Connect with us

അമല പോൾ ചിത്രം ടീച്ചർ ഒടിടിയിലേക്ക്

Movies

അമല പോൾ ചിത്രം ടീച്ചർ ഒടിടിയിലേക്ക്

അമല പോൾ ചിത്രം ടീച്ചർ ഒടിടിയിലേക്ക്

ഒരിടവേളയ്ക്ക് ശേഷം അമല പോൾ മലയാളത്തിലേക്ക് തിരിച്ചെത്തിയ ‘ടീച്ചർ’ ഒടിടിയിലേക്ക്. ഡിസംബർ 23 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യാൻ ആരംഭിക്കും. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ‘ടീച്ചർ’ സ്ട്രീം ചെയ്യുക.

അതിരനും മാൽഗുഡി ഡേയ്സിനും ശേഷം വിവേക് ഒരുക്കിയ ചിത്രമാണിത്. പിവി ഷാജികുമാറാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്.

വളരെ ഗൗരവമുള്ളൊരു വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. റിവഞ്ച് ത്രില്ലർ എന്ന ഴോണറിൽ ഉൾപ്പെടുത്താവുന്ന ചിത്രമാണ് ‘ടീച്ചർ’. തിയേറ്ററിൽ സമ്മിശ്ര പ്രതികരണം നേടി . സാങ്കേതികവശങ്ങളിലും മികവു പുലർത്തുന്ന ചിത്രമാണ് ‘ടീച്ചർ’. അനു മൂത്തേടത്ത് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. മനോജ് എഡിറ്റിംഗും ഡോൺ വിൻസെന്റ് സംഗീതവും നിർവ്വഹിച്ചിരിക്കുന്നു. വരുൺ ത്രിപുരനേനി, അഭിഷേക് റാമിഷെട്ടി, ജി പൃഥ്വിരാജ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്.

More in Movies

Trending

Recent

To Top