Connect with us

ഞാൻ പറയാത്ത കാര്യങ്ങളുടെ പേരിൽ പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുമ്പോൾ അത് എന്റെ ഹൃദയം തകർക്കുന്നു; കറുപ്പ് പങ്കുവെച്ച് രശ്മിക !

Actress

ഞാൻ പറയാത്ത കാര്യങ്ങളുടെ പേരിൽ പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുമ്പോൾ അത് എന്റെ ഹൃദയം തകർക്കുന്നു; കറുപ്പ് പങ്കുവെച്ച് രശ്മിക !

ഞാൻ പറയാത്ത കാര്യങ്ങളുടെ പേരിൽ പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുമ്പോൾ അത് എന്റെ ഹൃദയം തകർക്കുന്നു; കറുപ്പ് പങ്കുവെച്ച് രശ്മിക !

ചുരുക്കം ചില സിനിമകളിലൂടെ ഇന്ത്യന്‍ സിനിമയുടെ തന്നെ ക്രഷ് ആയി മാറിയിരിയ്ക്കുന്ന നടിയാണ് രശ്മിക മന്ദാന. ഏറ്റവും ക്യൂട്ടസ്റ്റായ നായിക എന്നാണ് രശ്മികയെ ആരാധകർ വിശേഷിപ്പിക്കാറ്. രശ്മിക സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന പോസ്റ്റുകളൊക്കെ ഏറെ ശ്രദ്ധേയമാകാറുണ്ട്. അഭിനയത്തിന് പുറമേ മോഡലിംഗിലും സജീവമായ രശ്മിക തന്റെ പുതിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. പ്രശംസകൾക്കൊപ്പം തന്നെ രശ്മികയ്ക്ക് വിമർശനങ്ങളും നേരിടാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തന്നെ ട്രോളുന്നവർക്കായി ഒരു നീണ്ട കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് രശ്മിക.

കഴി‍ഞ്ഞ കുറച്ചു നാളുകളായി ചില കാര്യങ്ങൾ എന്നെ അലട്ടുന്നു. അതിന് മറുപടി പറയാൻ സമയമായിരിക്കുന്നു എന്ന് തോന്നുന്നു. ഞാൻ എനിക്ക് വേണ്ടി മാത്രമാണ് സംസാരിക്കുന്നത്. ഒരുപക്ഷേ വർഷങ്ങൾക്ക് മുൻപ് ഞാൻ പറയേണ്ട കാര്യം ആയിരുന്നു. എന്റെ കരിയർ തുടങ്ങിയതു മുതൽ എനിക്ക് ഒരുപാട് വെറുപ്പ് നേരിടേണ്ടി വന്നിട്ടുണ്ട്. നിരവധി ട്രോളുകളും നെഗറ്റിവിറ്റിയും ലഭിച്ചു- രശ്മിക കുറിപ്പിൽ പറയുന്നു.ഞാൻ തെരഞ്ഞെടുത്ത ഈ ജീവിതത്തിന് വിലയുണ്ടെന്ന് എനിക്കറിയാം.

ഞാൻ എല്ലാവരുടേയും കപ്പ് ഓഫ് ടീ അല്ലെന്നും ഇവിടെയുള്ള ഓരോ വ്യക്തിയും സ്നേഹിക്കപ്പെടില്ലെന്നും എനിക്കറിയാം. അതിനർഥം നിങ്ങൾ എന്നെ അംഗീകരിക്കാത്തത് കൊണ്ട് നിങ്ങൾക്ക് എന്നെ പുറത്താക്കാം എന്നല്ല. നിങ്ങലെ എല്ലാവരേയും സന്തോഷിപ്പിക്കുന്നതിന് വേണ്ടി ഞാൻ ദിവസവും എത്രത്തോളം ജോലി ചെയ്യുന്നുവെന്ന് എനിക്ക് മാത്രമേ അറിയൂ. ഞാൻ ചെയ്ത ജോലിയിൽ നിന്ന് നിങ്ങൾ അനുഭവിക്കുന്ന സന്തോഷമാണ് ഞാൻ നോക്കാറുള്ളത്. നിങ്ങൾക്കും എനിക്കും അഭിമാനകരമാകുന്ന കാര്യങ്ങൾ ചെയ്യാനാണ് പരമാവധി ഞാൻ ശ്രമിക്കാറുള്ളതെന്നും താരം ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ പറയുന്നു.

ഞാൻ പറയാത്ത കാര്യങ്ങളുടെ പേരിൽ പ്രത്യേകിച്ച് സോഷ്യൽ മീഡിയ എന്നെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുമ്പോൾ അത് എന്റെ ഹൃദയം തകർക്കുന്നതും നിരാശാജനകവുമാണ്. അഭിമുഖങ്ങളിൽ ഞാൻ പറഞ്ഞ ചില കാര്യങ്ങൾ എനിക്കെതിരെ തിരിയുന്നതായി എനിക്ക് മനസിലായി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ എനിക്ക് ഇൻഡസ്ട്രിക്ക് അകത്തോ പുറത്തോ ഉള്ള ബന്ധങ്ങൾക്ക് ദോഷം ചെയ്തേക്കാം. ക്രിയാത്മകമായ വിമർശനത്തെ ഞാൻ അംഗീകരിക്കുന്നു. കാരണം അത് എന്നെ കൂടുതൽ മെച്ചപ്പെടുത്താനും മികച്ചതാക്കാനും മാത്രമേ സഹായിക്കുകയുള്ളൂ. എന്നാൽ മോശമായ കമന്റുകളും വിദ്വേഷവും കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. ഏറെ നാളുകളായി അത് അവഗണിക്കാൻ ഞാൻ പറയുന്നു. എന്നാൽ നാൾക്കുനാൾ കൂടുതൽ വഷളാവുകയാണ് ചെയ്യുന്നത്- രശ്മിക കുറിച്ചു.

കഴി‍ഞ്ഞ കുറച്ചു നാളുകളായി ചില കാര്യങ്ങൾ എന്നെ അലട്ടുന്നു. അതിന് മറുപടി പറയാൻ സമയമായിരിക്കുന്നു എന്ന് തോന്നുന്നു. ഞാൻ എനിക്ക് വേണ്ടി മാത്രമാണ് സംസാരിക്കുന്നത്. ഒരുപക്ഷേ വർഷങ്ങൾക്ക് മുൻപ് ഞാൻ പറയേണ്ട കാര്യം ആയിരുന്നു. എന്റെ കരിയർ തുടങ്ങിയതു മുതൽ എനിക്ക് ഒരുപാട് വെറുപ്പ് നേരിടേണ്ടി വന്നിട്ടുണ്ട്. നിരവധി ട്രോളുകളും നെഗറ്റിവിറ്റിയും ലഭിച്ചു- രശ്മിക കുറിപ്പിൽ പറയുന്നു.ഞാൻ എല്ലാവരുടേയും കപ്പ് ഓഫ് ടീ അല്ലെന്നും ഇവിടെയുള്ള ഓരോ വ്യക്തിയും സ്നേഹിക്കപ്പെടില്ലെന്നും എനിക്കറിയാം. അതിനർഥം നിങ്ങൾ എന്നെ അംഗീകരിക്കാത്തത് കൊണ്ട് നിങ്ങൾക്ക് എന്നെ പുറത്താക്കാം എന്നല്ല. നിങ്ങലെ എല്ലാവരേയും സന്തോഷിപ്പിക്കുന്നതിന് വേണ്ടി ഞാൻ ദിവസവും എത്രത്തോളം ജോലി ചെയ്യുന്നുവെന്ന് എനിക്ക് മാത്രമേ അറിയൂ. ഞാൻ ചെയ്ത ജോലിയിൽ നിന്ന് നിങ്ങൾ അനുഭവിക്കുന്ന സന്തോഷമാണ് ഞാൻ നോക്കാറുള്ളത്. നിങ്ങൾക്കും എനിക്കും അഭിമാനകരമാകുന്ന കാര്യങ്ങൾ ചെയ്യാനാണ് പരമാവധി ഞാൻ ശ്രമിക്കാറുള്ളതെന്നും താരം ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ പറയുന്നു.

ഞാൻ പറയാത്ത കാര്യങ്ങളുടെ പേരിൽ പ്രത്യേകിച്ച് സോഷ്യൽ മീഡിയ എന്നെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുമ്പോൾ അത് എന്റെ ഹൃദയം തകർക്കുന്നതും നിരാശാജനകവുമാണ്. അഭിമുഖങ്ങളിൽ ഞാൻ പറഞ്ഞ ചില കാര്യങ്ങൾ എനിക്കെതിരെ തിരിയുന്നതായി എനിക്ക് മനസിലായി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ എനിക്ക് ഇൻഡസ്ട്രിക്ക് അകത്തോ പുറത്തോ ഉള്ള ബന്ധങ്ങൾക്ക് ദോഷം ചെയ്തേക്കാം. ക്രിയാത്മകമായ വിമർശനത്തെ ഞാൻ അംഗീകരിക്കുന്നു. കാരണം അത് എന്നെ കൂടുതൽ മെച്ചപ്പെടുത്താനും മികച്ചതാക്കാനും മാത്രമേ സഹായിക്കുകയുള്ളൂ. എന്നാൽ മോശമായ കമന്റുകളും വിദ്വേഷവും കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. ഏറെ നാളുകളായി അത് അവഗണിക്കാൻ ഞാൻ പറയുന്നു. എന്നാൽ നാൾക്കുനാൾ കൂടുതൽ വഷളാവുകയാണ് ചെയ്യുന്നത്- രശ്മിക കുറിച്ചു.എനിക്ക് കിട്ടുന്ന ഈ വെറുപ്പ് കൊണ്ട് ഞാൻ മാറാൻ ആഗ്രഹിക്കുന്നില്ല. നിങ്ങളിൽ നിന്ന് എനിക്ക് ലഭിക്കുന്ന എല്ലാ സ്നേഹവും ഞാൻ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ഈ സ്നേഹവും പിന്തുണയുമാണ് എന്നെ മുന്നോട്ട് നയിക്കുന്നതും പുറത്തുവരാൻ എനിക്ക് ധൈര്യം നൽകുന്നതും.

എനിക്ക് ചുറ്റുമുള്ള എല്ലാവരോടും ഞാൻ ഇതുവരെ കൂടെ ജോലി ചെയ്തിട്ടുള്ളവരോടും ഞാൻ എപ്പോഴും ആരാധിച്ചിരുന്നവരോടും സ്നേഹം മാത്രമേ ഉള്ളൂ. കഠിനാധ്വാനം ചെയ്യുകയും നിങ്ങൾക്കായി കൂടുതൽ നന്നായി പ്രവർത്തിക്കുകയും ചെയ്യും. എല്ലാവരോടും ദയ കാണിക്കുക. നമ്മുടെ പരമാവധി ചെയ്യാൻ ശ്രമിക്കുക- രശ്മിക ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കി.താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് രശ്മികയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. നിങ്ങളെപ്പോലെയാകാൻ ആഗ്രഹിക്കുന്നവരിൽ നിന്നാണ് സ്നേഹം. ഒരിക്കലും സാധിക്കാത്തവരിൽ നിന്നാണ് വെറുപ്പ്. നിങ്ങൾ നിങ്ങളായിരിക്കുക! നിങ്ങൾ അമേസിംഗ് ആണെന്നാണ് നടൻ ദുൽഖർ സൽമാൻ കുറിച്ചിരിക്കുന്നത്. സംവിധായകൻ വെങ്കി കുടമുല, സംവിധായകനും ഛായാഗ്രഹകനുമായ രവി കെ ചന്ദ്രൻ, ഹൻസിക തുടങ്ങി നിരവധി പ്രമുഖരാണ് രശ്മികയെ പിന്തുണച്ച് എത്തിയിരിക്കുന്നത്.

More in Actress

Trending

Recent

To Top