
News
ന്യൂയോര്‍ക്ക് ഫിലം ക്രിട്ടിക്സ് സര്‍ക്കിളിന്റെ രണ്ട് പുരസ്കാരങ്ങള്‍ സ്വന്തമാക്കി രാജമൗലിയുടെ ആര്‍ആര്‍ആര്‍
ന്യൂയോര്‍ക്ക് ഫിലം ക്രിട്ടിക്സ് സര്‍ക്കിളിന്റെ രണ്ട് പുരസ്കാരങ്ങള്‍ സ്വന്തമാക്കി രാജമൗലിയുടെ ആര്‍ആര്‍ആര്‍

ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകനാണ് എസ്എസ് രാജമൗലി. ഇപ്പോഴിതാ ന്യൂയോര്‍ക്ക് ഫിലം ക്രിട്ടിക്സ് സര്‍ക്കിള്‍ പുരസ്കാര തിളക്കവുമായി എത്തിയിരിക്കുകയാണ് രാജമൗലി ചിത്രമായ ആര്‍ആര്‍ആര്‍. ഈ ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരം എസ്.എസ്. രാജമൗലി നേടി.
ന്യൂയോര്‍ക്ക് ഫിലം ക്രിട്ടിക്സിന്റെ 2022ലെ മികച്ച 22 സിനിമകളുടെ പട്ടികയിലും ആര്‍ആര്‍ആര്‍ ഇടം പിടിച്ചിട്ടുണ്ട്. 12ാം സ്ഥാനമാണ് രാജമൗലി ചിത്രത്തിന് ലഭിച്ചത്. ഓസ്കര് അവാര്‍ഡിനായി മത്സരിക്കാന്‍ ആര്‍ആര്‍ആറിന് പ്രമോഷനുകള്‍ പുരോഗമിക്കുന്നതിനിടെയാണ് ന്യൂയോര്‍ക്ക് ഫിലം ക്രിട്ടിക്സ് സര്‍ക്കിള്‍ പുരസ്കാരം ചിത്രത്തെ തേടിയെത്തിയിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
മികച്ച സിനിമ, സംവിധായകന് തുടങ്ങി ഓസ്കറിന്റെ 14 വിഭാഗങ്ങളില്‍ ആര്‍ആര്‍ആര്‍ മത്സരിക്കുമെന്നാണ് വിവരം. ജൂനിയര്‍ എന്‍ടിആറും രാം ചരണ്‍ തേജയും പ്രധാന വേഷങ്ങളിലെത്തിയ ആര്‍ആര്‍ആര്‍ 2022 തുടക്കത്തിലാണ് തിയേറ്ററുകളിലെത്തിയത്. ബോക്സ് ഓഫീസില്‍ 1150 കോടി രൂപ ചിത്രം സ്വന്തമാക്കിയിരുന്നു.
എക്കാലത്തെയും ബ്ലോക്ക്ബസ്റ്റര്‍ സിനിമയായ ബാഹുബലിയ്ക്ക് ശേഷം എസ്എസ് രാജമൗലി ഒരുക്കിയ ചിത്രമായിരുന്നു ആര്‍ആര്‍ആര്‍. ഇന്ത്യയില്‍ മൂന്ന് സിനിമകളാണ് ഇതുവരെ ബോക്സ് ഓഫീസില്‍ 1000 കോടി രൂപ കളക്ഷന്‍ നേടിയത്. ഹിന്ദി ചിത്രം ദംഗലിന് ശേഷം ബാഹുബലി 2 ഉം ആര്‍ആര്‍ആറും 1000 കോടി ക്ലബ്ബില്‍ ഇടം പിടിച്ചു.
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ ശ്രീകാന്ത്. ഇപ്പോഴിതാ ലഹരിക്കേസിൽ നടനെ പോലീസ് കസ്റ്റഡിയിലെടുത്തുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. നടനെ നുങ്കമ്പാക്കം പോലീസ് ചോദ്യം ചെയ്തുവരികയാണ്....
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കിന്നും ആരാധകർ ഏറെയാണ്. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
ഇന്ന് മലയാളികളുടെ ഹാസ്യ സാമ്രാട്ട് ആണ് ജഗതി ശ്രീകുമാർ. എന്നാൽ ഇന്നത്തെപ്പോലെ അറിയപ്പെടുന്ന നടനായി ഉയർന്ന് വരിക ജഗതിയ്ക്ക് എളുപ്പമായിരുന്നില്ല. അവസരങ്ങൾക്കായി...