
News
പൊന്നിയന്‍ സെല്‍വന്റെ വിജയം ആഘോഷമാക്കി നിര്‍മാതാക്കള്‍; കല്‍ക്കി മെമ്മോറിയല്‍ ട്രസ്റ്റിന് ഒരു കോടി നല്കി
പൊന്നിയന്‍ സെല്‍വന്റെ വിജയം ആഘോഷമാക്കി നിര്‍മാതാക്കള്‍; കല്‍ക്കി മെമ്മോറിയല്‍ ട്രസ്റ്റിന് ഒരു കോടി നല്കി

മണി രത്നത്തിന്റെ സംവിധാനത്തില്‍ പുറത്തെത്തി ചരിത്രം സൃഷ്ടിച്ച ചിരിത്ര ചിത്രമായിരുന്നു ‘പൊന്നിയിന്‍ സെല്വന്’. ചിത്രം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഒടിടിയിലെത്തിയത്. ഒടിടിയിലും വന്‍ സ്വീകാര്യതയാണ് ചിത്രം നേടുന്നത്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കിയെടുത്ത പൊന്നിയിന്‍ സെല്‍വന്റെ വിജയം ആഘോഷിക്കുകയാണ് നിര്‍മ്മാതാക്കള്‍.
കല്‍ക്കി കൃഷ്ണമൂര്‍ത്തി മെമ്മോറിയല്‍ ട്രസ്റ്റിന് ഒരു കോടി രൂപ സംഭാവന നല്‍കിയതായി ലൈക്ക പ്രൊഡക്ഷന്‍സ് അറിയിച്ചിരിക്കുന്നത്. കല്‍ക്കിയുടെ മകന് കല്‍ക്കി രാജേന്ദ്രന്റെ സാന്നിധ്യത്തില്‍ മണി രത്നവും സുബാസ്കരനും ചേര്‍ന്നാണ് ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി സീതാ രവിക്ക് ചെക്ക് നല്‍കിയത്.
തമിഴ്നാട്ടില്‍ നിന്ന് മാത്രം പൊന്നിയിന്‍ സെല്വന് നേടിയത് 260 കോടിയാണ്. ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 500 കോടിയിലേക്ക് എത്തിയിരുന്നു. സിനിമയുടെ രണ്ടാം ഭാഗം ഒമ്പത് മാസത്തിനുള്ളില്‍ റിലീസ് ചെയ്യുമെന്ന് മണിരത്നം വ്യക്തമാക്കിയിരുന്നു. ഒന്നാം ഭാഗത്തിനൊപ്പം തന്നെ രണ്ടാം ഭാഗത്തിന്റെയും ചിത്രീകരണം നടന്നിരുന്നുവെന്നും വിഎഫ്എക്സ് വര്‍ക്കുകള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാര്‍ത്തി, റഹ്മാന്, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്ത്ഥിപന്, ബാബു ആന്റണി, അശ്വിന് കാകുമാനു, റിയാസ് ഖാന്, ശോഭിതാ ധുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കളാണ് പൊന്നിയിന്‍ സെല്‍വനില്‍ അണിനിരക്കുന്നത്.
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. ഇന്നത്തെ ഉയരത്തിലേക്ക് എത്താൻ പൃഥ്വിരാജിന് ഒരുപാട് പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട്. പൃഥ്വിരാജിനെതിരെ...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ...
ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സംവൃത സുനിൽ. രസികൻ എന്ന ലാൽ ജോസ് ചിത്രത്തിൽ ദിലീപിന്റെ...
ബോളിവുഡിൽ നിരവധി ആരാധരുള്ള, താരമാണ് സൽമാൻ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകരെ ഏറെ...