
News
പ്രാർത്ഥനകൾ വിഫലമായി, മരണത്തിന് കീഴടങ്ങി നടി ഐന്ദ്രില
പ്രാർത്ഥനകൾ വിഫലമായി, മരണത്തിന് കീഴടങ്ങി നടി ഐന്ദ്രില

നടി ഐന്ദ്രില ശര്‍മ അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്നാണ് നടിയെ കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് 12.59ന് ആണ് നടി വിടവാങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.24 കാരിയായ നടിക്ക് ഇന്ന് രാവിലെ ഒന്നിലധികം തവണ ഹൃദയസ്തംഭനം ഉണ്ടായെന്നും സിപിആര്‍ നല്കി എങ്കിലും ജീവന് രക്ഷിക്കാന്‍ ആയില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
രണ്ട് തവണ അര്‍ബുദത്തെ അതിജീവിച്ച താരമാണ് ഐന്ദ്രില. ഝുമുര്‍ പരിപാടിയിലൂടെ ടിവിയില്‍ അരങ്ങേറ്റം കുറിച്ച അവര്‍ ജിബോണ്‍ ജ്യോതി, ജിയോന് കത്തി തുടങ്ങിയ ഷോകളില്‍ എത്തിയിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് നവംബര്‍ ഒന്നിനാണ് നടിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐന്ദ്രിലയെ ഉടന്‍ തന്നെ OT യിലേക്ക് മാറ്റുകയും അക്യൂട്ട് സബ്ഡ്യൂറല്‍ ബ്ലീഡ് റിമൂവലിനൊപ്പം ലെഫ്റ്റ് ഫ്രോണ്ടൊടെമ്പോപാരിയറ്റല് ഡികംപ്രസീവ് ക്രാനിയോടോമിക്ക് വിധേയയാക്കുകയും ചെയ്തിരുന്നു.
ബംഗാളി പ്രേക്ഷകര്‍ക്ക് പരിചിതമായ മുഖമാണ് ഐന്ദ്രില. ‘ജുമുര്‍’ എന്ന ടിവി ഷോയിലൂടെ ഷോബിസിലേക്ക് ചുവടുവെച്ച ശേഷം, ‘ജിയോന് കത്തി’, ‘ജിബോണ്‍ ജ്യോതി’ തുടങ്ങി നിരവധി ജനപ്രിയ സീരിയലുകളിലും തിളങ്ങിയിട്ടുണ്ട്.
ഡിജിറ്റല്‍ മീഡിയത്തിലേക്കും ചുവടുവെച്ച അവര്‍ അടുത്തിടെ ‘ഭാഗര്‍’ എന്ന വെബ് സീരീസ് ചെയ്തു, പിന്നീടാണ് അസുഖ ബാധിത ആകുന്നത്. ഐന്ദ്രില ശര്‍മ്മയുടെ മടങ്ങിവരവിനായി ആരാധകര്‍ പ്രാര്‍ത്ഥനയില്‍ ആയിരുന്നു. എന്നാല്‍ നടിയുടെ മരണവാര്‍ത്ത അറിഞ്ഞ ഞെട്ടലില്‍ ആണ് ആരാധകര്‍.
പ്രശസ്ത കന്നഡ സിനമ- ടെലിവിഷൻ താരം രാകേഷ് പൂജാരി(34) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചതെന്നാണ് വിവരം. ഉടുപ്പിയിൽ സുഹൃത്തിന്റെ വിവാഹാഘോഷത്തിൽ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
സംവിധായകൻ പ്രിയദർശൻ തിരക്കഥ എഴുതി ആലപ്പി അഷറഫ് സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ചിത്രമാണ് നിന്നിഷ്ടം എന്നിഷ്ടം. മോഹൻലാൽ നായകനായി എത്തിയ...