
Movies
‘ഗോള്‍ഡി’ന് ഒടിടി റിലീസ്; തീയതി പ്രഖ്യാപിച്ചു
‘ഗോള്‍ഡി’ന് ഒടിടി റിലീസ്; തീയതി പ്രഖ്യാപിച്ചു

പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രം പുറത്തിറങ്ങി ഏഴ് വര്‍ഷത്തിനു ശേഷം സംവിധായകന് അല്‍ഫോന്‍സ് പുത്രന് ഒരുക്കിയ ഗോള്‍ഡ് ഒടിടി റിലീസിന് ഒരുങ്ങുന്നു. പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ഗോള്‍ഡ് എത്തുക. പുതുവത്സരത്തിന് മുന്നോടിയായാണ് റിലീസ്. ഡിസംബര്‍ 29 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. പൃഥ്വിരാജും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന് ചിത്രം കൂടിയാണ്
. ഓണം റിലീസ് ആയി എത്തുമെന്ന് കരുതപ്പെട്ടിരുന്ന ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയാവാത്തതിനാല്‍ ഡിസംബര്‍ 1 ന് ആണ് തിയറ്ററുകളില്‍ എത്തിയത്. തിയറ്ററില്‍ വര്‍ക്ക് ആവാത്ത ചിത്രമാണെങ്കിലും തങ്ങള്‍ക്ക് ലാഭമാണ് ഗോള്‍ഡ് ഉണ്ടാക്കിയതെന്ന് പൃഥ്വിരാജ് ഈയിടെ പറഞ്ഞിരുന്നു. മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ ലിസ്റ്റിന് സ്റ്റീഫനും പൃഥ്വിരാജും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം.
പൃഥ്വിരാജിനും നയന്‍താരയ്ക്കും പുറമെ വലിയൊരു താരനിരയും അണിനിരന്ന ചിത്രമായിരുന്നു ഗോള്‍ഡ്. മല്ലിക സുകുമാരന്‍, ബാബുരാജ്, ലാലു അലക്സ്, ഷമ്മി തിലകന്, ശാന്തി കൃഷ്ണ, ജഗദീഷ്, അജ്മല്‍ അമീര്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, ചെമ്പന്‍ വിനോദ് ജോസ്, ദീപ്തി സതി, വിനയ് ഫോര്‍ട്ട്, റോഷന് മാത്യു, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, അബു സലിം, അല്‍ത്താഫ് സലിം എന്നിങ്ങനെ നീളുന്നു ചിത്രത്തിന്റെ താരനിര.
അവനല്ല. ഇതിനൊക്കെകാരണം അവളാ….സുമതി. എന്നാ പിന്നെ ആദ്യംഅവളെക്കൊല്ലാം – സുമതിനെ… ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും…. എടാ…എട… യക്ഷിടെ...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...
തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ്...
മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം...
പരിശുദ്ധ റംസാൻ വ്രത ക്കാലത്ത് ദൈവം വിശ്വാസികൾക്കായി ദാനം ചെയ്ത ദിവസമാണ് ഇരുപത്തിയേഴാം രാവ്. എൺപതു വർഷത്തോളമുള്ള പ്രാർത്ഥനക്കു തുല്യമാണ് ഇരുപത്തിയേഴാം...