Connect with us

‘വണ്ടര്‍ വുമണ്‍’ മൂന്നാം ഭാഗത്തില്‍ നിന്ന് പിന്‍മാറി വാര്‍ണര്‍ ബ്രദേഴ്‌സ് പിക്‌ചേഴ്‌സ്

News

‘വണ്ടര്‍ വുമണ്‍’ മൂന്നാം ഭാഗത്തില്‍ നിന്ന് പിന്‍മാറി വാര്‍ണര്‍ ബ്രദേഴ്‌സ് പിക്‌ചേഴ്‌സ്

‘വണ്ടര്‍ വുമണ്‍’ മൂന്നാം ഭാഗത്തില്‍ നിന്ന് പിന്‍മാറി വാര്‍ണര്‍ ബ്രദേഴ്‌സ് പിക്‌ചേഴ്‌സ്

‘വണ്ടര്‍ വുമണ്‍’ മൂന്നാം ഭാഗത്തില്‍ നിന്ന് നിര്‍മ്മാതാക്കളായ വാര്‍ണര്‍ ബ്രദേഴ്‌സ് പിക്‌ചേഴ്‌സ് പിന്‍മാറിയെന്ന് റിപ്പോര്‍ട്ടുകള്‍. വാര്‍ണര്‍ ബ്രദേഴ്‌സ് പ്രൊജക്ട് ഉപേക്ഷിച്ചുവെന്ന് ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. അടുത്തിടെ ‘വണ്ടര്‍ വുമണ്‍ 3’ തിരക്കഥ പൂര്‍ത്തിയാക്കി സംവിധായിക പാറ്റി ജെങ്കിന്‍സ് നിര്‍മ്മാതക്കള്‍ക്ക് കൈമാറിയിരുന്നു. സൂയിസൈഡ് സ്‌ക്വാഡ് ചിത്രത്തിന്റെ തിരക്കഥകൃത്ത് ജെഫ് ജോണ്‍സിനൊപ്പമാണ് പാറ്റി ‘വണ്ടര്‍ വുമണ്‍ 3’ തിരക്കഥ തയ്യാറാക്കിയത്.

ഒരിക്കല്‍ കൂടി സൂപ്പര്‍ ഹീറോ ഡയാനയെ അവതരിപ്പിക്കാനുള്ള ആവേശം ഗാല്‍ ഗാഡറ്റ് പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവവികാസം ഉണ്ടായിരിക്കുന്നത്. ‘ഇത്തരമൊരു ഐതിഹാസികവുമായ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചതില്‍ ഞാന്‍ വളരെ നന്ദിയുള്ളവനാണ്, എന്തിനേക്കാളും ഞാന്‍ ആരാധകരായ നിങ്ങളോട് നന്ദിയുള്ളവനാണ്. വണ്ടര്‍ വുമണിന്റെ അടുത്ത ഭാഗം നിങ്ങളുമായി നിങ്ങളുമായി ഉടന്‍ പങ്കുവയ്ക്കും’ എന്ന് ഗാല്‍ ഗാഡോട്ട് ട്വീറ്റ് ചെയ്തിരുന്നു.

‘വണ്ടര്‍ വുമണ്‍’ സീരിസില്‍ രണ്ട് പടങ്ങളാണ് ഇതുവരെ പുറത്തുവന്നത്. ‘വണ്ടര്‍ വുമണ്‍’ (2017), ‘വണ്ടര്‍ വുമണ്‍ 1984’ (2020) ഇതില്‍ രണ്ടാമത്തേത് ആരാധകരില്‍ നിന്നും നിരൂപകരില്‍ നിന്നും ഒരുപോലെ സമ്മിശ്ര പ്രതികരണമാണ് നേടിയത്.

‘വണ്ടര്‍വുമണ്‍ 3’ പൂര്‍ണ്ണമായും റദ്ദാക്കുന്നതിലൂടെ സ്റ്റുഡിയോയ്ക്ക് കോടിക്കണക്കിന് ഡോളര്‍ ലാഭിക്കാമെന്നാണ് റിപ്പോര്‍ട്ട്. ‘വണ്ടര്‍ വുമണ്‍ 3’ നിര്‍മ്മിച്ചാല്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഗഡോട്ടിന് മാത്രം 20 മില്യണ്‍ ഡോളര്‍ (ഏകദേശം 165 കോടി രൂപ) പ്രതിഫലം ലഭിക്കുമായിരുന്നു. അതേസമയം സംവിധായകയ്ക്ക് 12 മില്യണ്‍ ഡോളര്‍ (ഏകദേശം 99 കോടി രൂപ) ലഭിക്കുമായിരുന്നു.

More in News

Trending

Recent

To Top