Connect with us

സിനിമയില്ല, ജീവിതം വഴിമുട്ടി ; ലോട്ടറി കച്ചവടവുമായി തെരുവിലേക്കിറങ്ങി നടി മേരി!

Actress

സിനിമയില്ല, ജീവിതം വഴിമുട്ടി ; ലോട്ടറി കച്ചവടവുമായി തെരുവിലേക്കിറങ്ങി നടി മേരി!

സിനിമയില്ല, ജീവിതം വഴിമുട്ടി ; ലോട്ടറി കച്ചവടവുമായി തെരുവിലേക്കിറങ്ങി നടി മേരി!

ആക്ഷൻ ഹീറോ ബിജു എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് മേരി .
ഒന്ന് പോ സാറ’, ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ ഈ ഡയലോഗും പറഞ്ഞ് നടി മേരി ഒരു ചിരി ചിരിക്കുന്നുണ്ട്, മലയാളികൾക്ക് അത്ര പെട്ടെന്നൊന്നും ആ ചിരിയും ആ രംഗവും മറക്കാനാകില്ല. ബേബി ചേച്ചിയും മേരിയും ഇൻ‍സ്പെക്ടർ ബിജുവിന്റെ അടുത്തേക്ക് വരുന്ന ‘ആക്ഷൻ ഹീറോ ബിജു’വിലെ ആ രംഗം ഓർക്കുന്നിലെ .

എന്നാൽ യഥാർത്ഥ ജീവിതത്തിൽ മേരിയുടെ ആ ചിരി മാഞ്ഞിരിക്കുന്നു. കൊവിഡ് തീർത്ത പ്രതിസന്ധി നടിയുടെ ജീവിതത്തെ ആകെ തകിടം മറച്ച് കഴിഞ്ഞു. ജീവിക്കാനായി ഇപ്പോൾ ലോട്ടറി കച്ചവടത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ് അവർ. ആക്ഷൻ ഹീറോ ബിജുവിന് ശേഷം നിരവധി സിനിമകളിൽ മേരി വേഷമിട്ടു. സിനിമ ജീവിതത്തിൽ ഭാഗ്യം കൊണ്ടുവന്നുവെന്ന് മേരി സമാധാനിച്ചു. എന്നാൽ കൊവിഡ് വന്നതോടെ അവസരങ്ങൾ ഇല്ലാതായി. മറ്റ് വഴികൾ ഇല്ലാതായതോടെയാണ് ലോട്ടറിയുമായി മേരി തെരുവിലേക്ക് ഇറങ്ങിയത്.

ഓഡിഷനിലൂടെയായിരുന്നു മേരി ആക്ഷൻ ഹീറോ ബിജുവിലെത്തിയത്. അതിന് മുൻപ് നിരവധി സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്. സിനിമയോട് ചെറുപ്പം തൊട്ടേ ഇഷ്ടം ഉണ്ടായിരുന്നു. അങ്ങനെ എല്ലാ ലൊക്കേഷനിലും പോകുമായിരുന്നു. ആക്ഷൻ ഹീറോയിൽ ഒന്നിച്ച് അഭിനയിച്ച നടി ബേബി വഴിയായിരുന്നു ജൂനിയർ ആർട്ടിസ്റ്റായി സിനിമയിൽ എത്തിയത്. 500 രൂപയായിരുന്നത്രേ ആ സമയത്ത് കിട്ടിയ കൂലി.

ആക്ഷകൻ ഹീറോ ബിജുവിലെ അഭിനയത്തിന് 5000 രൂപ മേരിക്ക് പ്രതിഫലം ലഭിച്ചു. അതുവരെ 300 ഉം 500 ഉം കിട്ടിയിരുന്ന തന്നെ സംബന്ധിച്ച് അതൊരു വലിയ സന്തോഷമായിരുന്നുവെന്നുവെന്ന് മേരി പറഞ്ഞിട്ടുണ്ട്. സിനിമകളും അവസരങ്ങളും കൂടുതൽ ലഭിച്ചതോടെ ജീവിതം മെച്ചപ്പെട്ട് തുടങ്ങി.അഭിനയിക്കാൻ കൂടുതൽ അവസരങ്ങൾ വന്നതോടെ വീടിന്റെ കാര്യങ്ങൾക്കായി ലോൺ എടുത്തു. ഇപ്പോൾ സിനിമാക്കാരാരും വിളിക്കണില്ല, ലോണടക്കാനും നിവൃത്തിയില്ല.

മറ്റെന്തെങ്കിലും വഴി നോക്കേണ്ടേ എന്ന് ഓർത്താണ് ലോട്ടറി കച്ചവടവുമായി തെരുവിലേക്ക് ഇറങ്ങിയത്. നേരം വെളുക്കുമ്പോൾ തൊട്ട് ലോട്ടറിയുമായി വെയിലത്ത് അലയുകയാണ്’, പ്രമുഖ മാധ്യമത്തോട് മേരി പറഞ്ഞു. ചേർത്തല അരൂർ ദേശീയപാതയ്ക്ക് സമീപമാണ് മേരി ലോട്ടറി വിൽക്കുന്നത്. സിനിമയിൽ കൂടുതൽ അവസരങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് പുതിയ വീട് വയ്ക്കാൻ ജില്ലാ സഹകരണ ബാങ്കിൽ നിന്നും മേരി ലോൺ എടുക്കുന്നത്.ആലപ്പുഴ എഴുപുന്ന ചാണിയിൽ ലക്ഷംവീട് കോളനി വീട്ടിലാണ് മേരി താമസിക്കുന്നത്.

തൊഴിലുറപ്പ് ജോലി ചെയ്തിരുന്ന സമയത്താണ് ആക്‌ഷൻ ഹീറോ ബിജുവിൽ അവസരം ലഭിക്കുന്നത്. മകളെ വിവാഹം കഴിച്ചയച്ചു. ഒപ്പമുള്ള മകന് ആരോഗ്യപരമായ പ്രശ്നങ്ങളുണ്ട്. രാവിലെ 6.30ന് വീട്ടിൽ നിന്നിറങ്ങും. ഉച്ചവരെ ദേശീയപാതയോരത്തെ പൊരിവെയിലത്ത് ലോട്ടറി വിൽക്കും. 300 രൂപ വരെ കിട്ടും. ഒരു കൊച്ചുഫോണും കയ്യിലുണ്ട്. സിനിമയിൽ എന്തെങ്കിലും ഒരു വേഷവുമായി ആരെങ്കിലും വിളിക്കും എന്ന പ്രതീക്ഷയോടെ.

അഭിനയ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ല. സ്വന്തം കഴിവും പ്രയത്നവും മാത്രമാണ് മുപ്പത്തിയഞ്ച് സിനിമകളിൽ മേരിക്ക് മുതൽക്കൂട്ടായത്. ആക്‌ഷൻ ഹീറോ ബിജു കഴിഞ്ഞ് ഒരുപാട് പരസ്യങ്ങളും മേരി ചെയ്തിട്ടുണ്ട്. അധ്വാനിക്കാനുള്ള മനസ്സും, ഒപ്പം വീണ്ടും സിനിമയിൽ സജീവമാകാമെന്ന പ്രതീക്ഷയും ഉള്ളതുകൊണ്ടാണ് ഈ ടിക്കറ്റിന്റെ പുറകെ നടക്കുന്നതെന്ന് മേരി കൂട്ടിച്ചേർത്തു.

ആക്ഷകൻ ഹീറോ ബിജു കഴിഞ്ഞതോടെ 35 സീനിമകളിൽ വേഷമിട്ടു. കണ്ണൻ ദേവൻ, ഏഷ്യൻ പെയിന്റ് എന്നിങ്ങനെയുള്ള പരസ്യങ്ങളും ചെയ്തിട്ടുണ്ട്. അഞ്ചാറ് സിനിമകൾ ഇനിയും പുറത്തിറങ്ങാനുണ്ട്, മേരി പറയുന്നു. ഈ ദുരിതത്തിനിടയിലും സിനിമാ മോഹം മേരി കൈവിട്ടിട്ടില്ല. ‘വിളിക്കുമെന്നാണ് പ്രതീക്ഷ. സിനിമയ്ക്കായി വിളിച്ചാൽ ലോട്ടറി കച്ചവടത്തിന് അവധി കൊടുത്ത് വീണ്ടും സിനിമയിലേക്ക് പോകാമല്ലോ, മേരി പ്രതീക്ഷ പങ്കുവെയ്ക്കുന്നു.

More in Actress

Trending

Recent

To Top