രണ്ട് ചാണക പീസ് തരട്ടെ’’ എന്ന് കമന്റ്; അധിക്ഷേപിച്ചവന് ചുട്ട മറുപടിയുമായി അഹാന

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുളള യുവനടിയാണ് അഹാന കൃഷ്ണ . വിരലിൽ എണ്ണാവുന്ന ചിത്രത്തിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും 24 ലക്ഷത്തോളം ഫോളോവേഴ്സാണ് താരത്തിന് ഇൻസ്റ്റഗ്രാമിലുളളത്
അഹാനയുടെ ചിത്രങ്ങളൊക്കെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുമുണ്ട് .ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചവന് ചുട്ട മറുപടിയുമായി നടി അഹാന കൃഷ്ണ. ശ്രദ്ധിക്കപ്പെടാനായി ചെയ്യുന്ന ഇത്തരം കമന്റിടുന്നവരെ സാധാരണഗതിയിൽ ബ്ലോക്ക് ചെയ്യുകയാണ് പതിവെന്നും, എന്നാൽ മറ്റുള്ളവരെ അധിക്ഷേപിക്കുന്ന താങ്കളെപ്പോലെയൊരാളെ പ്രശസ്തനാക്കിയിട്ടേ കാര്യമുള്ളുവെന്നും അഹാന പറയുന്നു. കമന്റ് ചെയ്ത ആളുടെ പേര് സഹിതം വെളിപ്പെടുത്തിയായിരുന്നു നടിയുടെ പ്രതികരണം
അഹാനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് ലാൽ നച്ചു എന്ന അക്കൗണ്ടിൽ നിന്നും മോശം കമന്റ് പ്രത്യക്ഷപ്പെട്ടത്. ‘‘രണ്ട് ചാണക പീസ് തരട്ടെ’’ എന്നായിരുന്നു കമന്റ്.
‘‘സാധാരണയായി നിങ്ങളെപ്പോലുള്ളവരെ ഞാൻ ബ്ലോക്ക് ചെയ്യാറാണ് പതിവ്. എന്നാൽ ഒരു വ്യത്യസ്തയ്ക്കു വേണ്ടി ഇത് നിങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. മനുഷ്യരായാൽ അൽപ്പം ആത്മാഭിമാനം ഉണ്ടാകുന്നത് നല്ലതാണ്. അവനവനോടെങ്കിലും ആത്മാർഥമായ സ്നേഹം ഉറപ്പായും വേണം. ഇത്തരം ബുദ്ധിശൂന്യമായ, അറയ്ക്കുന്ന അർഥശൂന്യമായ ഡയലോഗുകൾ പൊതുമധ്യത്തിൽ പറഞ്ഞുകൊണ്ട് സ്വയം അപമാനിക്കുകയും സ്വയം വിഡ്ഢിയാവുകയും ചെയ്യരുത്, സ്വയം സൂക്ഷിക്കുക.’’–അഹാന പറഞ്ഞു.
അഹാനയ്ക്കു പിന്തുണയുമായി നിരവധിപ്പേർ രംഗത്തുവന്നു. ഈ മറുപടി പോരെന്നും ഇതുപോലുള്ള ആളുകള്ക്കെതിരെ സൈബർ പൊലീസിൽ പരാതിപ്പെടണമെന്നും ഇവർ പറയുന്നു.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
പ്രേക്ഷകർക്കേറെ പ്രിയങ്കരി ആയ നടിയാണ് ലിജോമോൾ. ഇതിനോടകം തന്നെ വളരെ വ്യത്യസ്തമായ വേഷങ്ങളിലൂടെ ലിജോമോൾ അമ്പരപ്പിച്ചിട്ടുണ്ട്. സ്വകാര്യ ജീവിതത്തെക്കുറിച്ച് അപൂർവമായേ ലിജോ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
ആട്ടവും, പാട്ടുമൊക്കെയായി യു.കെ.ഓക്കേ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ എത്തി. അരുൺ വൈഗ സംവിധാനം ചെയ്യുന്ന ഈ ചിത്രം. മെയ് ഇരുപത്തിമൂന്നിന്...