പ്രളയത്തിൽ മുങ്ങി താഴ്ന്ന കേരളത്തിന് ദേശിയ ശ്രദ്ധ നേടിക്കൊടുത്തത് റസൂൽ പൂക്കുട്ടിയുടെ ആ ഒറ്റ ട്വീറ്റ് !!!
കേരളത്തെ അകമഴിഞ്ഞ് സ്നേഹത്തോടെ സഹായിക്കുകയാണ് ബോളിവുഡ് . ഷാരൂഖ് ഖാൻ , അലിയാ ഭട്ട് , സോനം കപൂർ , കരൺ ജോഹർ , വരുൺ ധവാൻ , വിദ്യ ബാലൻ, അമിതാഭ് ബച്ചൻ തുടങ്ങി പ്രമുഖർ കേരളത്തെ വളരെ സഹായിച്ചു. എന്നാൽ പ്രളയം ഇത്രയധികം കനത്തപ്പോളും ദേശിയ മാധ്യമങ്ങളുടെ ശ്രദ്ധ കേരളത്തേക്ക് എത്തിയില്ല . ഇത്രയും വലിയ ദുരന്തം കേരളത്തെ വലച്ചപോളും ദേശിയ ദുരന്തമായി പ്രഖ്യാപിക്കാഞ്ഞതാണ് കാരണം. എന്നാൽ ഒറ്റ ദിവസം കൊണ്ട് ഈ പ്രളയം ദേശിയ ശ്രദ്ധയിലേക്ക് എത്തിച്ചത് റസൂൽ പൂക്കുട്ടിയുടെ ട്വീറ്റാണ്.
നെടുമ്പാശ്ശേരിയിലെ വിമാനത്താവളം വെള്ളം കയറി നിറഞ്ഞതിനെ തുടർന്ന് അടച്ച ചിത്രങ്ങളാണ് റസൂൽ പൂക്കുട്ടി പങ്കു വച്ചത് . ഇന്ത്യയിലെ നാലാമത്തെ തിരക്കേറിയ വിമാനത്താവളമാണിത് , ഇപ്പോളും ദേശിയ ദുരന്തമായി പ്രഖ്യാപിക്കാതെ കേരളത്തിന്റെ അവസ്ഥയിലേക്ക് ദേശിയ മാധ്യമങ്ങളുടെ ശ്രദ്ധ ക്ഷണിച്ചത് ആ ട്വീറ്റാണ്.’കേരളത്തിന് സഹായം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് ഞാന്‍ വ്യക്തിപരമായി സമീപിച്ചു. അതില്‍ ഷാരൂഖ് ഖാന്, അമിതാഭ് ബച്ചന്, എ.ആര് റഹ്മാന് എന്നിവരുടെപ്രതികരണം വളരെ പെട്ടന്നായിരുന്നു. ”
അതിനു പിന്നാലെ ബോളിവുഡ് താരങ്ങളുടെ സഹായം ഒഴുകിയെത്തി. കേരളത്തിനോടുള്ള സ്നേഹവും കരുതലും ഇതിലൂടെ ഇവർ തെളിയിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിലും ഏറെ സഹായങ്ങൾ ബോളിവുഡിൽ നിന്നും പ്രതീക്ഷിക്കാം.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...