ഇവൾ എന്റെ മാത്രം ശുഭലക്ഷ്മി; മകൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ഗൗതമി,
Published on

ഒരുകാലത്ത് തെന്നിന്ത്യയുടെ പ്രിയനായികയായിരുന്നു ഗൗതമി. തമിഴിലും തെലുങ്കിലും മലയാളത്തിലുമെല്ലാം സജീവമായ ഗൗതമി വിവാഹശേഷം 16 വർഷത്തോളം ഇടവേളയുമെടുത്തിരുന്നു. കമൽ ഹാസനൊപ്പം പാപനാശം എന്ന സിനിമയിലൂടെയാണ് ഗൗതമി വീണ്ടും അഭിനയത്തിലേക്ക് മടങ്ങിയത്. ഇപ്പോഴിതാ, മകൾ ശുഭലക്ഷ്മിയെ പരിചയപ്പെടുത്തുകയാണ് ഗൗതമി.
ഹിസ് ഹൈനസ്സ് അബ്ദുള്ള, ധ്രുവം, സുകൃതം, അയലത്തെ അദ്ദേഹം എന്നു തുടങ്ങി നിരവധി മലയാളചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം കവർന്ന ഗൗതമി വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ്. ഒമ്പതു വർഷങ്ങൾക്കു ശേഷം ‘പാപനാശം’ എന്ന ചിത്രത്തിലൂടെയായിരുന്നു ഗൗതമി അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. തമിഴിലും തെലുങ്കിലുമായി ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചുവരികയാണ് ഗൗതമി ഇപ്പോൾ.
മകൾ സുബുലക്ഷ്മിയ്ക്ക് ഒപ്പമുള്ള ഗൗതമിയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 1998 ജൂൺ 7നായിരുന്നു സന്ദീപ് ഭാട്ടിയയെ ഗൗതമി വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ പിറന്ന മകളാണ് സുബുലക്ഷ്മി. പിന്നീട് സന്ദീപും ഗൗതമിയും പിരിഞ്ഞു. 2005ൽ ഗൗതമി കമലഹാസനോടൊപ്പം ലിവ്-ഇൻ റിലേഷൻഷിപ് ആരംഭിച്ചു. എന്നാൽ 2016ൽ ഇരുവരും പിരിഞ്ഞു.
‘ദയമായുധു’ എന്ന തെലുഗു ചിത്രത്തിലൂടെയാണ് ഗൗതമി അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. തൊണ്ണൂറുകളിൽ തമിഴിലെ മികച്ച നായിക നടിമാരിൽ ഒരാളായി ഗൗതമി തിളങ്ങി. തേവർ മകൻ, ഇരുവർ തുടങ്ങിയ ചിത്രങ്ങളെല്ലാം ഏറെ ശ്രദ്ധ നേടിയവയാണ്. മലയാളത്തിലും ഒരുപിടി വിജയചിത്രങ്ങളുടെ ഭാഗമാവാൻ ഗൗതമിയ്ക്ക് സാധിച്ചു. മോഹൻലാലിനൊപ്പം ‘ഹിസ് ഹൈനസ്സ് അബ്ദുള്ള’, മമ്മൂട്ടിയുടെ നായികയായി ‘ധ്രുവം’, സുരേഷ് ഗോപിയുടെ നായികയായി ‘ചുക്കാൻ’, ജയറാമിന്റെ നായികയായി ‘അയലത്തെ അദ്ദേഹം’ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഗൗതമി ശ്രദ്ധേയമായ അഭിനയമാണ് കാഴ്ച വച്ചത്.
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം, ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ഇപ്പേഴിതാ സെൻസർ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേരുമാറ്റുന്നതുമായി ബന്ധപ്പെട്ട്...
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജെഎസ്കെ’. ചിത്രത്തിന്റെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ‘ജെഎസ്കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള’. പ്രവീൺ നാരായണൻ ആണ് ചിത്രത്തിന്റെ സംവിധാനം. സിനിമയിലെ കഥാപാത്രമായ ‘ജാനകി’...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...