മഴ മാറി മാനം തെളിയുകയാണ് ; റെഡ് അലർട്ട് എല്ലാ ജില്ലയിലും പിൻവലിച്ചു – മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട്
മഴ പതിയെ പിൻവാങ്ങുകയാണ് . പതിമൂന്നു ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലെർട്ട് പൂർണമായും പിൻവലിച്ചു . പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്. കനത്ത മഴയുണ്ടാകില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, ചെങ്ങന്നൂര്‍, പാണ്ടനാട്, വെണ്മണി മേഖലകളില്‍ 5000 പേര് ഇനിയും കുടുങ്ങിക്കിടക്കുകയാണെന്ന് റവന്യൂ വകുപ്പ് അറിയിച്ചു. ഇവര്‍ സുരക്ഷിതരെന്നും രക്ഷാപ്രവര്‍ത്തനം ഇന്നു വൈകിട്ടോടെ പൂര്‍ത്തിയാക്കാനാകുമെന്നാണു പ്രതീക്ഷയെന്നും അവർ വ്യക്തമാക്കി.
മുതിര്‍ന്ന പൗരന്മാരെ രക്ഷിക്കുന്നതിനാണു മുന്‍ഗണന നൽകുന്നത്. നെല്ലിയാമ്പതിയില്‍ 2000 പേര് കുടുങ്ങിയിട്ടുണ്ട്. ഹെലികോപ്റ്ററില്‍ ഇവർക്കുള്ള ഭക്ഷണം എത്തിക്കുമെന്നും വൈദ്യസഹായവും ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ചെങ്ങന്നൂരിലെ സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ അഞ്ചാം ദിവസമാണ് ഇവിടുള്ളവർ കുടുങ്ങിക്കിടക്കുന്നത്. തിരുവല്ല, ആറന്മുള മേഖലകളിലും തുല്യദുരിതമാണ്. അതേസമയം, ചെങ്ങന്നൂര്‍ മേഖലയില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ ചിലര്‍ വീടുവിട്ടു വരാൻ തയാറായിട്ടില്ലെന്നാണ് വിവരം. ഭക്ഷണവും വെള്ളവും മതിയെന്നാണ് ഇവർ പറയുന്നത്. ജലനിരപ്പ് താഴ്ന്ന പ്രദേശത്തുള്ളവര്‍ വീടുകളില്‍ തുടരുന്നതു സ്ഥിതി ഗുരുതരമാക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...