ചിന്തിക്കാന്‍ പോലും പറ്റാത്ത തുകയാണ് ഇപ്പോഴത്തെ ചെറിയ താരങ്ങള്‍ വരെ ചോദിക്കുന്നത് ; ഇപ്പോള്‍ തിരുത്തിയില്ലെങ്കില്‍ മലയാള സിനിമ ഒരുകാലത്തും നന്നാകില്ല; സുരേഷ് കുമാർ പറയുന്നു
Published on

നടൻ നിർമാതാവ് എന്നി നിലകളിൽ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ജി സുരേഷ് കുമാർ. മലയാള സിനിമയിലെ താരങ്ങള്‍ തിരുത്തേണ്ട ചില പ്രവണതകളുണ്ടെന്ന് പറയുകയാണ് നിർമ്മാതാവും നടനും ഫിലിം ചേംബർ പ്രസിഡൻ്റുമായ ജി സുരേഷ് കുമാർ. ജി സുരേഷ് കുമാര്‍. മലയാള സിനിമയ്ക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത തുകയാണ് ഇപ്പോഴത്തെ ചെറിയ താരങ്ങള്‍ വരെ ചോദിക്കുന്നത് എന്ന് സുരേഷ് കുമാര്‍ പറയുന്നു. യുവതലമുറയിലെ അഭിനേതാക്കള്‍ക്ക് തൊഴിലിനോട് ആത്മാര്‍ഥതയില്ലെന്നും അവര്‍ കലക്ക് വേണ്ടിയല്ല കാശിന് വേണ്ടിയാണു പരക്കം പായുന്നതെന്നും അദ്ദേഹം പറയുന്നു.
നാലും അഞ്ചും കാരവന് ഉണ്ടെങ്കിലേ ഷൂട്ടിംഗ് നടക്കു എന്നുള്ള അവസ്ഥയാണെന്നും, കാരവന് കയറിച്ചെല്ലാത്ത സ്ഥലമാണെങ്കില്‍ അവിടെ ഷൂട്ടിങ് പറ്റില്ല എന്ന നിലപാടിലാണ് പല യുവ താരങ്ങളുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
നിലവിലുള്ള ഏറ്റവും മുന്തിയ സൗകര്യങ്ങള്‍ തന്നെ തനിക്കു കിട്ടണമെന്ന നിലയിലാണ് ഇപ്പോഴുള്ള ആളുകളുടെ പോക്കെന്നും, കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥയിലാണ് സഞ്ചരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. താരങ്ങളെ ഇപ്പോള്‍ തിരുത്തിയില്ലെങ്കില്‍ മലയാള സിനിമ ഒരുകാലത്തും നന്നാകില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
സിനിമയുടെ കേന്ദ്രം കൊച്ചി ആയതോടെ പലപ്പോഴും സിനിമ സംസ്കാരം തന്നെ ഇല്ലാതായത് പോലെയാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും, കൊച്ചിയില്‍ സിനിമാക്കാര്‍ക്കിടയില്‍ പല ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതാണ് അതിന് ഒരു കാരണമെന്നും ജി സുരേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
അവനല്ല. ഇതിനൊക്കെകാരണം അവളാ….സുമതി. എന്നാ പിന്നെ ആദ്യംഅവളെക്കൊല്ലാം – സുമതിനെ… ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും…. എടാ…എട… യക്ഷിടെ...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...