100 ദിവസം ഓരോ നിമിഷവും ഹാപ്പിയായി ഞാൻ ജീവിച്ചു പോസ്റ്റുമായി രവീന്ദർ; മറുപടി നൽകി മഹാലക്ഷ്മിയും !
Published on

സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് തമിഴ് സിനിമാ നിർമാതാവ് രവീന്ദർ ചന്ദ്രശേഖറും നടി മഹാലക്ഷ്മിയും തമ്മിലുള്ള വിവാഹം വഴിവെച്ചിരിക്കുന്നത്. രവീന്ദറിന്റെ വണ്ണമാണ് പരിഹാസ കമന്റുകൾക്ക് കാരണം ആയത്. ഒപ്പം ഇരുവരുടെയും ആദ്യ വിവാഹം വേർപിരിഞ്ഞതും പലരും ചൂണ്ടിക്കാട്ടി. രവീന്ദറിന്റെ പണം കണ്ടിട്ടാണ് മഹാലക്ഷ്മി വിവാഹത്തിന് തയ്യാറായതെന്ന് വരെ അധിക്ഷേപ കമന്റുകൾ നീണ്ടു. എന്നാൽ ഇത്തരം പരിഹാസങ്ങളെ വളരെ ലാഘവത്തോടെ രണ്ട് പേരും തള്ളിക്കളഞ്ഞു.
വിവാഹ മോചിതയും ഒരു കുട്ടിയുടെ അമ്മയുമായ മഹാലക്ഷ്മി രവീന്ദറിന്റെ പണം കണ്ടിട്ടാണ് വിവാഹം കഴിച്ചതെന്ന് വരെ ആരോപണം ഉയർന്നു. എന്നാൽ ഇത്തരം ആക്രമണങ്ങൾ ഒന്നും ഇരുവരെയും ബാധിച്ചില്ല. സൈബർ ആക്രമണങ്ങളെ ചിരിച്ച് തള്ളുകയാണ് ഇരുവരും ചെയ്തത്. സോഷ്യൽ മീഡിയയിൽ സജീവമായ രണ്ട് പേരും തങ്ങളുടെ സന്തോഷകരമായ വിവാഹ ജീവിതത്തിലെ നിമിഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ രവീന്ദർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാവുന്നത്. വിവാഹം കഴിഞ്ഞ് 100 ദിവസങ്ങൾ പൂർത്തിയായിരിക്കെയാണ് രവീന്ദറിന്റെ പോസ്റ്റ്. അമ്മു, പോസ്റ്റിന് വേണ്ടി നല്ല ക്യാപ്ഷന് ഞാൻ പരമാവധി ശ്രമിച്ചു. എനിക്ക് നാടകീയമായി ഒന്നും എഴുതാൻ പറ്റുന്നില്ല. എനിക്ക് തോന്നിയത് എഴുതുന്നു. 37 വർഷങ്ങൾക്ക് ശേഷം 100 ദിവസം ഓരോ നിമിഷവും ഹാപ്പിയായി ഞാൻ ജീവിച്ചു. അതേ സ്നേഹത്തോടെയും കെയ്റോടെയും തമാശയോടെ വഴക്കോടെയും മുന്നോട്ട് പോവുന്നു. അമ്മു നീ കാരണം എനിക്ക് വളരെ സന്തോഷമുണ്ട്,’ എന്നാണ് രവീന്ദറിന്റെ പോസ്റ്റ്.
രവീന്ദറിന്റെ പോസ്റ്റിന് മഹാലക്ഷ്മി മറുപടിയും നൽകി. നിങ്ങളെക്കുറിച്ച് മാത്രമാണ് എന്റെ ചിന്ത, എന്റെ ഹൃദയത്തിലെ സ്നേഹം മുഴുവൻ നിങ്ങളാണ്. എന്റെ പുരുഷാ, നിങ്ങളെ ഞാൻ സ്നേഹിക്കുന്നു എന്നാണ് മഹാലക്ഷ്മിയുടെ കമന്റ്. ഇരുവർക്കും ആശംസകളുമായി നിരവധി പേർ കമന്റ് ചെയ്യുന്നുണ്ട്.
രൂക്ഷമായ സൈബർ ട്രോളുകൾ വകവെക്കാതെ ജീവിക്കുന്ന രണ്ട് പേരെയും ആരാധകർ അഭിനന്ദിക്കുന്നു. മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ തങ്ങൾക്ക് നേരെ വരുന്ന ട്രോളുകൾക്കെതിരെ മഹാലക്ഷ്മിയും രവീന്ദറും സംസാരിച്ചിരുന്നു.
അനാവശ്യമായ ട്രോളുകൾ വകവെക്കാറില്ല. പരസ്പരം എല്ലാം മനസ്സിലാക്കിയാണ് വിവാഹം കഴിച്ചത്. മഹാലക്ഷ്മിയെ താൻ തട്ടിക്കൊണ്ട് വന്നത് പോലെയാണ് ചിലരുടെ കമന്റുകളെന്നും രവീന്ദർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഭർത്താവിനെ ഇഷ്ടപ്പെട്ട് തന്നെയാണ് വിവാഹം കഴിച്ചത്. ഭർത്താവിന്റെ വണ്ണം തനിക്ക് പ്രശ്നമല്ലെന്നും മഹാലക്ഷ്മിയും വ്യക്തമാക്കിയിരുന്നു.രവീന്ദറാണ് മഹാലക്ഷ്മിയോട് ആദ്യം പ്രൊപ്പോസൽ നടത്തുന്നത്. അന്ന് മഹാലക്ഷ്മി അത് നിരസിച്ചു. പിന്നീട് സുഹൃത്തുക്കളായ ശേഷം രവീന്ദറിനെ ഇഷ്ടപ്പെടുകയും വിവാഹത്തിന് സമ്മതം പറയുകയും ആയിരുന്നു. വിവാഹം കഴിക്കുമ്പോൾ തന്റെ തടിയെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു എന്ന് രവീന്ദർ തുറന്ന് സമ്മതിച്ചിട്ടുണ്ട്.
വിദേശത്ത് പോയി തടി കുറച്ച് ചികിത്സ നടത്താം എന്ന് വരെ കരുതിയാണ്. എന്നാൽ മഹാലക്ഷ്മിയാണ് അത് വേണ്ടെന്ന് പറഞ്ഞതെന്നും ഇദ്ദേഹം വ്യക്തമാക്കി. നിങ്ങൾ എങ്ങനെയാണോ അങ്ങനെ എനിക്ക് ഇഷ്ടമാണെന്നായിരുന്നത്രെ മഹാലക്ഷ്മിയുടെ മറുപടി. തമിഴ് സീരിയലുകളിലൂടെ പ്രശസ്തയായ നടിയാണ് മഹാലക്ഷ്മി.
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിത്രാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം മെയ് ഇരുപത്തിമൂന്നിന്...
ടൊവിനോ തോമസ് നായകനായ നരി വേട്ട എന്ന ചിത്രം മെയ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്നു. ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ്...
ഏറ്റവും വലിയ ചലിച്ചിത്രോത്സവമായ IEFFK (ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള) ഏഴാമത് എഡിഷൻ മെയ് 9 മുതൽ...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു കാംബസിൻ്റെ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഫാൻ്റെസി ഹ്യൂമറിൽ അവതരിപ്പിക്കുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി...