മകളെ സിനിമയിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നുണ്ടോ? നിത്യയുടെ മറുപടി ഇങ്ങനെ !
Published on

മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് നിത്യ ദാസ് . നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തിരിക്കുകയാണ് താരം
. ദിലീപ് നായകനായ ഈ പറക്കും തളികയെന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ ആയിരുന്നു നിത്യ ദാസ് സിനിമയിലേക്ക് എത്തുന്നത്. പിന്നീട് വളരെ കുറച്ചു സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളായിമാറാൻ നിത്യക്ക് കഴിഞ്ഞിരുന്നു.
ഈ പറക്കും തളികയുടെ വമ്പൻ വിജയത്തിന് ശേഷം കൂടുതൽ അവസരങ്ങൾ നടിയെ തേടി എത്തിയിരുന്നു. സുരേഷ് ഗോപി നായകനായ നരിമാനിൽ ചെറിയൊരു വേഷത്തിൽ എത്തിയ നിത്യ കൺമഷി, കഥാവശേഷൻ, ഹൃദയത്തിൽ സൂക്ഷിക്കാൻ, നഗരം തുടങ്ങിയ ചിത്രങ്ങളിലും പ്രധാന വേഷങ്ങളിൽ എത്തിയി. മോഹൻലാൽ നായകനായ ബാലേട്ടനിലും ശ്രദ്ധേയ വേഷത്തിൽ നിത്യ അഭിനയിച്ചിരുന്നു.
അതിനിടയിൽ മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം നിത്യഅഭിനയിച്ചു. എന്നാൽ പറക്കും തളിക പോലൊരു ഹിറ്റ് പിന്നീട് ഒരിക്കലും നിത്യയുടെ കരിയറിൽ ഉണ്ടായിട്ടില്ല. 2007 ൽ പുറത്തിറങ്ങിയ സൂര്യ കിരീടം ആയിരുന്നു നിത്യയുടെതായി പുറത്തിറങ്ങിയ അവസാന ചിത്രം.
2007 ൽ തന്നെ വിവാഹിതയായ നിത്യ ദാസ് അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങുകയും ചെയ്തു. ഇടയ്ക്ക് ചില ടെലിവിഷൻ പരിപാടികളിൽ മാത്രമാണ് നിത്യ പ്രത്യക്ഷപ്പെട്ടത്. അരവിന്ദ് സിങ് ജംവാളാണ് നിത്യയുടെ ഭർത്താവ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. രണ്ട് മക്കളാണ് നിത്യക്കുള്ളത്. മൂത്തമകൾ നൈന ജംവാൾ അമ്മയ്ക്ക് ഒപ്പമുള്ള വീഡിയോകളിലൂടെ ശ്രദ്ധനേടിയിട്ടുണ്ട്.
അതേസമയം, 15 വർഷങ്ങൾക്ക് ശേഷം ഇപ്പോൾ വീണ്ടും സിനിമയിലേക്ക് തിരിച്ചുവരുകയാണ് നിത്യ. ജനപ്രിയ നോവലിസ്റ്റും തിരക്കഥാകൃത്തുമായ കെ.വി അനിൽ എഴുതി കലാ സംവിധായകനും ബ്ലോഗറുമായ അനിൽ കുമ്പഴ സംവിധാനം ചെയ്യുന്ന സൈക്കോ ഹൊറർ ത്രില്ലർ ചിത്രമായ പള്ളിമണിയിലൂടെയാണ് നിത്യ ദാസ് തിരിച്ചുവരുന്നത്. ശ്വേതാ മേനോൻ, കൈലാഷ്, ദിനേശ് പണിക്കർ, ഹരികൃഷ്ണൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.
ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് നിത്യ ഇപ്പോൾ. നിരവധി അഭിമുഖങ്ങൾ ഇതിന്റെ ഭാഗമായി താരം നൽകുന്നുണ്ട്. ഇപ്പോഴിതാ, ഒരു അഭിമുഖത്തിൽ മകളെ സിനിമയിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് നിത്യ നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
ഇപ്പോൾ താൻ അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല എന്നാണ് നിത്യ പറയുന്നത്. ‘എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണത്. എനിക്കങ്ങനെ തോന്നിയിട്ടില്ല. കാരണം അവൾ ഇപ്പോൾ ഒമ്പതാം ക്ലാസ്സിൽ പഠിക്കുകയാണ്. ഇപ്പോൾ അതിനുള്ള പ്രായം ഒന്നുമല്ലല്ലോ,’ നിത്യ പറഞ്ഞു.
റീൽസ് തന്നെ താൻ നിർബന്ധിച്ചിട്ടാണ് മകൾ ചെയ്യുന്നതെന്നും നിത്യ പറഞ്ഞു. ചിലപ്പോൾ അതിനും ആ കുട്ടിക്ക് താൽപര്യം ഉണ്ടാവാറില്ല. എനിക്കൊരു 10 കെ ഫോള്ളോവെഴ്സിനെ ആക്കി തരാമോ എന്ന ഒറ്റ കാര്യമേ അവൾ എന്നോട് ചോദിച്ചിട്ടുള്ളു. പത്ത് കെ ഞാൻ ശ്രമിച്ചു നോക്കാമെന്ന് പറഞ്ഞു. അങ്ങനെ ടാഗ് ഇപ്പോൾ അവൾക്ക് ഏതാണ്ട് 100 കെ ഫോള്ളോവെർസ് ആയിട്ടുണ്ട്. അവളുടെ ആഗ്രഹം അത്രേ ഉണ്ടായിരുന്നുള്ളു,’ നിത്യ ദാസ് പറഞ്ഞു.മടങ്ങി വരവിൽ ഭർത്താവ് നൽകിയ പിന്തുണയെ കുറിച്ചും നിത്യ പറയുന്നുണ്ട്. ‘പുള്ളിക്കാരന്റ സഹായം ഇല്ലാതെ എനിക്ക് ഒരിക്കലും വർക്ക് ചെയ്യാൻ പറ്റില്ല.
കാരണം ഞാൻ വീട്ടിൽ ഇല്ലെങ്കിൽ കുട്ടികളുടെ കാര്യം ആൾ നോക്കണം. അദ്ദേഹം ഇല്ലാത്തപ്പോൾ ഞാൻ നോക്കണം. ഇല്ലെങ്കിൽ അച്ഛനും അമ്മയും ഇവരുടെ പിന്തുണ ഉണ്ടെങ്കിൽ മാത്രമേ എനിക്ക് ജോലി ചെയ്യാൻ പറ്റുകയുള്ളു. ഇപ്പോഴും അച്ഛനും അമ്മയും സെറ്റിൽ വരാറുണ്ട്. ഇപ്പോഴത്തെ കുട്ടികൾക്ക് ഒന്നും അങ്ങനെ ഉണ്ടാവില്ലായിരിക്കും. പക്ഷെ നമുക്ക് പഴയപോലെ തന്നെയാണ്. അവർക്ക് വിശ്വാസം ഇല്ലാഞ്ഞിട്ടാണ്.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടി കാവ്യ സുരേഷ് വിവാഹിതയായി. കെപി അദീപ് ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു...
ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തെ പോലെ അദ്ദേഹത്തെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമുണ്ട്. മമ്മൂട്ടിയൊരു പരുക്കൻ സ്വഭാവക്കാരൻ...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
സംവിധായകൻ പ്രിയദർശൻ തിരക്കഥ എഴുതി ആലപ്പി അഷറഫ് സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ചിത്രമാണ് നിന്നിഷ്ടം എന്നിഷ്ടം. മോഹൻലാൽ നായകനായി എത്തിയ...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...