Connect with us

നിങ്ങള്‍ ആവുന്നത് സഹായിക്കണം… കേരളത്തില്‍ നിന്നും കേള്‍ക്കുന്നത് ഹൃദയഭേദകമാണ്; പ്രളയ കേരളത്തിന് കൈത്താങ്ങായി കരണ്‍ ജോഹര്‍

Malayalam Breaking News

പ്രളയകേരളത്തിന് കൈത്താങ്ങായി ബോളിവുഡ് ലോകവും. പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് രാഷ്ട്രീയ-സിനിമാ മേഖലകളില്‍ നിന്നും നിരവധി പ്രമുഖരാണ് ഹസ്തദാനവുമായി എത്തിയിരിക്കുന്നത്. മലയാളി താരങ്ങള്‍ കൈത്താങ്ങുമായി എത്തും മുമ്പേ പ്രചോദനമേകി തെന്നിന്ത്യന്‍ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെ മലയാള താരങ്ങളും രംഗത്തെത്തി. ഇപ്പോഴിതാ ബോളിവുഡ് താരങ്ങളും ഓരോരുത്തരുമായി രംഗത്തെത്തിയിരിക്കുന്നത്.

ബോളിവുഡില്‍ നിന്നും ആദ്യമായി വരുണ്‍ ധവാനാണ് മറ്റുള്ളവര്‍ക്ക് മാതൃകയായി രംഗത്തെത്തിയത്. ബോളിവുഡില്‍ നിന്നും ഷാരൂഖ് ഖാന്‍, സോനം കപൂര്‍, ആലിയ ഭട്ട് തുടങ്ങിയവരും കേരളത്തിന് നല്ലൊരു തുക സംഭാവന നല്‍കിയിട്ടുണ്ട്. അമിതാഭ് ബച്ചനും വിദ്യാ ബാലനും കേരളത്തിന് പിന്തുണയുമായി എത്തിയിരുന്നു. എത്ര രൂപയാണ് കേരളത്തിനായി സംഭാവന നല്‍കിയതെന്ന കാര്യം ഇവര്‍ പുറം ലോകത്തെ അറിയിച്ചിട്ടില്ല. ഇതിനിടെയാണ് കരുണ്‍ ജോഹറും രംഗത്തെത്തിയത്. പ്രളയക്കെടുതിയിലൂടെ കടന്നു പോകുന്ന കേരളത്തെ പരമാവധി സഹായിക്കണമെന്നാണ് കരണ്‍ ജോഹര്‍ പറയുന്നത്.

ട്വിറ്ററിലൂടെയാണ് കരണ്‍ ജോഹര്‍ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍ ഹൃദയഭേദകമാണ്. നിങ്ങളെകൊണ്ട് ആവുന്ന വിധം കേരളത്തെ സഹായിക്കണം. ഇതിനെതിരേ കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യം- ഇപ്രകാരമാണ് കരണ്‍ ജോഹര്‍ ട്വിറ്ററില്‍ കുറിച്ചത്.

Karun Joher helping hands to flood

More in Malayalam Breaking News

Trending

Recent

To Top