
Malayalam
അഭിപ്രായ വ്യത്യാസങ്ങള്‍…, മഹേഷ് നാരായണന് ചിത്രത്തില്‍ നിന്ന് പിന്മാറി കമല്‍ ഹസന്
അഭിപ്രായ വ്യത്യാസങ്ങള്‍…, മഹേഷ് നാരായണന് ചിത്രത്തില്‍ നിന്ന് പിന്മാറി കമല്‍ ഹസന്

കമല്‍ ഹാസനും സംവിധായകന് മഹേഷ് നാരായണനും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു എന്ന വാര്‍ത്ത ആരാധകര്‍ക്കും സിനിമാപ്രേമികള്‍ക്കും ഒരേപോലെ ആവേശമുണര്‍ത്തിയിരുന്നു. ഈ വര്‍ഷാവസാനം ആരംഭിക്കാനിരുന്ന സിനിമ ഉപേക്ഷിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ എത്തുന്നത്. സൃഷ്ടിപരമായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് സിനിമ ഉപേക്ഷിക്കുന്നത് എന്ന് ഇ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കമല്‍ ഹാസനും മഹേഷ് നാരായണനും തമ്മിലുള്ള പരസ്പര ധാരണയെ തുടര്‍ന്നാണ് ചിത്രം ഉപേക്ഷിക്കാനുള്ള തീരുമാനമെടുത്തത് എന്നാണ് സൂചന. കമല്‍ ഹാസനായിരുന്നു സിനിമയുടെ തിരക്കഥ ഒരുക്കിയത്. ഭരതന് സംവിധാനം ചെയ്ത കമല്‍ ചിത്രം ‘തേവര്‍മകന്റെ’ തുടര്‍ച്ചയായിരിക്കും ഈ ചിത്രമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.
കമല്‍ ഹാസനെ തന്നെയാണ് മഹേഷ് നാരായണനുമായി ഒന്നിക്കുന്നു എന്ന വിശേഷം നേരത്തെ പങ്കുവെച്ചത്. ടേക്ക് ഓഫ്, സീ യൂ സൂണ്‍, മാലിക് എന്നീ മലയാള ചിത്രങ്ങള്‍ സംവിധാനം ചെയ്ത മഹേഷ് നാരായണന്, കമല്‍ ഹാസന്റെ ‘വിശ്വരൂപം’ എന്ന ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളിലും ചിത്രസംയോജകനായിരുന്നു.
നിലവില്‍ കമല്ഹാസന് ‘ഇന്ത്യന്‍ 2’ പൂര്‍ത്തിയാക്കിയ ശേഷം മണിരത്നത്തിനൊപ്പം ‘കെഎച്ച് 234’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ജോലികള്‍ ആരംഭിക്കും. ‘പാ രഞ്ജിത്ത്’, ‘വെട്രിമാരന്’, ‘എച്ച് വിനോദ്’ തുടങ്ങിയ സംവിധായകരുടെ പ്രോജക്ടുകളും അദ്ദേഹത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. മലയാളത്തിലെ ഒരുപാട് ഹിറ്റ് സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. അടുത്തിടെ തിയേറ്ററുകളെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് മീര ജാസ്മിൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സൂത്രധാരൻ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് എത്തിയ നടി മലയാളത്തിലെയും...
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ദിയ കൃഷ്ണയുടെ...