മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഏട്ടനാണ് മോഹന്‍ലാല്‍. വലിയൊരു ആരാധകവൃന്തം തന്നെ മോഹന്‍ലാലിനുണ്ട്.
എന്നാല്‍ അതോടൊപ്പം തന്നെ താരത്തെ വിമര്‍ശിക്കുന്നവരും കുറവല്ല. താരത്തിന്റേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയിലടക്കം വൈറലാകുന്നത്. ഭാവാഭിനയം കൊണ്ട് ആരാധകരെ അമ്പരപ്പിച്ചിട്ടുള്ള താരമാണ് മോഹന്‍ലാല്‍ എന്നതില്‍ സംശയമില്ല.
മോഹന്‍ലാലിന്റെ കരിയറിലെ എന്ന് മാത്രമല്ല, മലയാളത്തിലെ എക്കാലത്തെയും ക്ലാസ്സിക് ചിത്രമാണ് നമ്മുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍. മോഹന്‍ലാലിനെ നായകനാക്കി പത്മരാജന് സംവിധാനം ചെയ്ത ചിത്രത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്. 1986 ല്‍ പുറത്തിറങ്ങിയ ചിത്രം ഇന്നും മലയാളത്തിലെ ഏറ്റവും മികച്ച പ്രണയ ചിത്രങ്ങളില്‍ ഒന്നായാണ് അറിയപ്പെടുന്നത്.
ചിത്രത്തില്‍ നായികയായി എത്തിയത് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങിയിട്ടുള്ള ശാരി ആയിരുന്നു. ശാരിയുടെ രണ്ടാമത്തെ മലയാള സിനിമ ആയിരുന്നു ഇത്. വെള്ളാരം കണ്ണുള്ള സുന്ദരിയായ ശാരിയെ മലയാളി പ്രേക്ഷകര്‍ അതോടെ ഏറ്റെടുക്കുകയായിരുന്നു. നിരവധി സിനിമകളിലാണ് നടി പിന്നീട് അഭിനയിച്ചത്.
തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തിളങ്ങിയിട്ടുണ്ട് ശാരി. വിവാഹത്തിന് ശേഷം ഇടയ്ക്ക് സിനിമയില്‍ നിന്നും വിട്ടുനിന്ന താരം ഇടയ്ക്കിടെ ചില മലയാള സിനിമകളുടെ ഭാഗമായിരുന്നു. പിന്നീട് ഒരു ഏഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഈ വര്‍ഷമാണ് നടി വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയത്. ജനഗണമന എന്ന ചിത്രത്തില്‍ ശ്രദ്ധേയ വേഷം അവതരിപ്പിച്ചു കൊണ്ടായിരുന്നു ശാരിയുടെ തിരിച്ചുവരവ്.
അന്ന് സിനിമയുടെ പ്രമോഷന്റെ ഭാഗമായി നല്കിയ അഭിമുഖങ്ങളില്‍ ശാരി നമ്മുക്കു പാര്‍ക്കാം മുന്തിരി തോപ്പുകളില്‍ അഭിനയിച്ച അനുഭവങ്ങള്‍ പങ്കുവച്ചിരുന്നു. അഭിമുഖത്തില്‍ മോഹന്‍ലാലിനൊപ്പം റൊമാന്റിക് സീനുകളില്‍ അഭിനയിച്ചതിനെ കുറിച്ചൊക്കെ നടി മനസ് തുറന്നിരുന്നു. ഇപ്പോഴിതാ, നടിയുടെ ആ വാക്കുകള്‍ വീണ്ടും ശ്രദ്ധനേടുകയാണ്.
‘മോഹന്‍ലാലിനോടൊപ്പം അന്ന് അഭിനയിക്കുമ്പോള്‍ പേടിയൊന്നും തോന്നിയിട്ടില്ല. ഭാഷ പ്രശ്നം ഉള്ളത് കൊണ്ട് ഡയലോഗ് തെറ്റരുത്. അദ്ദേഹത്തെ മൂഡ് ഓഫ് ആക്കരുത് എന്നൊക്കെ ഉണ്ടായിരുന്നു. പക്ഷെ അങ്ങനെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. എല്ലാവരും കൂള്‍ ആയിരുന്നു. സംവിധായകനും കൂള്‍ ആയിരുന്നു. അങ്ങനെ ഒരു സംവിധായകന്റെ സിനിമയില്‍ പുതുമുഖമായ എനിക്ക് അവസരം കിട്ടിയതേ വലിയ ഭാഗ്യമാണ്.
റൊമാന്സും ഇന്റിമേറ്റ് സീനുകള്‍ ഒക്കെ ചെയ്തത് യാതൊരു ഫീലും തോന്നാതെയാണ്. എങ്ങനെയെങ്കിലും ഒന്ന് ചെയ്ത് തീര്‍ത്താല്‍ മതിയെന്ന് ഉണ്ടായിരുന്നു. ഈ ഭാഷ പ്രശ്നമുള്ളത് കൊണ്ട് തന്നെ അതിന്റെ ആശങ്ക ഉണ്ടായിരുന്നു. ഒത്തിരി ടേക്ക് പോകാന്‍ പാടില്ല എന്നൊക്കെ ആയിരുന്നു മനസ്സില്‍. നമ്മുക്ക് മുന്തിരി തോപ്പുകളില്‍ പോയി രാപ്പാര്‍ക്കാം എന്ന ഡയലോഗൊക്കെ പറഞ്ഞപ്പോള്‍ ഇതൊക്കെ ബൈബിളില്‍ ഉണ്ടോയെന്ന് ഞാന്‍ സംവിധായകനോട് ചോദിച്ചിരുന്നു. ഈ റൊമാന്‍സൊക്കെ ബൈബിളില്‍ ഉള്ളതാണോയെന്ന്. അതൊക്കെ ഉണ്ടെന്ന് ആയിരുന്നു മറുപടി.
ആ സീനുകള്‍ കാണുമ്പോള്‍ ഒരു കവിത പോലെ തോന്നും. ലാലേട്ടന് പറയുന്നത് കേള്‍ക്കാന്‍ തന്നെ രസമാണ്. ഈയിടെ ലോക്ക്ഡൗണ്‍ സമയത്ത് കണ്ടിരുന്നു. ആ സിനിമ വീണ്ടും കാണാന്‍ തോന്നാറുണ്ട്. ഭയങ്കര സന്തോഷമാണ് ആ സിനിമ കാണുമ്പോള്‍. കാണാന്‍ ഇരുന്നാല്‍ മുഴുവന്‍ കണ്ട് പോകും. അങ്ങനെ കണക്റ്റ് ചെയ്യുന്ന സിനിമയാണ്.
അന്ന് ഡയലോഗുകള്‍ ഒക്കെ പറയാനും പഠിക്കാനും സഹായിച്ചത് സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായ സുരേഷ് ഉണ്ണിത്താനാണ്. അദ്ദേഹത്തിന്റെ കാര്യം പറയാതിരിക്കാന്‍ കഴിയില്ല. അത്രയും ഞാന്‍ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നത് കേട്ട് ഞാന്‍ ചെയ്യും. അങ്ങനെ ആയിരുന്നു. പിന്നെ എനിക്ക് എല്ലാം കൃത്യമായി പറഞ്ഞു തന്നിരുന്നത് കാര്‍ത്തിക ആയിരുന്നു. ആള് നല്ല സപ്പോര്‍ട്ട് ആയിരുന്നു. ഇപ്പോഴും ഇടയ്ക്ക് വിളിക്കാറുണ്ട്,’ എന്നും ശാരി പറഞ്ഞു.
അതേസമയം, മോഹന്‍ലാലിന്റെ മാസ് വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വരുന്ന 2023 എന്ന വര്‍ഷം മോഹന്‍ലാലിന്റെ വര്‍ഷമായിരിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസ്, പൃഥ്വിരാജ് മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ എത്തുന്ന എമ്പുരാന്, റാം എന്ന് തുടങ്ങി വമ്പന്‍ ചിത്രങ്ങളാണ് മോഹന്‍ലാലിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ഇത് ആരാധകരില്‍ പ്രതീക്ഷയുണര്‍ത്തിയിട്ടുണ്ട്.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ വാർത്തകളാണ് പുറത്തെത്തുന്നത്. പേരുപറയാതെ പ്രമുഖ നടനെതിരെ വിമർശനവുമായെത്തിയ നിർമാതാക്കളുടെ സംഘടനയുടെ ട്രഷറർ കൂടിയായ...