
Malayalam
മലയാള സിനിമയിലെ അടുത്ത സൂപ്പർസ്റ്റാർ; റോബിനെ ചേർത്ത് മല്ലിക സുകുമാരൻ മാധ്യമങ്ങളോട് പറഞ്ഞത്; വൈറൽ
മലയാള സിനിമയിലെ അടുത്ത സൂപ്പർസ്റ്റാർ; റോബിനെ ചേർത്ത് മല്ലിക സുകുമാരൻ മാധ്യമങ്ങളോട് പറഞ്ഞത്; വൈറൽ

ബിഗ് ബോസ് മലയാളം സീസണ് 4 ല്‍ നിന്നും പാതിവഴില്‍ പുറത്ത് പോവേണ്ടി വന്നെങ്കിലും ഈ ഷോയിലൂടെ തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമാക്കിയ താരമാണ് റോബിന് രാധാകൃഷ്ണന്.
ബിഗ് ബോസ് സീസൺ നാലിന് തിരശീല വീണിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും സോഷ്യൽ മീഡിയയിലും പൊതുവേദികളിലുമെല്ലാം റോബിൻ ഇന്നും നിറഞ്ഞു നിൽക്കുകയാണ്. എഴുപത് ദിവസം മാത്രമാണ് റോബിൻ ബിഗ് ബോസ് വീട്ടിൽ ഉണ്ടായിരുന്നത്. എന്നാൽ ഈ എഴുപത് ദിവസം കൊണ്ടു തന്നെ ബിഗ് ബോസ് വിജയിയുടേതായി പ്രശസ്തി താരം നേടിയെടുത്തു.
ഇപ്പോഴിത റോബിനെ കുറിച്ച് നടി മല്ലികാ സുകുമാരൻ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. റോബിൻ മലയാള സിനിമയിലെ അടുത്ത സൂപ്പർസ്റ്റാറാകുമെന്നാണ് റോബിനെ ചേർത്ത് നിർത്തി മാധ്യമങ്ങളോട് സംസാരിക്കവെ മല്ലികാ സുകുമാരൻ പറഞ്ഞത്. മികച്ച റിയാലിറ്റി ഷോ എന്റർടെയ്നർക്കുള്ള രാജ നാരായൺ ജി പുരസ്കാരം റോബിന് രാധാകൃഷ്ണന് ലഭിച്ചിരുന്നു. ഈ പുരസ്കാരം ഏറ്റുവാങ്ങാനായി എത്തിയപ്പോഴാണ് റോബിൻ മല്ലികാ സുകുമാരനെ കണ്ടുമുട്ടിയത്.
മല്ലിക സുകുമാരന്റെ അനുഗ്രഹവും റോബിൻ വാങ്ങിയിരുന്നു. ഇതിന്റെ ദൃശ്യങ്ങളെല്ലാം സോഷ്യൽമീഡിയയിൽ വൈറലാണ്.
മല്ലികാ സുകുമാരനൊപ്പം മാധ്യമങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടപ്പോൾ തന്നെ ഏറ്റവും കൂടുതൽ ഇൻസ്പെയർ ചെയ്തിട്ടുള്ള ആളുകളിൽ ഒരാളാണ് പൃഥ്വിരാജ് സുകുമാരനെന്ന് റോബിൻ പറയുകയും ചെയ്തിരുന്നു.
‘എനിക്ക് ഭയങ്കര ഇൻസ്പിരേഷൻ ആയിട്ടുള്ള ഒരു നടനാണ് പൃഥ്വിരാജ് സാർ. ലൈഫിൽ എന്തെങ്കിലും നേടിയെടുക്കണം താഴ്ചകൾ വരുമ്പോൾ അതിനെ എങ്ങനെ നേരിടണം എന്നിവയെല്ലാം അദ്ദേഹത്തിനെ കണ്ട് പഠിക്കാൻ സാധിച്ചു. ഒരുപാട് ഡീഗ്രേഡിങ് പൃഥ്വിരാജ് സാർ നേരിട്ടിട്ടുണ്ട്. ഞാനും ഇപ്പോൾ അത്തരത്തിൽ ഡീഗ്രേഡിങ് നേരിടുന്നുണ്ട്’ റോബിൻ പറഞ്ഞു.
ആരാധകർ നല്കുന്ന പിന്തുണയാണ് തനിക്ക് ഈ ഒരു അവാർഡ് കിട്ടാനുള്ള പ്രധാന കാരണമെന്നാണ് റോബിന് രാധാകൃഷ്ണന് പുരസ്കാരം സ്വീകരിച്ച ശേഷം അഭിപ്രായപ്പെട്ടു.
ആത്മാർത്ഥമായി സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത ഒരുപാട് പേരുടെ പ്രാർത്ഥനയും പിന്തുണയുമുണ്ട്. ഞാന്‍ തോറ്റുപോവണമെന്ന് ആഗ്രഹിച്ചവർക്ക് വേണ്ടിയും ഈ ഒരു അവാർഡ് സമർപ്പിക്കുന്നുവെന്നും’ റോബിന് പുരസ്കാരം സ്വീകരിച്ച ശേഷം പറഞ്ഞു.
അതേസമയം താൻ നിർമിക്കുന്ന സിനിമയുടെ പ്രഖ്യാപനവും റോബിൻ വേദിയിൽ വെച്ച് നടത്തി. ‘ഞാൻ ഇപ്പോൾ ഡിആർആർ ഫിൽമി പ്രൊഡക്ഷൻസ് എന്നൊരു ഫിലിം പ്രൊഡക്ഷൻ കമ്പനി തുടങ്ങി. ഞാൻ എന്റെ സിനിമ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഞാൻ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്.’ ‘നിർമ്മാണവും ഞാന്‍ തന്നെ അതിലെ പ്രധാന കഥാപാത്രം ഞാൻ തന്നെ അഭിനയിക്കാമെന്നാണ് കരുതുന്നത്. അതിനുള്ള തയ്യാറെടുപ്പിലാണ്. ഈ സിനിമയ്ക്ക് അകത്തും ഒരുപാട് വെല്ലുവിളികളുണ്ട്. നായിക ആരതി പൊടി തന്നെയാവും. വളരെ സിംപിള്‍ ആയിട്ടുള്ള ഒരു സിനിമയാണ്’ റോബിൻ വ്യക്തമാക്കി.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...