Malayalam
പണി കൊടുക്കാൻ മാത്രമല്ല വാങ്ങാനും കൂടിയുള്ളതാ ; തുടക്കം തന്നെ പാളിയല്ലോ ഫിറോസ് ഭായി ; തേഞ്ഞൊട്ടിയ ഫിറോസിനെ കണ്ടോ?
പണി കൊടുക്കാൻ മാത്രമല്ല വാങ്ങാനും കൂടിയുള്ളതാ ; തുടക്കം തന്നെ പാളിയല്ലോ ഫിറോസ് ഭായി ; തേഞ്ഞൊട്ടിയ ഫിറോസിനെ കണ്ടോ?
ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ മത്സരാര്‍ത്ഥികളായിരുന്നു ദമ്പതികളായ ഫിറോസും സജ്‌നയും. ഇരുവരും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി കടന്നു വന്നവരായിരുന്നു. വന്ന നാള്‍ മുതല്‍ ഷോയിലെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ മത്സരാര്‍ത്ഥികളായിരുന്നു ഫിറോസും സജ്‌നയും. എന്നാല്‍ നിരന്തരം നിയമലംഘനം നടത്തിയെന്ന് ചൂണ്ടിക്കാണിച്ച് ഇരുവരേയും പുറത്താക്കുകയായിരുന്നു. മറ്റ് താരങ്ങളുടെ അഭിപ്രായം കണക്കിലെടുത്തായിരുന്നു ഈ തീരുമാനം.
ബിഗ് ബോസിന് പുറത്ത് വന്ന ശേഷവും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഫിറോസും സജ്‌നയും. തങ്ങളുടെ യുട്യൂബ് ചാനലിലൂടെയാണ് ഫിറോസും സജ്‌നയും ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചുകൊണ്ടിരിക്കുകയാണ് . ബിഗ് ബോസ് മലയാളത്തിലെ മൂന്നാം സീസണിലേയും മുന്‍ സീസണുകളിലേയും പല താരങ്ങളേയും ഇരുവരും തങ്ങളുടെ ചാനലിലൂടെ പതിവായി പറ്റിക്കാറുണ്ട്.
പറ്റിക്കൽ പരിപാടി എന്ന് പറയുന്നതിലും നല്ലത് രസകരമായ പ്രാങ്ക് എന്ന് പറയുന്നതാണ്. ഏറ്റവും ഒടുവില്‍ ഫിറോസും സജ്നയും ഇരയാക്കാൻ ശ്രമിച്ചത് അനൂപ് കൃഷ്‌ണനെയായിരുന്നു. എന്നാൽ അനൂപിന്റെ അടുത്തെത്തിയപ്പോൾ വളരെ ഭംഗിയായി ചീറ്റിപ്പോവുകയാണ് ഉണ്ടായത്.
ശബ്ദം മാറ്റിയായിരുന്നു ഫിറോസ് അനൂപിനോട് സംസാരിച്ചത്. തങ്ങള്‍ കൊണ്ടോട്ടിയില്‍ നിന്നുമാണ് വിളിക്കുന്നത്. വീട്ടിലെല്ലാവരും അനൂപിന്റെ ആരാധകരാണെന്നും ഫിറോസ് പറഞ്ഞു. ഫിറോസ് തന്നെ സര്‍ എന്നു വിളിച്ചപ്പോള്‍ അനൂപ് എന്നു വിളിച്ചാല്‍ മതിയെന്ന് തിരുത്തുകയായിരുന്നു അനൂപ് ചെയ്തത്. പിന്നീട് സംസാരിക്കവെ തങ്ങള്‍ക്ക് ശില്‍പ്പം ഉണ്ടാക്കുന്ന പണിയാണെന്ന് ഫിറോസ് പറഞ്ഞു.
എന്ത് ശില്‍പ്പം എന്നു ചോദിച്ചപ്പോള്‍ മയിലൊക്കെ ഉണ്ടാക്കുമെന്ന് ഫിറോസ് പറഞ്ഞതും അനൂപ് പൊട്ടിച്ചിരിക്കുകയായിരുന്നു. ഫിറോസ് ഭായ് സുഖമാണോ എന്നായിരുന്നു അനൂപിന്റെ പ്രതികരണം. പിന്നാലെ ഫിറോസും സജ്‌നയും സത്യം വെളിപ്പെടുത്തി. രണ്ട് കൂട്ടരും പരസ്പരം വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞു.
ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ കാണാമെന്നും മുമ്പ് പദ്ധതിയിട്ടത് പോലെ യാത്ര പോകാമെന്നെല്ലാം പറഞ്ഞ ശേഷമാണ് അനൂപ് ഫോണ്‍ വച്ചത്. തുടക്കം തന്നെ പ്രാങ്ക് പാളിയത് അനൂപിന്റെയടുത്താണെന്ന് ആരാധകരും പറഞ്ഞു.
അടുത്തിടെ നോബിയെ പറ്റിക്കാൻ പൊളി ഫിറോസ് ശ്രമിച്ചതും ആരാധകർക്കിടയിൽ കൂട്ടച്ചിരി പടർത്തി. നോബിയുടെ ആരാധകനാണ് എന്ന് പറഞ്ഞുകൊണ്ടാണ് പൊളി ഫിറോസ് പ്രാങ്ക് കോള്‍ ചെയ്തത്. ആരാധകനോടെന്നും പറഞ്ഞ് കുശലം പറഞ്ഞുകൊണ്ടിക്കവേ , എനിക്ക് ആ പൊളി ഫിറോസിന്‌റെ നമ്പര്‍ ഒന്ന് തരുമോ?’ എന്ന് പിന്നെ ഫിറോസ് നോബിയോട് ചോദിച്ചു.
‘എന്‌റെ കൈയ്യില് ഇല്ല, ആരുടെയും നമ്പര്‍ ഇല്ലെന്നായിരുന്നു നോബിയുടെ മറുപടി. തുടര്‍ന്ന് താൻ പൊളി ഫിറോസാണെന്ന്’ നോബിയെ അറിയിക്കുകയായിരുന്നു . ആളെ മനസിലായപ്പോള്‍ ആദ്യം തെറി വിളിയായിരുന്നു നോബി. പിന്നെ ഇത് റൊക്കോര്‍ഡ് ചെയ്യുമെന്നും എല്ലാവരും കേള്‍ക്കുന്നതാണെന്നും പറഞ്ഞതോടെ നോബി ശാന്തനാകുകയിരുന്നു.
അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയി ആരെന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഷോയും വോട്ടിംഗും അവസാനിച്ചിട്ട് നാളുകളായി. അതുകൊണ്ട് തന്നെ ആരാധകരുടെ കാത്തിരിപ്പും നീണ്ടു പോവുകയായിരുന്നു. എന്നാല്‍ ജൂലൈ 24 ന് ചെന്നൈയില്‍ വച്ച് ഷോയുടെ ഫിനാലെ ചിത്രീകരിക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വാര്‍ത്ത അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
about poli firoz