Connect with us

കല്യാണത്തിന് മുൻപ് നമ്മൾ സാധാരണ പോലെ ഒരു വ്യക്തിയോട് സംസാരിച്ചാലും അത് വേറെ കണ്ണോടെ കാണുന്നത് ഈ ഫീൽഡിന്റെ കുഴപ്പമാണ്, നമ്മൾ‌ ചെറുതായി എന്തെങ്കിലും കാണിക്കുമ്പോഴേക്കും സംശയമായി വരും; അനുശ്രീ പറയുന്നു

Malayalam

കല്യാണത്തിന് മുൻപ് നമ്മൾ സാധാരണ പോലെ ഒരു വ്യക്തിയോട് സംസാരിച്ചാലും അത് വേറെ കണ്ണോടെ കാണുന്നത് ഈ ഫീൽഡിന്റെ കുഴപ്പമാണ്, നമ്മൾ‌ ചെറുതായി എന്തെങ്കിലും കാണിക്കുമ്പോഴേക്കും സംശയമായി വരും; അനുശ്രീ പറയുന്നു

കല്യാണത്തിന് മുൻപ് നമ്മൾ സാധാരണ പോലെ ഒരു വ്യക്തിയോട് സംസാരിച്ചാലും അത് വേറെ കണ്ണോടെ കാണുന്നത് ഈ ഫീൽഡിന്റെ കുഴപ്പമാണ്, നമ്മൾ‌ ചെറുതായി എന്തെങ്കിലും കാണിക്കുമ്പോഴേക്കും സംശയമായി വരും; അനുശ്രീ പറയുന്നു

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് അനുശ്രീ. സീരിയലിൽ ക്യാമറാമാനായ വിഷ്ണു സന്തോഷിനെയാണ് അനുശ്രീ വിവാഹം കഴിച്ചത്. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. എന്നാൽ ഇപ്പോൾ ഇരുവരും അകന്ന് കഴിയുകയാണ്. ഇപ്പോഴിതാ തന്റെ വിവാഹ ജീവിത്തെക്കുറിച്ച് അനുശ്രീ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അനുശ്രീ.

‘ഒരേ ഫീൽഡിൽ ഉള്ളവർ കല്യാണം കഴിക്കരുതെന്ന അഭിപ്രായം ഇപ്പോഴും ഉണ്ട്. ഒരേ ഫീൽഡിലുള്ളവർ കല്യാണം കഴിച്ചാൽ നമ്മൾ വിചാരിക്കും ഭയങ്കര നല്ല ജീവിതം ആയിരിക്കുമെന്ന്. പക്ഷെ അത് ബുദ്ധിമുട്ടാണ്. കാരണം ഒരേ ഫീൽഡിലുള്ളവർക്ക് അപ്പുറത്തും ഇപ്പുറത്തും അറിയാം എന്താണ് ഈ ഫീൽഡിന് പിന്നിൽ നടക്കുന്നതെന്ന്. നമ്മൾ‌ ചെറുതായി എന്തെങ്കിലും കാണിക്കുമ്പോഴേക്കും സംശയമായി വരും. അത് ഈ ഫീൽഡിന്റെ പ്രശ്നം ആണ്’

പുള്ളിക്കാരന്റെ കാര്യത്തിൽ ഞാൻ അസൂയപ്പെട്ടിട്ടുണ്ട്. അതിന്റെ പേരിൽ വഴക്ക് ഉണ്ടാക്കിയിട്ടുമുണ്ട്, അത് പോലെ എന്റെ കാര്യത്തിലും തിരിച്ച് അസൂയപ്പെട്ട് വഴക്ക് ഉണ്ടായിട്ടുണ്ട്. കല്യാണത്തിന് മുമ്പേ. നമ്മൾ സാധാരണ പോലെ ഒരു വ്യക്തിയോട് സംസാരിച്ചാലും അത് വേറെ കണ്ണോടെ കാണുക എന്നത് ഈ ഫീൽഡിന്റെ കുഴപ്പമാണ്, അനുശ്രീ പറഞ്ഞു.

‘നിന്റെ കാെച്ചിനെ കാണാനുള്ള അധികാരം നിനക്കില്ലെന്ന് ഇതുവരെ ഞാൻ പറഞ്ഞിട്ടില്ല. നീ കണ്ടോ, നീ വന്നോ എനിക്ക് പ്രശ്മില്ല. പക്ഷെ അവന്റെ ഉത്തരവാദിത്തം നീ ഏറ്റെടുക്കേണ്ട. നിന്റെ പ്രയോരിറ്റി തീർത്തിട്ട് ഉത്തരവാദിത്തം ഏറ്റെടുത്താൽ മതി’ ‘നിനക്ക് കുഞ്ഞിന് എന്തെങ്കിലും ചെയ്യണം എന്ന് ആ​ഗ്രഹമുണ്ടെങ്കിൽ നീ ചെയ്തു വെച്ചോ. അവൻ ചോദിക്കും ഒരു ദിവസം. അന്നവൻ ചോദിക്കുമ്പോൾ നീ ചെയ്ത് കൊടുക്ക്. അത് വരെ വേണ്ട. അത് വരെ എനിക്ക് വേറെ ഉത്തരവാദിത്തങ്ങൾ ഇല്ല. ഞാൻ അവന്റെ കാര്യം നോക്കിക്കോളാം എന്നേ ഞാൻ പറഞ്ഞിട്ടുള്ളൂ’

തന്റെ കുഞ്ഞിനെക്കുറിച്ചും അനുശ്രീ ഈ അഭിമുഖത്തിൽ സംസാരിച്ചു. ‘ജനിച്ച് കുറച്ച് നാളുകൾക്കുള്ളിൽ എല്ലാവരെയും നോക്കാൻ തുടങ്ങി, പിന്നെ ചിരിക്കാൻ തുടങ്ങി. ഇപ്പോൾ അവൻ സംസാരിക്കാൻ ശ്രമിക്കുന്നുണ്ട്, ചിരിക്കുന്നുണ്ട്. ചില സമയത്ത് അവന് വയ്യാതിരിക്കുമ്പോൾ ഭയങ്കരമായി വിഷമം ആയി. നമ്മൾക്ക് തന്നെ അറിയാതെ കരച്ചിൽ വന്നു. പിന്നെ മരുന്നൊക്കെ കൊടുത്ത് ഓക്കെ ആയപ്പോൾ പഴയ പോലെ ആയി’

‘അമ്മയായ ശേഷം എന്നിൽ വലിയ മാറ്റം തോന്നിയിട്ടില്ല. ഞാനെങ്ങനെ ആണോ പണ്ട്, അത് പോലെ തന്നെയാണ് ഇപ്പോഴും. പിന്നെ കുറേ ഉപദേശം കൂടിയോ എന്ന സംശയം ഉണ്ട്. എന്റെ അനിയൻമാരോ അനിയത്തിമാരോ എന്തെങ്കിലും കാണുക്കുമ്പോൾ ചിലപ്പോൾ ഉപദേശിക്കും. ഓവറായി ഉപദേശിക്കില്ല. കാരണം എനിക്ക് ഉപദേശം ഇഷ്ടല്ലാത്ത കാര്യമാണ്,’ അനുശ്രീ പറഞ്ഞു.

More in Malayalam

Trending

Recent

To Top