
Movies
സംവിധായകന് സായ് പല്ലവിയുടെ പേര് നിർദ്ദേശിച്ചു, നടിയ്ക്ക് ഒപ്പം അഭിനയിക്കില്ലെന്ന് പവന് കല്യാണ്‍; റിപ്പോർട്ടുകൾ ഇങ്ങനെ
സംവിധായകന് സായ് പല്ലവിയുടെ പേര് നിർദ്ദേശിച്ചു, നടിയ്ക്ക് ഒപ്പം അഭിനയിക്കില്ലെന്ന് പവന് കല്യാണ്‍; റിപ്പോർട്ടുകൾ ഇങ്ങനെ

തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് സായ് പല്ലവി. ‘പ്രേമം’ എന്ന ചിത്രത്തിലെ മലർ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ സൗത്ത് ഇന്ത്യയുടെ മുഴുവൻ സ്നേഹവും സായ് നേടിയെടുത്തു. ഇന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഏറെ ആരാധകരുള്ള നായികമാരിൽ ഒരാളാണ് സായ് പല്ലവി.
ഇപ്പോഴിതാ സായ് പല്ലവിക്കൊപ്പം അഭിനയിക്കില്ലെന്ന് തെലുങ്ക് താരം പവന് കല്യാണ്‍ പറഞ്ഞതായി റിപ്പോർട്ടുകൾ
ഹരീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഭവദീയുഡു ഭഗത് സിംഗ്’ ചിത്രത്തില്‍ രണ്ട് നായികമാരാണുള്ളത്. ഒരു നായികയായി നടി പൂജ ഹേഗ്ഡെയെ തീരുമാനിച്ചിരുന്നു. രണ്ടാമത്തെ നടിക്കായി അണിയറപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുകയാണ്. അതിനിടെയാണ് സംവിധായകന് പവന് കല്യാണിനോട് സായ് പല്ലവിയുടെ പേര് നിര്‍ദേശിച്ചത്.
എന്നാല്‍, തന്റെ നായികയായി സായ് പല്ലവി വരുന്നതില്‍ താരം തൃപ്തനായിരുന്നില്ല എന്നാണ് വിവരം. ഇതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇല്ലെങ്കിലും, ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത് സായ് പല്ലവിയെ ഒഴിവാക്കാന്‍ കാരണം ബോള്‍ഡ് സീനുകള്‍ അവതരിപ്പിക്കാന്‍ തയ്യാറാകാത്തത് കൊണ്ടാണ് എന്നാണ്.
എന്നാല്‍ സായ് പല്ലവി മുമ്പ് പവന് കല്യാണ്‍ സിനിമകള്‍ നിരസിച്ചതു കൊണ്ടാണ് താരത്തെ നായികയാക്കേണ്ട എന്ന തീരുമാനം എടുത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ‘അയ്യപ്പനും കോശിയും’ ചിത്രത്തിന്റെ റീമേക്ക് ആയ ‘ഭീംല നായക്’ സായ് പല്ലവി നിരസിച്ചിരുന്നു. അതുകൊണ്ടാണ് നടിക്കൊപ്പം അഭിനയിക്കില്ലെന്ന് പവന് കല്യാണ്‍ പറയാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്. വിജയ് ദേവരകൊണ്ട നായകനായ ‘ഡിയര്‍ കോമ്രേഡ്’, മഹേഷ് ബാബുവിന്റെ ‘സരിലേരു നികെവ്വരു’, ചിരഞ്ജീവിയുടെ ‘ഭോല ശങ്കര്‍’ എന്നീ സിനിമകളും സായ് പല്ലവി നിരസിച്ചിരുന്നു.
ഒരു മലയാള സിനിമയ്ക്കും സ്വപ്നം കാണാന്‍ പറ്റാത്ത അത്രയും ഉയരങ്ങളിലേക്ക് കുതിക്കുകയാണ് എമ്പുരാന്. 2025ല്‍ ബോക്സ് ഓഫീസില്‍ ഏറ്റവും മികച്ച കളക്ഷനാണ്...
ഒരു കലാലയം അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള കോംബോയിൽക്കൂടി കടന്നുപോകുന്നതാണ്. ക്യാംബസിലെ മിക്ക പ്രശ്നങ്ങളും തല പൊക്കുന്നത് അധ്യാപക വിദ്യാർത്ഥി ബന്ധത്തിലെ താളപ്പിഴയോടെയാണ്....
നെപ്ട്യൂണിൽ മറവിലായി പാതാളം അതിരിടും.. യുവഗായകൻ ആർസി വ്യത്യസ്ഥമായ സ്വരമാധുര്യത്തിലൂടെ ആലപിച്ച ഈ ഗാനത്തിൻ്റെ കൗതുകകരമായ ദൃശ്യങ്ങളുമായി ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന...
വിഷ്ണു മഞ്ചു പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് കണ്ണപ്പ. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിവെച്ചുവെന്നുള്ള വിവരങ്ങളാണ് പുറത്തെത്തുന്നത്. ഏപ്രിൽ 25-നാണ്...
മാജിക്ക് ഫ്രെയിംമ്പിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ എന്ന ചിത്രത്തിൽ നിവിൻ പോളി...