
Malayalam
നൈറ്റ് ക്ലബ്ബില്‍ വിദേശ സുഹൃത്തിനൊപ്പം ചുവട് വെച്ച് പ്രയാഗ മാര്ട്ടിന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
നൈറ്റ് ക്ലബ്ബില്‍ വിദേശ സുഹൃത്തിനൊപ്പം ചുവട് വെച്ച് പ്രയാഗ മാര്ട്ടിന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രയാഗ മാര്ട്ടിന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ പ്രയാഗ ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. മോഡലിംഗില്‍ നിന്നുമാണ് പ്രയാഗ സിനിമയിലേയ്ക്ക് എത്തുന്നത്. മോഹന്‍ലാല്‍ ചിത്രം സാഗര്‍ ഏലിയാസ് ജാക്കിയിലൂടെയാണ് പ്രയാഗ ബാലതാരമായി സിനിമയിലേക്കെത്തിയത്.
സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ പ്രയാഗ നിലപാടുകള്‍ തുറന്നുപറയുന്ന കാര്യത്തിലും പിന്നിലല്ല. സിനിമയെ പറ്റിയും ജീവിതത്തെപറ്റിയും പ്രയാഗയ്ക്കുള്ള വ്യക്തതയാര്‍ന്ന കാഴ്ചപ്പാടുകള്‍ താരം പല അഭിമുഖങ്ങളിലൂടെയും തുറന്ന് പറഞ്ഞിട്ടുമുണ്ട്. തന്റെ ആദ്യ ചിത്രമായ സാഗര്‍ ഏലിയാസ് ജാക്കിക്ക് ശേഷം പ്രയാഗ നടന് ദുല്‍ഖറിന്റെ ഹിറ്റ് ചിത്രമായ ഉസ്താദ് ഹോട്ടലിലും ഒരു ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു. പാവ കട്ടപ്പനയിലെ ഹൃതിക് റോഷന്, ഒരേ മുഖം, രാമലീല എന്ന് തുടങ്ങി ഒട്ടനവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാനും പ്രയാഗയ്ക്ക് കഴിഞ്ഞു.
ഇപ്പോഴിതാ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. ഒരു വിദേശ യുവാവിനൊപ്പം നൈറ്റ് പാര്‍ട്ടിയില്‍ ഡാന്‍സ് കളിക്കുന്ന വീഡിയോയാണ് പ്രയാഗ പങ്കുവെച്ചിരിക്കുന്നത്. രാത്രി ഡാന്‍സ് കളിക്കാന്‍ ഒരു പാര്‍ട്ട്നറിനെ കിട്ടി എന്ന ക്യാപ്ഷനോടെയാണ് പ്രയാഗ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ പങ്കുവെച്ച് വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ നിന്നു കൊണ്ടു തന്നെ വീഡിയോ വൈറലായി മാറുകയായിരുന്നു.
വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മികച്ച ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞ താരമാണ് പ്രയാഗ. ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ലെങ്കിലും ഇടയ്ക്കിടെ മികച്ച ചിത്രങ്ങളുമായി താരം എത്താറുണ്ട്. തമിഴില്‍ നിന്നുമാണ് പ്രയാഗ മലയാളത്തിലേയ്ക്ക് കടക്കുന്നത്. ഒരു മുറൈ വന്ത് പാര്‍ത്തായാ എന്ന ഉണ്ണി മുകുന്ദന് ചിത്രത്തിലൂടെയാണ് പ്രയാഗ മലയാളത്തില്‍ നായികയാകുന്നത്.
തുടര്‍ന്ന് പാവ, കട്ടപ്പനയിലെ ഋത്വിക് റോഷന്, ഫുക്രി, ഒരേ മുഖം, വിശ്വാസപൂര്‍വ്വം മന്‍സൂര്‍, പോക്കിരി സൈമണ്‍, രാമലീല, ദൈവമേ കൈ തൊഴാം കെ കുമാറാകണം, ഒരു പഴയ ബോംബ് കഥ, ബ്രദേഴ്സ് ഡേ തുടങ്ങി ഒരു പിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാന്‍ പ്രയാഗയ്ക്ക് ആയി. പിന്നീട് ഗീത എന്ന ചിത്രത്തിലൂടെ കന്നഡയിലും താരം അരങ്ങേറ്റം കുറിച്ചു.
ദിലീപിന്റെ നായികയായി അഭിനയിച്ച രാമലീലയും നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായ ചിത്രമാണ്. അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ രാംലീല മികച്ച പ്രതികരണത്തോടൊപ്പം അമ്പത് കോടിയിലധികം കളക്ഷന്‍ നേടിയ സിനിമ കൂടിയാണ്. അടുത്തിടെ ഗീത എന്ന ചിത്രത്തിലൂടെ കന്നഡത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു പ്രയാഗ. ഗണേഷ് ആണ് ചിത്രത്തില്‍ നായകവേഷത്തില്‍ എത്തിയത്.
മലയാളത്തില്‍ ദിലീപിന് പുറമെ ഉണ്ണി മുകുന്ദന്, ധ്യാന്‍ ശ്രീനിവാസന്, സണ്ണി വെയ്ന്‍, ബിബിന്‍ ജോര്‍ജ്ജ്, തുടങ്ങിയവരുടെ നായികയായും പ്രയാഗ അഭിനയിച്ചു. ബ്രദേഴ്സ് ഡേ എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ അനിയത്തിയുടെ വേഷത്തിലും എത്തിയിരുന്നു നടി. അതേസമയം സിനിമകള്‍ക്ക് പുറമെ ടിവി ഷോകളിലൂടെയും പ്രയാഗ എത്താറുണ്ട്. ജനപ്രിയ പരിപാടികളില്‍ എല്ലാം അതിഥിയായി മുന്‍പ് എത്തിയിട്ടുണ്ട് താരം. കൂടാതെ മനം പോലെ മാംഗല്യം പരമ്പരയില്‍ ഒരു എപ്പിസോഡില്‍ അതിഥി വേഷത്തിലും എത്തിയിരുന്നു പ്രയാഗ.
തമിഴ് സൂപ്പര്‍ സ്റ്റാര്‍ സൂര്യയുടെ നായികയായി പ്രയാഗ എത്തുന്നു എന്നുള്ളത് ഏറെ വാര്‍ത്തയായിരുന്നു. ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രയാഗ തമിഴിലേയ്ക്ക് എത്തുന്നത്. തമിഴ് ആന്തോളജി ചിത്രമായ നവസരയിലൂടെയാണ് പ്രയാഗ സൂര്യയുടെ നായികയാകുന്നത്. തമിഴിലെ പ്രഗല്ഭരായ ഒമ്പത് സംവിധായകരാണ് നവരസ എന്ന ആന്തോളജിയില്‍ കൈകോര്‍ക്കുന്നത്. ഇതില്‍ ഗൗതം വാസുദേവ് മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യയും പ്രയാഗയും നായികയും നായകനുമാകുന്നത്.മലയാളത്തിന് പുറമെ തമിഴ്, കന്നഡ ചിത്രങ്ങളിലും പ്രയാഗ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ കന്നഡ ചിത്രത്തിലാണ് പ്രയാഗ അഭിനയിച്ചുകൊണ്ടിരിക്കുന്നതെന്നാണ് ലഭ്യമായ റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...