Connect with us

കശ്മീര്‍ ഫയല്‍സ് പ്രൊപ്പഗണ്ടയാണ്’; ഇസ്രായേലി സംവിധായകന് പിന്തുണയുമായി മറ്റ് മൂന്ന് ജൂറി അംഗങ്ങള്‍

News

കശ്മീര്‍ ഫയല്‍സ് പ്രൊപ്പഗണ്ടയാണ്’; ഇസ്രായേലി സംവിധായകന് പിന്തുണയുമായി മറ്റ് മൂന്ന് ജൂറി അംഗങ്ങള്‍

കശ്മീര്‍ ഫയല്‍സ് പ്രൊപ്പഗണ്ടയാണ്’; ഇസ്രായേലി സംവിധായകന് പിന്തുണയുമായി മറ്റ് മൂന്ന് ജൂറി അംഗങ്ങള്‍

റിലീസിന് മുന്നേ തന്നെ വിവാദങ്ങളില്‍ ഇടം പിടിച്ച ചിത്രമായിരുന്നു ‘ദി കശ്മീര്‍ ഫയല്‍സ്’ ചലച്ചിത്രം ‘അശ്ലീലവും’ ‘പ്രൊപ്പഗണ്ടയുമാണെന്ന’ ഇസ്രായേല്‍ ചലച്ചിത്ര സംവിധായകനും, ഐഎഫ്എഫ്‌ഐ ജൂറി ചെയര്‍മാനുമായ നദവ് ലാപിഡിന്റെ വാദം അനുകൂലിച്ച് ഐഎഫ്എഫ്‌ഐയിലെ മറ്റ് മൂന്ന് ജൂറി അംഗങ്ങള്‍ രംഗത്ത്.

ജൂറി അംഗം ജിങ്കോ ഗോട്ടോ, പാസ്‌കെല്‍ ചാവന്‍സ്, ജാവിയര്‍ അംഗുലോ ബാര്‍ട്ടൂറന്‍ എന്നിവര്‍ ചേര്‍ന്ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു പ്രസ്താവനയില്‍ ജൂറി ചീഫ് എന്ന നിലയില്‍ മിസ്റ്റര്‍ ലാപിഡ് പറഞ്ഞത് മുഴുവന്‍ ജൂറിക്കും അറിയാമെന്നും അംഗീകരിക്കുന്നുവെന്നും പറഞ്ഞു.

ഐഎഫ്എഫ്‌ഐ ജൂറിയിലെ ഏക ഇന്ത്യക്കാരനായ സംവിധായകന്‍ സുദീപ്‌തോ സെന്‍ നേരത്തെ തന്നെ ജൂറി ചെയര്‍മാനായ ലാപിഡ് വ്യക്തിപരമായി നടത്തിയ പ്രസ്താവനയാണ് എന്ന് അവകാശപ്പെട്ടിരുന്നു.

കാശ്മീരി പണ്ഡിറ്റുകളുടെ ദുരന്തത്തെ നിഷേധിക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും എന്നാല്‍ സിനിമയുടെ സിനിമാറ്റിക് കൃത്രിമത്വങ്ങളെ കുറിച്ച് മാത്രമേ അഭിപ്രായം പറഞ്ഞിട്ടുള്ളൂവെന്നും ദുരന്തം ഗൗരവമുള്ള ഒരു സിനിമ അര്‍ഹിക്കുന്നു എന്നും ലാപിഡ് പിന്നീട് പറഞ്ഞിരുന്നു.

മൂന്ന് സഹ ജൂറി അംഗങ്ങളും സംയുക്ത പ്രസ്താവനയില്‍ നദവ് ലാപിഡിന്റെ വാദത്തിന് പിന്തുണ നല്‍കുന്നു. ഐഎഫ്എഫ്‌ഐ സമാപന ചടങ്ങില്‍ ജൂറി അംഗങ്ങള്‍ക്ക് വേണ്ടി ജൂറി ചെയര്‍മാന്‍ നദവ് ലാപിഡ് ഒരു പ്രസ്താവന നടത്തി: ‘ഞങ്ങളെയെല്ലാം അസ്വസ്ഥരാക്കുകയും ഞെട്ടിക്കുകയും ചെയ്ത പതിനഞ്ചാമത്തെ ചിത്രമായ ദി കശ്മീര്‍ ഫയല്‍സ് ഒരു അസഭ്യമായ പ്രൊപ്പഗണ്ടയായി ഞങ്ങള്‍ക്ക് തോന്നി.

അത്തരമൊരു അഭിമാനകരമായ ചലച്ചിത്രമേളയുടെ കലാപരമായ മത്സര വിഭാഗത്തിന് അനുചിതമായ സിനിമയാണ്.’ ഞങ്ങള്‍ അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു’ പ്രസ്താവനയില്‍ പറയുന്നു.

‘ഒപ്പം ഒരു കാര്യം കൂടി വ്യക്തമാക്കുന്നു ഞങ്ങള്‍ സിനിമയുടെ ഉള്ളടക്കത്തില്‍ രാഷ്ട്രീയ നിലപാട് സ്വീകരിക്കുകയായിരുന്നില്ല. ഞങ്ങള്‍ കലാപരമായ പ്രസ്താവന നടത്തുകയായിരുന്നു. ചലച്ചിത്ര ഉത്സവ വേദി രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നതും നാദവിനെതിരെ വ്യക്തിപരമായ ആക്രമണങ്ങള്‍ നടത്തുന്നതിലും വലിയ സങ്കടമുണ്ട്’ പ്രസ്താവനയില്‍ ജൂറി അംഗഭങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ഓസ്‌കാര്‍ നാമനിര്‍ദ്ദേശം ലഭിച്ച അമേരിക്കന്‍ ചലച്ചിത്ര പ്രവര്‍ത്തകനാണ് ജിങ്കോ ഗോട്ടോ. ഫ്രാന്‍സില്‍ നിന്നുള്ള ഡോക്യുമെന്ററി ഫിലിം മേക്കറും പത്രപ്രവര്‍ത്തകനുമായ ഹാവിയര്‍ എ ബാര്‍ട്ടൂറന്‍. ഫ്രാന്‍സില്‍ നിന്നുള്ള ഒരു ഫിലിം എഡിറ്ററാണ് പാസ്‌കെല്‍ ചാവന്‍സ്.

More in News

Trending

Recent

To Top