ഞാൻ നിന്റെ മുഖം മിസ്സ് ചെയ്യുന്നു ; നിമിഷയുടെ കൂടെ ചിത്രത്തിലുള്ള വ്യക്തിയെ തിരഞ്ഞ് സോഷ്യൽമീഡിയ!

മലയാള സിനിമയുടെ ശാലീനത നിറയുന്ന മുഖങ്ങളിൽ ഒന്നാണ് നടി നിമിഷ സജയന്റേത്. തന്റെ ചിത്രങ്ങളിലെല്ലാം മലയാണ്മ തുളുമ്പുന്ന വേഷങ്ങൾ ചെയ്താണ് ചുരുങ്ങിയ കാലയളവിനുള്ളിൽ നിമിഷ പ്രേക്ഷകരുടെ മനം കവർന്നത്. തീർത്തും നിഷ്കളങ്കയായ നായികാ കഥാപാത്രമെങ്കിൽ അത് നിമിഷ ഭദ്രമാക്കും. സിനിമകളും, കഥാപാത്രങ്ങളും തെരഞ്ഞെടുക്കുന്നതിൽ ശ്രദ്ധ പുലർത്താറുള്ള നടിമാരിൽ ഒരാൾ കൂടിയാണ് നിമിഷ. ഒരു തെക്കൻ തല്ലു കേസ് എന്ന ചിത്രമാണ് നിമിഷയുടേതായി ഒടുവിൽ തീയേറ്ററുകളിൽ എത്തിയ ചിത്രം. അഭിനയ ശൈലി തന്നെയാണ് നിമിഷയെ മറ്റു നടിമാരിൽ നിന്ന് വേറിട്ട് നിർത്തുന്നതും. സോഷ്യൽ മീഡിയയയിലും വളരെ സജീവമാണ് നിമിഷ. താരം പങ്കുവക്കുന്ന ചിത്രങ്ങൾ ഒക്കെയും ആരാധക ശ്രദ്ധ കവരാറുണ്ട്.
വ്യത്യസ്തമാർന്ന സിനിമകളുടെ ഭാഗമാകാൻ നിമിഷയ്ക്ക് എന്നും ഇഷ്ടമാണ്. ഫൂട്ട്പ്രിന്റ്സ് ഓൺ വാട്ടർ എന്ന ഇംഗ്ലീഷ് ചിത്രത്തിന്റെ തിരക്കുകളിൽ ആണ് നിമിഷ ഇപ്പോൾ. നതാലിയ ശ്യാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലണ്ടനിൽ ആണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. ലണ്ടനിൽ നിന്നുള്ള നിരവധി ഫോട്ടോകൾ നിമിഷ പങ്കുവച്ചിരുന്നു. ചിത്രത്തിലെ താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളും നിമിഷ പങ്കുവയ്ക്കാറുണ്ട്.
എന്നാൽ നിമിഷ പങ്കുവച്ച ചില ചിത്രങ്ങളിൽ നിമിഷക്കൊപ്പം ഒരാളെ കൂടി കാണാം. അദ്ദേഹത്തോട് വളരെ സ്നേഹത്തോടെ നിൽക്കുന്ന ചിത്രങ്ങളാണ് നിമിഷ പങ്കുവച്ചിരിക്കുന്നതും. നിമിഷയ്ക്കൊപ്പം നിൽക്കുന്ന ആൾ ആരാണെന്നാണ് ചിത്രം കണ്ട് ആരാധകർ ചോദിക്കുന്നത്. എന്നാൽ ഇദ്ദേഹം ആരാണെന്ന് ഹാഷ്ടാഗിലൂടെ മാത്രമാണ് നിമിഷ പറഞ്ഞിരിക്കുന്നത്. അന്റോണിയോ ആകിൽ എന്നാണ് ഇദ്ദേഹത്തിന്റെ പേര്.
ഇംഗ്ലണ്ടിൽ നിന്നുള്ള നടനാണ് അന്റോണിയോ. ഫൂട്ട്പ്രിന്റ്സ് ഓൺ വാട്ടറിൽ നിമിഷയുടെ നായകനായാണ് ചിത്രത്തിൽ അന്റോണിയോ ചിത്രത്തിൽ എത്തുന്നത്. നിമിഷ യുകെയിൽ എത്തിയതിന്റെ സന്തോഷം അന്റോണിയോയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഇന്നലെ ആയിരുന്നു അന്റോണിയോയുടെ പിറന്നാൾ. പിറന്നാൾ ആശംസകൾ സൂപ്പർ സ്റ്റാർ എന്നാണ് നിമിഷ ഇൻസ്റ്റാഗ്രാമിൽ അന്റോണിയോയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് കുറിച്ചിരിക്കുന്നത്. മിസ് യൂ എന്നും നിമിഷ കുറിച്ചിട്ടുണ്ട്.
നിമിഷയുടെ ആശംസയ്ക്ക് അന്റോണിയുയും മറുപടി പറഞ്ഞിട്ടുണ്ട്. ഞാൻ നിന്റെ മുഖം മിസ്സ് ചെയ്യുന്നു എന്നാണ് അന്റോണിയോ കുറിച്ചിരിക്കുന്നത്. ഇതിനു മുൻപും നിമിഷക്കൊപ്പമുള്ള ചിത്രം അന്റോണിയോ പങ്കുവച്ചിട്ടുണ്ട്. ഹിന്ദി, പഞ്ചാബി ഭാഷകൾ വശമുണ്ട് അന്റോണിയോയ്ക്ക്. ഈറ്റൺ ബൈ ലയൺസ് എന്ന ചിത്രമാണ് അന്റോണിയോയുടെ ആദ്യ ചിത്രം. ആദിൽ ഹുസൈന്റെ മകൾ ആയാണ് ചിത്രത്തിൽ നിമിഷ എത്തുക. മലയാളി നടി ലെനയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ബ്രിട്ടീഷ് ഇന്ത്യൻ ഫീച്ചർ ഫിലിം ആയാണ് ചിത്രം ഒരുങ്ങുന്നത്. നിമിഷയുടേയും അന്റോണിയോയുടേയും പുതിയ വിശേഷങ്ങൾ അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകരും.
ഏറ്റവും വലിയ ചലിച്ചിത്രോത്സവമായ IEFFK (ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള) ഏഴാമത് എഡിഷൻ മെയ് 9 മുതൽ...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു കാംബസിൻ്റെ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഫാൻ്റെസി ഹ്യൂമറിൽ അവതരിപ്പിക്കുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി...
മലയാളികൾക്കേറെ പ്രിയങ്കരനായ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പണി. ബോക്സ് ഓഫീസിൽ വലിയ വിജയം കാഴ്ച വെച്ച ചിത്രത്തിന്റെ...
മോഹൻലാലിന്റേതായി 2007ൽ പുറത്തെത്തി സൂപ്പർഹിറ്റായി മാറിയ ഛോട്ടാ മുംബൈ വീണ്ടും തിയേറ്ററുകളിലേയ്ക്ക്. 4കെ ദൃശ്യമികവോടെയാണ് ചിത്രം തിയേറ്ററിലെത്തുന്നത്. റിലീസ് ചെയ്ത് 18...