
Malayalam
യൂട്യൂബ് ചാനലിലൂടെ സിനിമ റിലീസ് ചെയ്യാനൊരുങ്ങി ബാലചന്ദ്രകുമാര്‍
യൂട്യൂബ് ചാനലിലൂടെ സിനിമ റിലീസ് ചെയ്യാനൊരുങ്ങി ബാലചന്ദ്രകുമാര്‍

നടനായും സംവിധായകനായുമെല്ലാം മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാലചന്ദ്രമേനോന്. ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലിലൂടെ സിനിമ റിലീസ് ചെയ്യാന്‍ തയ്യാറെടുത്തിരിക്കുകയാണ് അദ്ദേഹം. 2018ല്‍ തിയേറ്ററുകളില്‍ റിലീസിനെത്തിയ എന്നാലും ശരത് എന്ന ചിത്രമാണ് ബാലചന്ദ്ര മേനോന് ഡിജിറ്റല്‍ റിലീസ് ചെയ്യാനൊരുങ്ങുന്നത്.
ബാലചന്ദ്ര മേനോന്റെ യൂട്യൂബ് ചാനലായ ഫില്‍മി െ്രെഫഡേയ്സിലൂടെ ഡിസംബര്‍ ഒന്‍പതിനാണ് എന്നാലും ശരത് റിലീസ് ആകുന്നത്. കഥ,തിരക്കഥ,സംഭാഷണം,സംവിധാനം എല്ലാം ബാലചന്ദ്ര മേനോന് തന്നെയാണ്. നീണ്ട ഒരിടവേളയ്ക്ക് ശേഷമാണ് അദ്ദേഹം ‘എന്നാലും ശരത്’ എന്ന ചിത്രവുമായി 2018ല്‍ എത്തിയത്.
പുതിയകാലത്തിന്റെ മാറ്റങ്ങളോടെ എത്തിയ ആ ചിത്രത്തിന് പ്രളയവും മഴയും തടസ്സമായി. ഡിജിറ്റല്‍ റിലീസിലൂടെ തന്റെ സിനിമ കൂടുതല്‍ പ്രേക്ഷകരിലേക്കെത്തിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. എലിസബത്ത് എന്ന അനാഥയായ പെണ്‍കുട്ടിയെ കേന്ദ്രികരിച്ചാണ് ഈ കഥ വികസിക്കുന്നത്.
ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തില്‍ നിധി അരുണ്‍, നിത്യാ നരേഷ്, ചാര്‍ളി ജോ എന്നിവരാണ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ലാല്‍ജോസ്, ജൂഡ് ആന്റണി ജോസഫ്, അജു വര്‍ഗീസ്, ജോയ് മാത്യു, സുരഭി ലക്ഷ്മി, ദിലീഷ് പോത്തന്, അഖില്‍ വിനായക് തുടങ്ങിയവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്.
സാം എന്ന ഡോക്ടറുടെ വേഷത്തില്‍ ബാലചന്ദ്ര മേനോനും പതിവ് പോലെ സിനിമയിലെ മര്‍മ്മപ്രധാനമായ വേഷം കൈകാര്യം ചെയ്തിരിക്കുന്നു. റഫീക്ക് അഹമ്മദ്, ഹരിനാരായണന് എന്നിവരുടെ വരികള്‍ക്ക് ഔസേപ്പച്ചന് ഈണമിട്ട ഗാനങ്ങളും പശ്ചാത്തല സംഗീതവും മികവ് പുലര്‍ത്തുന്നവയാണ്. സേഫ് സിനിമാസിന്റെ ബാനറില്‍ ആര്. ഹരികുമാര്‍ ആണ് നിര്‍മാണം.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...