കൂട്ട് വേണം എന്ന് തോന്നുന്ന സമയത്താണ് വിവാഹം വേണ്ടത്, വിവാഹം ചെയ്തില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല എന്നില്ല; ആശ ശരത്ത്

മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സു കവർന്ന താരമാണ് ആശ ശരത്ത്. മിനിസ്ക്രീനിലൂടെ എത്തി മലയ സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് ആശ .അതേസമയം വിവാഹം ചെയ്യണമോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കേണ്ട കാര്യമാണ് എന്ന് ആശാ ശരത്. കൂട്ട് വേണം എന്ന് തോന്നുന്ന സമയത്താണ് വിവാഹം ചെയ്യേണ്ടത് എന്നും നടി പറഞ്ഞു. ആശാ ശരത്തും മകൾ ഉത്തരയും അഭിനയിക്കുന്ന ഖേദ തിയേറ്ററുകളിൽ എത്തുകയാണ്. സിനിമയിൽ മകൾക്കൊപ്പം അഭിനയിച്ചതിൽ സന്തോഷം ഉണ്ട് എന്നും ആശാ ശരത്ത് പറഞ്ഞു.
വിവാഹം ചെയ്യണമോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കേണ്ടതാണ്. കൂട്ട് വേണം എന്ന് തോന്നുന്ന സമയത്താണ് വിവാഹം വേണ്ടത്. വിവാഹം ചെയ്തില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല എന്നില്ല. അതിന് വിദ്യാഭ്യാസം വേണം. നിനക്കൊരു കൂട്ടുകാരൻ വേണമെന്ന് തോന്നുന്ന സമയത്ത് നീ എന്നോട് പറയണമെന്ന് ഉത്തരയോട് ഞാൻ പറഞ്ഞിരുന്നു.
സ്വയം കണ്ടുപിടിക്കുക അല്ലെങ്കിൽ നിനക്കൊരു സഹായം വേണമെന്ന് തോന്നുന്നെങ്കിൽ എന്നോട് പറയുക. ഉത്തരക്ക് ഇരുപത്തിരണ്ടോ ഇരുപത്തിമൂന്നോ വയസുള്ളപ്പോഴാണ് ഉത്തരയോട് ഇത് പറഞ്ഞത്. അങ്ങനെ ഒരു ദിവസം കാറിൽ ഡ്രൈവ് ചെയ്യുമ്പോൾ വിവാഹത്തെക്കുറിച്ച് ഉത്തര പറഞ്ഞു. 2023 മാർച്ച് മാസത്തിൽ ഉത്തരയുടെ വിവാഹമാണ്. ഒക്ടോബറിലായിരുന്നു വിവാഹ നിശ്ചയം. മമ്മൂട്ടി, സുരേഷ് ഗോപി, മനോജ് കെ. ജയൻ തുടങ്ങി നിരവധി താരങ്ങളും ചടങ്ങിനെത്തിയിരുന്നു. ആശ ശരത്തിനൊപ്പം നൃത്തവേദികളിൽ സജീവമാണ് ഉത്തര.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
പ്രേക്ഷകർക്കേറെ പ്രിയങ്കരി ആയ നടിയാണ് ലിജോമോൾ. ഇതിനോടകം തന്നെ വളരെ വ്യത്യസ്തമായ വേഷങ്ങളിലൂടെ ലിജോമോൾ അമ്പരപ്പിച്ചിട്ടുണ്ട്. സ്വകാര്യ ജീവിതത്തെക്കുറിച്ച് അപൂർവമായേ ലിജോ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
ആട്ടവും, പാട്ടുമൊക്കെയായി യു.കെ.ഓക്കേ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ എത്തി. അരുൺ വൈഗ സംവിധാനം ചെയ്യുന്ന ഈ ചിത്രം. മെയ് ഇരുപത്തിമൂന്നിന്...