രാജമൗലിയുടേതായി പുറത്തെത്തിയ ബ്രഹ്മാണ്ഡ ചിത്രങ്ങളില്‍ ഒന്നായിരുന്നു ‘ആര്‍ആര്‍ആര്‍’. ഇപ്പോഴിതാ ഈ വര്‍ഷത്തെ ഇന്ത്യയുടെ ഓസ്കാര്‍ എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെടാതിരുന്നത് നിരാശയുണ്ടാക്കിയെന്ന് തിരക്കഥാകൃത്തും രാജമൗലിയുടെ പിതാവുമായ വിജയേന്ദ്ര പ്രസാദ്.
എന്നാല്‍ അത് തന്നെ നിരുത്സാഹപ്പെടുത്തിയിട്ടില്ലെന്നും അതിന്റെ ഉള്ളടക്കത്തിനും മേക്കിങ്ങിനുമായി സ്വതന്ത്രമായി മത്സരിക്കുമ്പോള്‍ അക്കാദമിയില്‍ തന്റെ സിനിമയ്ക്ക് രണ്ട് നോമിനേഷനുകളെങ്കിലും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘അതെ, ഞാന്‍ നിരാശനായിരുന്നു, പക്ഷേ നിര്‍ഭാഗ്യവശാല്‍, എനിക്ക് എന്റെ നിരാശ പ്രകടിപ്പിക്കാന്‍ കഴിയില്ല. ഓസ്കാറില്‍ കുറഞ്ഞത് രണ്ട് നോമിനേഷനുകളെങ്കിലും ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു,’എന്നും അദ്ദേഹം പറഞ്ഞു. ആര്‍ആര്‍ആര്‍ രണ്ടാം ഭാഗം ഒരുക്കാനുള്ള പദ്ധതികളും അദ്ദേഹം സ്ഥിരീകരിച്ചു.
‘ഞങ്ങള്‍ ആര്‍ആര്‍ആര്‍ രണ്ടാം ഭാഗം നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണ്. ഞാന്‍ ഒരു തുടര്‍ഭാഗം എഴുതണമെന്ന് എന്റെ മകന് ആഗ്രഹിക്കുന്നു. രാം ചരണും ജൂനിയര്‍ എന്‍ടിആറും അതെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരു ഫിക്ഷന്‍ കഥയായിരിക്കും അത്’, എന്നും വിജയേന്ദ്ര പ്രസാദ് വ്യക്തമാക്കി.
ആന്ധ്രയുടെ ചരിത്രത്തിലെ രണ്ട് സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് രാജമൗലി ആര്‍ആര്‍ആരില്‍ അവതരിപ്പിച്ചത്. രാമരാജുവായി രാംചരണ്‍ തേജയും ഭീം ആയി ജൂനിയര്‍ എന്‍ടിആറുമാണ് എത്തിയത്.
പാന്‍ ഇന്ത്യന്‍ ഹിറ്റായ ആര്‍ആര്‍ആര്‍ ഒടിടി റിലീസിന് പിന്നാലെ ഹോളിവുഡിലടക്കം ചര്‍ച്ചയായിരുന്നു. ഹോളിവുഡ് സംവിധായകരടക്കം നിരവധി പേര് രാജമൗലിയേയും അഭിനേതാക്കളേയും അണിയറ പ്രവര്‍ത്തകരേയും പ്രശംസിച്ച് രംഗത്തെത്തുകയുണ്ടായി.
നിർമാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ്...