ഹൻസിക മോട്വാനിയുടെ വിവാഹം തത്സമയം സംപ്രേഷണം ചെയ്യും ;സംപ്രേഷണ അവകാശം ഡിസ്നിയ്ക്ക് !
Published on

നടി ഹൻസിക മോത്വാനിയെ അറിയാത്ത മലയാളികൾ ചുരുക്കമായിരിക്കും. തമിഴ് സിനിമകളിലൂടെയും അല്ലു അർജുൻ സിനിമകളിലൂടെയുമാണ് ഹൻസിക മലയാളിക്ക് സുപരിചിതയായത്. മുപ്പത്തിയൊന്നുകാരിയായ ഹൻസിക ബാലതാരമായാണ് അഭിനയിച്ച് തുടങ്ങിയത്.
ബാലതാരമായി തുടക്കത്തിൽ ഹിന്ദി സിനിമകളിലായിരുന്നു ഹൻസിക അഭിനയിച്ചിരുന്നത്. ഹവ, കോയി മിൽ ഗയാ, ജാഗോ, ഹം കോൻ ഹെയ്, അബ്ര കാ ഡാ ബ്ര എന്നിവയാണ് ഹൻസിക ബാലതാരമായി അഭിനയിച്ച സിനിമകൾ.താരമിപ്പോൾ വിവാഹിതയാകാൻ പോവുകയാണ്.
ഹൻസിക മോട്വാനിയുടെ വിവാഹം തത്സമയം സംപ്രേഷണം ചെയ്യുമെന്ന് റിപ്പോർട്ടുകളാണ് പുറത്തു വരുന്നത് . ഡിസംബർ 4 ന് ജയ്പൂരിലെ മുണ്ടോട്ട ഫോർട്ടിൽ വെച്ച് നടക്കുന്ന ചടങ്ങിന്റെ ചിത്രീകരണ അവകാശം ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ നേടിയിട്ടുണ്ടെന്നാണ് സൂചന. ഡെസ്റ്റിനേഷൻ വെഡ്ഡിംഗിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുക്കുക.
അതേസമയം, വിവാഹ ലെഹങ്കയ്ക്കായി ഷോപ്പിംഗ് നടത്തുന്ന ഒരു ചിത്രം അടുത്തിടെ ഹൻസിക പങ്കുവെച്ചിരുന്നു. ഹൻസികയും വരൻ സൊഹൈലും അടുത്തിടെയാണ് വിവാഹത്തെക്കുറിച്ച് ഔദ്യോഗികമായി അറിയിച്ചത്. പാരീസിലെ ഈഫൽ ടവറിന് മുന്നിൽ സൊഹൈൽ വിവാഹാഭ്യർത്ഥന നടത്തുന്ന ചിത്രം ഹൻസിക പോസ്റ്റ് ചെയ്തിരുന്നു. നിരവധി ആരാധകരാണ് നടിക്ക് അഭിനന്ദനങ്ങളുമായി എത്തിയത്.
ഈ വർഷം ജൂലൈയിലാണ് ഹൻസിക തന്റെ 50-ാമത്തെ ചിത്രം ‘മഹാ’യുടെ റിലീസുമായി ബന്ധപ്പെട്ട് നടി പോസ്റ്റ് പങ്കുവെച്ചത്. പോസ്റ്റർ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ’50 സിനിമ പൂർത്തിയാക്കുക എന്നത് ഒരു നടിയെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല. പ്രേക്ഷകര് നൽകിയ സ്നേഹമാണ് ഈ നാഴികക്കല്ല് പിന്നിടാൻ തുണയായത്. പ്രിയപ്പെട്ട ആരാധകരില്ലെങ്കിൽ തന്റെ കുടുംബം അപൂർണമാണെന്നും സിനിമയാണ് തനിക്കെല്ല’ എന്നാണ് ഹൻസിക പറഞ്ഞത്.
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
അവനല്ല. ഇതിനൊക്കെകാരണം അവളാ….സുമതി. എന്നാ പിന്നെ ആദ്യംഅവളെക്കൊല്ലാം – സുമതിനെ… ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും…. എടാ…എട… യക്ഷിടെ...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...
തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ്...