Connect with us

സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒരു കാര്യം മാത്രമാണ് പൃഥ്വിരാജ് ആവശ്യപ്പെട്ടത്; തുറന്നുപറഞ്ഞ് ഷാജി കൈലാസ്

Movies

മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പൃഥ്വിരാജ് ചിത്രമാണ് കാപ്പ. കടുവ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയാണ് അതിന് കാരണം. ഈ മാസം 22ന് തീയേറ്ററുകളിലെത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. തിരുവനന്തപുരം നഗരത്തില്‍ അഴിഞ്ഞാടിയ ക്വട്ടേഷന്‍ സംഘങ്ങളുടെ കുടിപ്പകയുടെ കഥയാണ് ് ചിത്രം പറയുന്നത്. പൃഥ്വിരാജിനെക്കൂടാതെ ആസിഫലി, അപര്‍ണ ബാലമുരളി, അന്നബെന്‍, ജഗദീഷ് തുടങ്ങി വലിയൊരു താരനിരതന്നെ സിനിമയ്ക്കായി അണിനിരക്കുകയും ചെയ്തു.

സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒരു കാര്യം മാത്രമേ പൃഥ്വിരാജ് തന്നോട് ആവശ്യപ്പെട്ടുള്ളൂ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഷാജി കൈലാസ്.

ഷാജി കൈലാസിന്റെ പഴയ ചിത്രങ്ങള്‍ ടിവിയില്‍ കാണാന്‍ മാത്രമുള്ള അവസരമേ ഇപ്പോഴത്തെ കുട്ടികള്‍ക്ക് ലഭിച്ചിട്ടുള്ളു. അതുകൊണ്ട് അദ്ദേഹം പണ്ട് സംവിധാനം ചെയ്ത ചിത്രങ്ങളുടെ രീതിയില്‍ ‘കാപ്പ’ ചിത്രീകരിക്കണമെതായിരുന്നു ആ ആവശ്യമെന്നും ഷാജി കൈലാസ് പറയുന്നു.

More in Movies

Trending

Recent

To Top