
Movies
ഇത് കരുത്തിന്റെ കാപ്പയോ? പ്രതീക്ഷകാത്തോ? പ്രേക്ഷകരുടെ ആദ്യ പ്രതികരണം
ഇത് കരുത്തിന്റെ കാപ്പയോ? പ്രതീക്ഷകാത്തോ? പ്രേക്ഷകരുടെ ആദ്യ പ്രതികരണം
Published on

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് പൃഥ്വിരാജ് നായകനായി എത്തിയ കാപ്പ ഇന്ന് തിയേറ്ററുകളിൽ എത്തിയത് . ചിത്രം കണ്ടിറങ്ങിയതിന് ശേഷമുള്ള പ്രേക്ഷകരുടേ ആദ്യ പ്രതികരണം പുറത്തുവരുന്നു
‘കാപ്പ’ ഒരു മാസ് ചിത്രമാണ് എന്നാണ് ചിത്രം കണ്ടവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിക്കുന്നത്. മികച്ച ഒരു ഗാംഗ്സ്റ്റര് ഡ്രാമ എന്നാണ് ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍. പൃഥ്വിരാജ്, ആസിഫ് അലി, ദിലീഷ് പോത്തൻ, അപര്‍ണ ബാലമുരളി എന്നിവര്‍ മികച്ച പ്രകടനം നടത്തിയെന്നും പ്രതികരണങ്ങള്‍ വരുന്നു. ഷാജി കൈലാസിന്റെ ക്ലാസ് മേക്കിംഗിനെയാണ് എല്ലാവരും എടുത്ത് പറഞ്ഞ് അഭിനന്ദിക്കുന്നത്. ജോമോൻ ടി ജോണിന്റെ ഛായാഗ്രാഹണവും ചിത്രത്തിന്റെ മികവ് വര്‍ദ്ധിപ്പിക്കുന്ന ഘടകമാണെന്നാണ് അഭിപ്രായം.
ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ‘ശംഖുമുഖി’യെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിക്കുന്നത്. ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയ്യേറ്റർ ഓഫ് ഡ്രീംസ് , സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിൽ നിർമ്മിക്കുന്ന ചിത്രമാണ് ‘കാപ്പ’. സരിഗമയും തീയറ്റർ ഓഫ് ഡ്രീംസും ചേര്‍ന്നാണ് ചിത്രം തിയറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. ചിത്രത്തില്‍ നന്ദു, അന്ന ബെൻ ജഗദീഷ്, ഇന്ദ്രൻസ് തുടങ്ങി വലിയ താരനിരയും അഭിനയിക്കുന്നു. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും ‘കൊട്ട മധു’ എന്ന കഥാപാത്രവും റിലീസിന് മുന്നേ തന്നെ സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടിയിരുന്നു. പ്രൊഡക്ഷൻ കൺട്രോളർ സഞ്ചു ജെ, അസോസിയേറ്റ് ഡയറക്ടർ മനു സുധാകരൻ, മേക്കപ്പ് സജി കാട്ടാക്കട, സ്റ്റിൽസ്-ഹരി തിരുമല, പിആർഒ ശബരി എന്നിവരുമാണ്.
സംവിധായകൻ ഷാജി കൈലാസിന്റെ വലിയ തിരിച്ചുവരവായിരുന്നു ഇതിനു മുമ്പ് റിലീസ് ചെയ്ത ‘കടുവ’. പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേര്‍ന്നായിരുന്നു ചിത്രം നിര്‍മിച്ചത്. ‘കടുവക്കുന്നേല്‍ കുറുവച്ചൻ’ എന്ന കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിച്ചത്. ജിനു എബ്രഹാമിന്റേതായിരുന്നു ചിത്രത്തിന്റെ രചന.
ഹോളിവുഡിൽ ലോകത്തിലെ ഏറ്റവും ചെലവേറിയ സിനിമ അണിയറിയിൽ ഒരുങ്ങുന്നതായി വിവരം. 1 ബില്യൺ യുഎസ് ഡോളർ അതായത്, ഏകദേശം 8581 കോടി...
മികച്ച റോളുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ അഭിറാം രാധാകൃഷ്ണൻ, ഫറാ ഷിബില, സ്വാതിദാസ് പ്രഭു എന്നിവരെ മുഖ്യ വേഷങ്ങളിൽ അണിനിരത്തി വേണി...
പ്ലാൻ ബാലു എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ സന്ധ്യാ സുരേഷ് നിർമ്മിച്ച്, ബാലു എസ്.നായർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന തഗ്ഗ് 143/24 എന്ന...
ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് 2002ൽ പുറത്തെത്തിയ മീശമാധവൻ. ദിലീപും കാവ്യ മാധവനും ഒന്നിച്ചഭിനയിച്ച സിനിമകളിൽ ബോക്സ്ഓഫിസ് റെക്കോർഡുകൾ...
ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രത്തിൻ്റെ എല്ലാ ഘടകങ്ങളും കോർത്തിണക്കി പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു. ജൂൺ ആറിന്...