നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍

നടി ആക്രമിക്കപ്പെട്ട സംഭവം നടന്നിട്ട് ആറ് വര്‍ഷത്തോട് അടുക്കുന്നു. വിചാരണ അന്തിമഘട്ടത്തിലാണ്. പ്രതികള്‍ക്കെതിരെ ശക്തമായ റിപ്പോര്‍ട്ടാണ് കോടതിയില്‍ അന്വേഷണ സംഘം നല്‍കിയിരിക്കുന്നത് . നടിയെ ആക്രമിച്ച കേസിലെ വിചാരണയുടെ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് സുപ്രിം കോടതി പരിഗണിക്കും. വിചാരണകോടതി ജഡ്ജി ഹണി എം വര്‍ഗീസ് കേരള ഹൈക്കോടതി രജിസ്ട്രാര്‍ മുഖേന ഇ-മെയിലില്‍ കഴിഞ്ഞ ദിവസ്സം കൈമാറിയ റിപ്പോര്‍ട്ട് ആണ് ഇന്ന് സുപ്രിം കോടതി പരിഗണിക്കുക. വിചാരണ സമയബന്ധിതമായ് പൂര്‍ത്തിയാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ടിലെ ഉള്ളടക്കം എന്നാണ് വിവരം.
വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണക്കോടതിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതി ദിലീപാണ് സുപ്രിം കോടതിയെ സമീപിച്ചത്. നേരത്തേയും വിചാരണ എന്ന് പൂര്‍ത്തിയാക്കാനാകുമെന്നതില്‍ വിചാരണക്കോടതിയില്‍നിന്ന് സുപ്രിം കോടതി തല്‍സ്ഥിതി റിപ്പോര്‍ട്ട് തേടിയിരുന്നു.
വിചാരണ ഉടന്‍ പൂര്‍ത്തിയാക്കാന്‍ ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുതെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് ഋഷികേശ് റോയിയും ജസ്റ്റിസ് ദിപങ്കര്‍ ദത്തയും അടങ്ങിയ രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. നേരത്തെ ഈ കേസ് അവസാനമായി പരിഗണിച്ചത് ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ജസ്റ്റിസ് ജെ കെ മഹേശ്വരിയും അടങ്ങിയ ബെഞ്ചായിരുന്നു.
അടുത്തിടെയാണ് സീരിയൽ അഭിനേതാക്കളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും തമ്മിൽ വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ദിവ്യയുടെ രണ്ടുമക്കളും...
കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി...
ഒരു മലയാള സിനിമയ്ക്കും സ്വപ്നം കാണാന്‍ പറ്റാത്ത അത്രയും ഉയരങ്ങളിലേക്ക് കുതിക്കുകയാണ് എമ്പുരാന്. 2025ല്‍ ബോക്സ് ഓഫീസില്‍ ഏറ്റവും മികച്ച കളക്ഷനാണ്...
മാനഗരം എന്ന ലോകേഷ് കനകരാജ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് ശ്രീറാം നടരാജൻ. ശരീരഭാരം കുറഞ്ഞ് കഴുത്തിന് താഴെയുള്ള എല്ലുകൾ ഉന്തിയ...
പിറന്നുവീണ് അഞ്ചാം ദിവസത്തിൽ ഒരു ചിത്രത്തിലെ നായികയാകുകയെന്ന അപൂർവ്വ ഭാഗ്യം ഒരു പെൺകുഞ്ഞിനു ലഭിച്ചിരിക്കുന്നു. മാജിക് ഫ്രെയിം സിനിമകളുടെ എക്സിക്കുട്ടീവ് പ്രൊഡ്യൂസറായ...