
serial news
‘ഒരാളുടെ ലുക്ക് കണ്ടിട്ടോ പൈസ കണ്ടിട്ടോ ഇന്റലിജൻസ് കണ്ടിട്ടോ ആളുടെ കുടുംബം നോക്കിയോ വിവാഹം കഴിക്കരുത്. പകരം….; പേളി!
‘ഒരാളുടെ ലുക്ക് കണ്ടിട്ടോ പൈസ കണ്ടിട്ടോ ഇന്റലിജൻസ് കണ്ടിട്ടോ ആളുടെ കുടുംബം നോക്കിയോ വിവാഹം കഴിക്കരുത്. പകരം….; പേളി!

മലയാള മിനിസ്ക്രീനിലൂടെ അവതാരകയായും നായികയായും എത്തി ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട മകളാണ് പേളി മാണി. സമൂഹമാധ്യമങ്ങളാണ് പേളിയെ കൂടുതൽ പ്രശസ്തിയിൽ എത്തിച്ചത്. ഇന്ന് പേളിയെ അറിയാത്തവർ കേരളത്തിൽ ചുരുക്കമായിരിക്കും.
അവതാരികയായിട്ടാണ് പേളിയുടെ തുടക്കം. ഡാൻസ് റിയാലിറ്റി ഷോയായ ഡിഫോർ ഡാൻസിന്റെ അവതാരകയായിട്ടാണ് പേളി മാണി ആദ്യം ശ്രദ്ധ നേടുന്നത്. ആ സമയത്ത് ഡി ഫോർ ഡാൻസിന്റെ പ്രധാന ആകർഷണവും പേളിയുടെ അവതരണവും ഇടയ്ക്കുള്ള കൗണ്ടറുകളുമെല്ലാം തന്നെയായിരുന്നു. ബിഗ് ബോസ് മലയാളത്തിന്റെ ആദ്യത്തെ സീസണിൽ പേളി മത്സരാർഥിയായി എത്തിയതോടെയാണ് പേളിക്ക് ഫാൻസ് ഗ്രൂപ്പുകൾ ഉണ്ടായത്.
മത്സരാർഥിയായി വന്ന നടൻ ശ്രീനിഷിനെ പേളി പിന്നീട് വിവാഹം ചെയ്തു. ഇരുവരും ബിഗ് ബോസ് ഹൗസിനുള്ളിൽ വെച്ച് തന്നെയാണ് പ്രണയത്തിലായത്.ഇരുവരുടേയും പ്രണയം ചെറിയ രീതിയിൽ പരസ്യമായപ്പോൾ പ്രേക്ഷകരും മറ്റ് സഹമത്സരാർഥികളുമടക്കം ഇത് ബിഗ് ബോസ് വിജയിക്കാനുള്ള പേളിയുടേയും ശ്രീനിഷിന്റേയും പ്രേമ നാടകമാണെന്ന് കുറ്റപ്പെടുത്തി. വീട്ടിനുള്ളിൽ നിന്ന തന്നെ പലപ്പോഴും ഇരുവരും പരിഹസിക്കപ്പെട്ടിട്ടുണ്ട്.
പേളി മത്സരം കഴിഞ്ഞ് ഹൗസിനുള്ളിൽ നിന്ന് പുറത്തിറങ്ങിയാൽ ശ്രീനിഷിനെ ഒഴിവാക്കുമെന്നും ചിലർ ശ്രീനിഷിനോട് തന്നെ പറഞ്ഞിരുന്നു. പക്ഷെ അതിനെല്ലാം വിപരീതമായി പേളി ആദ്യ സീസണിൽ രണ്ടാം സ്ഥാനത്ത് എത്തുകയും പുറത്തിറങ്ങിയ ശേഷം വീട്ടുകാരുടെ സമ്മതത്തോടെ ശ്രീനിഷിനെ വിവാഹം ചെയ്യുകയും ചെയ്തു.
ഇപ്പോൾ ഇരുവർക്ക് ഒന്നര വയസുകാരി നില എന്നൊരു മകളുണ്ട്. പേളിയും ശ്രീനിഷും ചേർന്ന് വെബ്സീരിസുകൾ, അഭിമുഖങ്ങൾ തുടങ്ങി വിവിധ പരിപാടികൾ തങ്ങളുടെ യുട്യൂബ് ചാനൽ വഴി പങ്കുവെക്കാറുണ്ട്.
പേളി-ശ്രീനിഷ് ജോഡിയെ പേളിഷ് എന്നാണ് ആരാധകർ ഓമനിച്ച് വിളിക്കുന്നത്. ഇപ്പോഴിത തന്റെ ഇൻസ്റ്റഗ്രാമിൽ നടത്തിയ ക്യു ആന്റ് എയുടെ ഭാഗമായി പേളി ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ്.
വിവാഹിതരാകാൻ പോകുന്ന യുവതി യുവാക്കൾക്ക് വിവാഹവുമായി ബന്ധപ്പെട്ട് എന്ത് ഉപദേശമാണ് നൽകുക എന്നാണ് ആരാധകരിൽ ഒരാൾ ചോദിച്ചത്. അതിന് പേളി നൽകിയ മറുപടി ഇങ്ങനെയായിരുന്നു. ‘എനിക്ക് പറയാനുള്ളത് ഇത്രയേയുള്ളു.’
‘ഒരാളുടെ ലുക്ക് കണ്ടിട്ടോ പൈസ കണ്ടിട്ടോ ഇന്റലിജൻസ് കണ്ടിട്ടോ ആളുടെ കുടുംബം നോക്കിയോ വിവാഹം കഴിക്കരുത്. പകരം അയാളേയും അയാൾ എങ്ങനെയാണോ അതേ രീതിയിലും അംഗീകരിച്ച് വിവാഹം കഴിക്കാൻ പറ്റുമെങ്കിൽ കഴിക്കുക. അങ്ങനെ ചെയ്താൽ തന്നെ സന്തോഷകരമായ ജീവിതം ലഭിക്കും. മനുഷ്യനായി ജനിച്ചില്ലായിരുന്നുവെങ്കിൽ ഒരു പൂമ്പാറ്റായായി ജനിക്കാനാണ് ഞാൻ ആഗ്രഹിച്ചത്, പേളി ചോദ്യങ്ങൾക്കുള്ള മറുപടിയായി പറഞ്ഞു.
2019ലായിരുന്നു പേളിയുടേയും ശ്രീനിഷിന്റേയും വിവാഹം നടന്നത്. ഹിന്ദു-ക്രിസ്ത്യൻ മതാചാരപ്രകാരമായിരുന്നു വിവാഹം. വിവാഹശേഷം സീരിയൽ അഭിനയം നിർത്തിയ ശ്രീനിഷ് ഇപ്പോൾ പേളിയോടൊപ്പം യുട്യൂബ് ചാനലുമായി തിരക്കിലാണ്. പേളി-ശ്രീനിഷ് ജോഡിക്ക് മാത്രം വലിയൊരു ഫാൻ ബേസ് കേരളത്തിലുണ്ട്.
പ്രണയിച്ച് വിവാഹിതരായിട്ട് മൂന്ന് വർഷമായി… പക്ഷെ ഇപ്പോഴും ഞങ്ങളുടെ കണ്ണുകൾ കണ്ടുമുട്ടുമ്പോഴെല്ലാം ഹൃദയമിടിപ്പ് നിന്ന് പോകുന്ന അനുഭൂതി. എന്റെ ജീവിതത്തിൽ വന്ന ഏറ്റവും നല്ല മനുഷ്യൻ… ശ്രീനിഷ് അരവിന്ദ്’ എന്നാണ് പേളി കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ കപ്പിൾ ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചത്.
about pearlee
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നായിരുന്നു കറുത്തമുത്ത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സീരിയലില്‍ നായികയായി അഭിനയിച്ചാണ് നടി പ്രേമി വിശ്വനാഥ്...
ഒരാഴ്ച കൊണ്ട് തീർക്കേണ്ട കഥ നീട്ടിവലിച്ച് മാസങ്ങളും വർഷങ്ങളും എടുത്ത് തീർക്കും. അവസാനം സംഭവിക്കുന്നതോ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സും. ഇപ്പോൾ...
കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി...
പണ്ടത്തെ ‘അമ്മ സീരിയൽ മുതൽ ഇപ്പോഴത്തെ ചന്ദ്രകയിൽ അലിയുന്ന ചന്ദ്രകാന്തം വരെയുള്ള ഒട്ടുമിക്ക സീരിയലുകളിലും എന്റെ അമ്മയെ കണ്ടോ.????? അച്ഛനെ കണ്ടോ.???...
സീരിയൽ തുടങ്ങിയ കാലം മുതൽക്കേ മിക്ക നായികമാരും ഒന്നുകിൽ നന്മമരം, അല്ലങ്കിലും കണ്ണീർ തോരാത്ത നായിക. എന്നാൽ ഇപ്പോഴത്തെ പുതിയ സീരിയലുകളിൽ...