
Social Media
എന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ വരുന്ന ഓരോ വാക്കുകളും എന്റേത് തന്നെയാണ്; ദുൽഖറിന്റെ മറുപടി കണ്ടോ?
എന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ വരുന്ന ഓരോ വാക്കുകളും എന്റേത് തന്നെയാണ്; ദുൽഖറിന്റെ മറുപടി കണ്ടോ?

യുവനടന്മാരിൽ ശ്രദ്ദേയനാണ് നടൻ ദുൽഖർ സൽമാൻ. ഇപ്പോൾ കൈനിറയെ ചിത്രങ്ങളുമായി സിനിമയിൽ തിളങ്ങിനിൽക്കുകയാണ് നടൻ. സോഷ്യൽ മീഡിയയിൽ ദുൽഖർ സജീവമാണ്. ദുൽഖറിന്റെ കുറിപ്പുകളും പ്രിയപ്പെട്ടവർക്കുള്ള പിറന്നാൾ ആശംസകളുമെല്ലാം എല്ലായ്പ്പോഴും ആരാധകരുടെ ശ്രദ്ധ കവരാറുണ്ട്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാൻഡിൽ ചെയ്യുന്നതു താൻ തന്നെയാണെന്നാണ് വ്യക്തമാക്കുകയാണ് ഇപ്പോൾ ദുൽഖർ സൽമാൻ.
മോണിക്ക എന്ന ആരാധികയുടെ ട്വീറ്റിനു മറുപടി നൽകുകയായിരുന്നു ദുൽഖർ. ” ട്വിറ്ററിലെ ഏറ്റവും സ്വീറ്റായ സെലബ്രിറ്റികളിൽ ഒരാൾ ദുൽഖറാണ്. അദ്ദേഹത്തിന്റെ പല ട്വീറ്റുകളും എനിക്ക് നോട്ടിഫിക്കേഷനായി വരാറുണ്ട്, പലതിലും ആരാധകർക്ക് പിറന്നാൾ ആശംസകൾ നേരുന്ന ദുൽഖറിനെ കാണാറുണ്ട്. അദ്ദേഹം വളരെ ഉദാരമനസ്കനാണ്. തന്റെ ആരാധകരെ വ്യക്തിപരമായി ആശംസിക്കാനായി അദ്ദേഹം സമയം കണ്ടെത്തുന്നു എന്നത് വിശ്വസിക്കാൻ പോലും ബുദ്ധിമുട്ടേറിയ കാര്യമാണ്,” എന്നായിരുന്നു മോണിക്കയുടെ ട്വീറ്റ്. “ഇൻസ്റ്റഗ്രാം മാത്രമാണ് ദുൽഖർ ഉപയോഗിക്കുന്നത്, ട്വിറ്ററൊക്കെ ഹാൻഡിൽ ചെയ്യുന്നത് ദുൽഖറിന്റെ ടീമാണ്,” എന്ന് തിരുത്തികൊണ്ട് മോണിക്കയുടെ ട്വീറ്റിന് താഴെ മുഹമ്മദ് തമീം എന്ന ട്വിറ്റർ ഉപയോക്താവും കമന്റ് ചെയ്തു.
എന്നാൽ അതല്ല വസ്തുതയെന്നും താൻ തന്നെയാണ് ട്വിറ്റർ, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതെന്നും വ്യക്തമാക്കിയിരിക്കുകയാണ് ദുൽഖർ. “ഏയ് അല്ല, ഇതു ഞാൻ തന്നെയാണ്. അതാവും എളുപ്പമെന്നതിനാൽ അങ്ങനെ ഊഹിക്കുന്നതിൽ തെറ്റില്ല. എന്നാൽ എന്റെ ടീം ഫേസ്ബുക്കിൽ മാത്രമാണ് കുറിപ്പുകൾ പോസ്റ്റ് ചെയ്യുന്നത്. അതിലുൾപ്പെടെ, എന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ വരുന്ന ഓരോ വാക്കുകളും എന്റേത് തന്നെയാണ്,” ദുൽഖർ പറയുന്നു.
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
സംവിധായകനായും നടനായും മലയാള സിനിമയിൽ തന്റേതായി ഇടം കണ്ടെത്തിയ നടനാണ് ലാൽ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും. മുൻപ്...