
Malayalam
ഇയാള്ക്കൊന്നും ഒരുപകാരവും ചെയ്യരുത്, ജോയ് മാത്യുവിനെ ട്രോളി മമ്മൂട്ടി
ഇയാള്ക്കൊന്നും ഒരുപകാരവും ചെയ്യരുത്, ജോയ് മാത്യുവിനെ ട്രോളി മമ്മൂട്ടി

വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ജോയ് മാത്യു. ഇപ്പോഴിതാ അദ്ദേഹത്തെ ട്രോളിയിരിക്കുകയാണ് മമ്മൂട്ടി. കഴിഞ്ഞ ദിവസം നടന്ന ട്രെയ്ലര് ലോഞ്ച് പരിപാടിക്കിടെയാണ് തനിക്കൊപ്പം സെല്‍ഫി എടുക്കാന്‍ വന്ന ജോയ് മാത്യുവിനെ മമ്മൂട്ടി ട്രോളിയത്. കാവ്യ ഫിലിംസിന്റെ മൂന്ന് ചിത്രങ്ങളുടെ ലോഞ്ചിങ് നടന്ന ചടങ്ങിലാണ് മമ്മൂട്ടിയുടെ തഗ്.
ടിനു പാപ്പച്ചന് സംവിധാനം ചെയ്യുന്ന ‘ചാവേര്‍’ സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനിടെ ആയിരുന്നു തഗ് ഡയലോഗുമായി മമ്മൂട്ടി എത്തിയത്. ജോയ് മാത്യുവാണ് ചാവേറിന് തിരക്കഥ ഒരുക്കിയത്. മമ്മൂട്ടിക്കൊപ്പം ഒരു ഫോട്ടോ എടുക്കണമെന്ന ജോയ് മാത്യുവിന്റെ ആഗ്രഹം കുഞ്ചാക്കോ ബോബനാണ് മൈക്കില്‍ കൂടി വിളിച്ചു പറയുന്നത്.
ഇതുകേട്ട ഉടന്‍ തന്നെ മമ്മൂട്ടി സ്റ്റേജിലെത്തി. ‘ജോയ് മാത്യു എനിക്ക് വേണ്ടിയും തിരക്കഥ എഴുതിയിട്ടുണ്ട്. അതിനൊക്കെ ‘അങ്കിള്‍’. ഇവര്‍ക്കൊക്കെ വേറെ. നമുക്കൊക്കെ അങ്കിളും ആന്റിയും. ഇയാള്ക്കൊന്നും ഒരുപകാരവും ചെയ്യരുത്’ എന്നാണ് തമാശരൂപേണ മമ്മൂട്ടി പറഞ്ഞത്.
വേണു കുന്നപ്പിള്ളിയുടെ കാവ്യാഫിലിംസും ആന്റോ ജോസഫിന്റെ ആന്‍ മെഗാമീഡിയയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന മൂന്ന് ചിത്രങ്ങളുടെ ട്രെയ്ലര് കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്തത്. ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന ‘2018’, ഉണ്ണി മുകുന്ദന്റെ ‘മാളികപ്പുറം’, ടിനു പാപ്പച്ചന്കുഞ്ചാക്കോ ബോബന് ചിത്രം ചാവേര്‍ എന്നീ സിനിമകളുടെ ട്രെയ്ലര് ആണ് ലോഞ്ച് ചെയ്തത്.
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...