണ് നോബി മാര്‍ക്കോസ്. റിയാലിറ്റി ഷോകളില്‍ തിളങ്ങിയ ശേഷം സിനിമകളില്‍ അഭിനയിച്ചും കഴിവ് തെളിയിച്ചിരുന്നു . സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം ചിത്രങ്ങളില്‍ ഹാസ്യവേഷങ്ങളില്‍ എത്തിയിരുന്നു നോബി.
തുടർന്ന് ബിഗ് ബോസ് സീസണ്‍ 3യില്‍ എത്തിയപ്പോഴും മികച്ച വരവേല്‍പ്പാണ് നോബിക്ക് ലഭിച്ചത്. കൗണ്ടറുകളിലൂടെയും മറ്റ് തമാശകളിലൂടെയുമെല്ലാം നോബി എല്ലാവരെയും ചിരിപ്പിച്ചു. ബിഗ് ബോസ് മൂന്നാം സീസണിന്റെ ഫൈനല്‍ വരെ എത്താനും നടന് സാധിച്ചു.
സീസണ്‍ 3യിലെ ഏട്ട് ഫൈനലിസ്റ്റുകളില്‍ ഒരാളാണ് നോബി. അതേസമയം ബിഗ് ബോസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായിരുന്നു താരം. സുഹൃത്തുക്കള്‍ക്കും കുടുംബത്തിനൊപ്പവുമുളള വിശേഷങ്ങളെല്ലാം പങ്കുവെച്ച് നടന്‍ എത്തി. നോബിയെ പ്രാങ്ക് ചെയ്തുളള പൊളി ഫിറോസിന്‌റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വെെറലായിരിക്കുകയാണ്.
ഫിറോസ് ഖാന്റെ ഡിഎഫ്‌കെ എന്ന ചാനലിലൂടെയാണ് വീഡിയോ വന്നിരിക്കുന്നത്. നോബിയുടെ ആരാധകനാണ് എന്ന് പറഞ്ഞുകൊണ്ടാണ് പൊളി ഫിറോസ് പ്രാങ്ക് കോള്‍
ചെയ്തത്. ‘എന്‌റെ ഫോണ്‍ നമ്പര്‍ എടുത്ത് ആരോ ഗൂഗിളില്‍ ഇട്ടെന്നും ഇപ്പോള്‍ നിര്‍ത്താതെ വിളിയാണ് എന്നും നോബി ആരാധകനെ അറിയിച്ചു. ‘എടുത്തില്ലെങ്കില്‍ അത് പലര്‍ക്കും ബുദ്ധിമുട്ടാവുമല്ലോ എന്ന് കരുതിയാണ് എടുക്കുന്നത്’.
ചിലരൊക്കെ നല്ലത് പറയുന്നു. ചിലരൊക്കെ തെറി വിളിക്കുന്നു. ആദ്യം ചിരിച്ചപ്പോ ഞാന്‍ വിചാരിച്ചു എന്നെ കളിയാക്കിയതായിരിക്കുമെന്ന്’, ആരാധകനാണ് വിളിച്ചതെന്ന് കരുതി നോബി ഫിറോസിനോട് പറഞ്ഞു. ‘തുടര്‍ന്ന് എന്നെ സംബന്ധിച്ച് ഞാനും എന്റെ കുടുംബവും ചേട്ടനെ ഭയങ്കരമായി ഇഷ്ടപ്പെടുന്നുണ്ട് എന്ന്’ ഫിറോസ് അറിയിച്ചു.
വീട്ടില് എല്ലാവരും സുഖമായിരിക്കുന്നോ? നോബി ചേട്ടനെ മാത്രമല്ല അതില് എല്ലാവരെയും ഇഷ്ടമായിരുന്നു. എന്തായാലും സന്തോഷമുണ്ട് എന്ന് ഫിറോസ് പറഞ്ഞു. ഇതിന് മറുപടിയായി ‘എല്ലാവരും സുഖമായിരിക്കുന്നു. വിളിക്കുന്നവരോടെല്ലാം മറുപടി പറഞ്ഞ് പറഞ്ഞ് ഞാന്‍ തളര്‍ന്നു’, എന്നാണ് നോബി ആരാധകനോട് പറഞ്ഞത്.
എനിക്ക് ആ പൊളി ഫിറോസിന്‌റെ നമ്പര്‍ ഒന്ന് തരുമോ?’ എന്ന് പിന്നെ ഫിറോസ് നോബിയോട് ചോദിച്ചു. ‘എന്‌റെ കൈയ്യില് ഇല്ല, ആരുടെയും നമ്പര്‍ ഇല്ലെന്ന്’ ആയിരുന്നു നോബിയുടെ മറുപടി. തുടര്‍ന്നാണ് ‘ഞാന്‍ പൊളി ഫിറോസാണെന്ന്’ നോബിയെ ഫിറോസ് അറിയിച്ചത്. ആളെ മനസിലായപ്പോള്‍ ആദ്യം തെറി വിളിയായിരുന്നു നോബി. പിന്നെ ഇത് റൊക്കോര്‍ഡ് ചെയ്യുന്നതാണ് എല്ലാവരും കേള്‍ക്കുന്നതാണെന്ന് ഫിറോസ് പറഞ്ഞപ്പോള്‍ നോബി ശാന്തനായി.
തനിക്ക് ആരോടും ശത്രുതയില്ലെന്ന്’ ഫിറോസ് നോബിയോട് പറഞ്ഞു. ‘അളിയന് അറിയത്തില്ലെ നമ്മള് എല്ലാവരുടെയും മുഖത്ത് നോക്കി പറയും, അത് അവിടെ കഴിയും. എല്ലാവരെയും വിളിക്കുന്നുണ്ടെന്നും’ ഫിറോസ് പറഞ്ഞു. ‘നീ പോയ ശേഷം നിന്നെ എറ്റവും കൂടുതല്‍ മിസ് ചെയ്തത് ഞാനും കിടിലവുമാണെന്ന്’ നോബി ഫിറോസിനോട് പറഞ്ഞു. ‘നീ പോയപ്പോ അവിടെ ചലനം നഷ്ടപ്പെട്ടു. നീ അവിടെയുളളപ്പോ നല്ല രസമായിരുന്നു. ഞാനും കിടിലവും പറയുമായിരുന്നു. ഗെയിമായാലും എല്ലാത്തിലും രസമായിരുന്നു’, നോബി ഫിറോസിനോട് പറഞ്ഞു.
about poli firoz