
News
ഇന്ത്യന്‍ 2 വിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ലീക്ക് ചെയ്തു; നിയമ നടപടിയ്ക്കൊരുങ്ങി അണിയറ പ്രവര്‍ത്തകര്‍
ഇന്ത്യന്‍ 2 വിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ലീക്ക് ചെയ്തു; നിയമ നടപടിയ്ക്കൊരുങ്ങി അണിയറ പ്രവര്‍ത്തകര്‍
Published on

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന കമല്‍ ഹസന് ചിത്രമാണ് ഇന്ത്യന്‍ 2. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ലീക്ക് ചെയ്തവര്‍ക്കെതിരെ നിയമ നടപടിയ്ക്കൊരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍. കമല്‍ ഹാസന്-ശങ്കര്‍ കോംമ്പോയില്‍ ഒരുങ്ങുന്ന ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ഇപ്പോള്‍ ചെന്നൈയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ചിത്രത്തിലെ കഥാപാത്രമായ സേനാപതിയുടെ വേഷം അണിഞ്ഞ് നില്ക്കുന്ന കമല്‍ ഹാസന്റെ ചിത്രം അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കമല്‍ കാരവനില്‍ നിന്നും കഥാപാത്രത്തിന്റെ മേക്കോവറില്‍ ഇറങ്ങി വരുന്നതാണ് ചിത്രമാണ് പ്രചരിച്ചത്.
ഈ ചിത്രം പകര്‍ത്തിയവര്‍ക്ക് എതിരെയാണ് അണിയറ പ്രവര്‍ത്തകര്‍ നിയമ നടപടിയ്ക്ക് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പലവിധ കാരണങ്ങളാല്‍ ഇടയ്ക്ക് നിന്നു പോയിരുന്നു. ഈയടുത്താണ് വീണ്ടും ഷൂട്ടിംഗ് ആരംഭിച്ചത്. ശങ്കറിന്റെ സിനിമകളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ സിനിമയായിരിക്കും ഇന്ത്യന്‍ 2 വെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിനിമയ്ക്ക് ഏകദേശം 3 മണിക്കൂറും 10 മിനിറ്റുമാണ് ദൈര്‍ഘ്യം എന്നാണ് വിവരം. ഇത് കമല്‍ ഹാസന്റെ സിനിമകളിലെ ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാമത്തെ ചിത്രമാണ്. ലൈക്ക പ്രൊഡക്ഷന്‍സും റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
1996ല്‍ ശങ്കറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘ഇന്ത്യന്‍’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യന്‍ 2. മലയാളി നടന് നന്ദു പൊതുവാളും ചിത്രത്തിലുണ്ട്. ഐശ്വര്യ രാജേഷ്, ഡല്‍ഹി ഗണേഷ്, പ്രിയ ഭവാനി ശങ്കര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാജല്‍ അഗര്‍വാളാണ് സിനിമയില്‍ നായിക.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...
ഏപ്രിൽ 25ന് ആണ് മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തെത്തിയ തുടരും തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ ചിത്രം...
പഹൽഹാം ആക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ. നടന്മാരായ അനുപം ഖേർ, റിതേഷ് ദേശ്മുഖ്, നിമ്രത് കൗർ,...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...