നടിമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; പ്രതി പിടിയിൽ
Published on

നടിമാരുടെ ചിത്രങ്ങളെ അശ്ലീലച്ചുവയുള്ളതാക്കി സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത യുവാവ് പിടിയിൽ. ആന്ധ്രാപ്രദേശിലെ കോന സീമ ജില്ലയിൽ താമസിക്കുന്ന പണ്ഡിരിരാമ വെങ്കട വീരരാജുവാണ് (30) പോലീസിന്റെ പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് സൈബരാബാദിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തെലുങ്കു സിനിമകളിൽ അഭിനയിക്കുന്ന നടിമാരുടെ ചിത്രങ്ങളാണ് പ്രതി കുറ്റകൃത്യത്തിനായി ഉപയോഗിച്ചിരുന്നത്.
സമൂഹമാദ്ധ്യമങ്ങളിൽ സജീവമായിരുന്നു പ്രതി. ട്വിറ്ററിൽ വ്യാജ അക്കൗണ്ടും ഇയാൾക്കുണ്ടായിരുന്നു. തെലുങ്ക് നടിമാരുടെ പ്രൊഫൈലുകൾ പ്രതി കൃത്യമായി ഫോളോ ചെയ്തിരുന്നു. തുടർന്ന് നടിമാർ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കും. ശേഷം അവ മോർഫ് ചെയ്ത് അശ്ലീലച്ചുവയുള്ളതാക്കി മാറ്റും. തുടർന്ന് ഇവ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പോസ്റ്റ് ചെയ്യുന്നു. വ്യാജ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അശ്ലീല ചിത്രങ്ങൾ പ്രധാനമായും പ്രചരിപ്പിച്ചിരുന്നത്.
ഏകദേശം 20 നടിമാരുടെ ചിത്രങ്ങളാണ് പ്രതി ഇതിനായി ഉപയോഗിച്ചിരുന്നത്. ഒടുവിൽ തെലുങ്ക് സിനിമാ മേഖലയിലെ നടിയും അവതാരികയുമായ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. ദിവസങ്ങൾ നീണ്ട അന്വേഷണത്തിന് പിന്നാലെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രതിയെ കുടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഐടി നിയമവും ഐപിസിയിലെ വിവിധ വകുപ്പുകളും ചുമത്തിയാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സൈബർക്രൈം ഇൻസ്പെക്ടർ പി. നരേഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
അവനല്ല. ഇതിനൊക്കെകാരണം അവളാ….സുമതി. എന്നാ പിന്നെ ആദ്യംഅവളെക്കൊല്ലാം – സുമതിനെ… ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും…. എടാ…എട… യക്ഷിടെ...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...
തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ്...