
News
ശരത് കുമാര്‍ ആശുപത്രിയില്‍; പ്രാര്‍ത്ഥനയോടെ ആരാധകര്‍
ശരത് കുമാര്‍ ആശുപത്രിയില്‍; പ്രാര്‍ത്ഥനയോടെ ആരാധകര്‍

തെന്നിന്ത്യന്‍ നടന് ശരത് കുമാര്‍ ആശുപത്രിയില്‍. ദേഹാസ്വാസ്ത്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ചെന്നൈയിലെ അപ്പോളൊ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡയേറിയ ബാധിച്ച് ചികിത്സയിലായിരുന്ന നടന്റെ ശരീരത്തില്‍ ജലാംശം നഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്ട് ദിവസമായി ഡയേറിയ ബാധിച്ചിരുന്ന നടന്റെ ആരോഗ്യ സ്ഥിതി പെട്ടെന്ന് വഷളാകുകയായിരുന്നു. നടന്റെ സ്ഥിതിയില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ വന്നിട്ടില്ലെങ്കിലും ആരോഗ്യം മെച്ചപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ശരത് കുമാറിന്റെ പങ്കാളിയും നടിയുമായ രാധിക, മകളും നടിയുമായ വരലക്ഷ്മി ശരത് കുമാര്‍ എന്നിവര്‍ ആശുപത്രിയില്‍ ഉണ്ടെന്നുമാണ് ലഭ്യമായ വിവരം. അദ്ദേഹം എത്രയും പെട്ടെന്ന് ആരോഗ്യത്തോടെ തിരിച്ചു വരട്ടെയെന്നാണ് ആരാധകര്‍ പ്രാര്‍ത്ഥിക്കുന്നത്.
തമിഴിന് പുറമെ തെലുങ്ക്, മലയാളം, കന്നഡ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടന് കരിയറില്‍ 130ഓളം സിനിമകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. നടന്, വില്ലന്‍, സ്വഭാവ നടന് തുടങ്ങി എല്ലാ വേഷപ്പകര്ച്ചയിലും നിറഞ്ഞാടിയ അദ്ദേഹം രാഷ്ട്രീയത്തിലും സജീവമാണ്. തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ അധ്യക്ഷ പദവിയിലും ഏറെ കാലം പ്രവര്‍ത്തിച്ചിരുന്നു.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....
കഴിഞ്ഞ ദിവസം കിളിമാനൂരിൽ നടത്താനിരുന്ന സംഗീതനിശ റദ്ദാക്കി റാപ്പർ വേടൻ. സംഗീതനിശയ്ക്കായി എൽഇഡി ഡിസ്പ്ലേവാൾ ക്രമീകരിക്കുന്നതിനിടെ ടെക്നീഷ്യൻ മരിച്ചതിന് പിന്നാലെയാണ് വേടൻ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...