
News
വിമര്‍ശനങ്ങള്‍ക്കൊടുവില്‍ മീടൂ ആരോപണ വിധേയനായ സംവിധായകനെ പുറത്താക്കി സല്മാന് ഖാന്?
വിമര്‍ശനങ്ങള്‍ക്കൊടുവില്‍ മീടൂ ആരോപണ വിധേയനായ സംവിധായകനെ പുറത്താക്കി സല്മാന് ഖാന്?

ബോളിവുഡ് സംവിധായകന് സാജിദ് ഖാന് ബിഗ് ബോസ് സീസണ് 16ല്‍ എത്തിയത് മുതല്‍ വിവാദങ്ങളായിരുന്നു. സാജിദിനെതിരെ എട്ടോളം യുവതികളാണ് മീടൂ ആരോപണവുമായി രംഗത്തെത്തിയത്. ബിഗ് ബോസിന്റെ പുതിയ പ്രൊമോ ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ബിഗ് ഹൗസിനുള്ളിലെ സാജിദിന്റെ പെരുമാറ്റത്തെ വിമര്‍ശിച്ചു കൊണ്ടാണ് ഹോസ്റ്റ് ആയ സല്മാന് ഖാന് രംഗത്തെത്തിയിരിക്കുന്നത്.
എന്താണ് സാജിദ് ഹൗസിനുള്ളില്‍ ചെയ്തു കൊണ്ടിരിക്കുന്നത്? എന്നാണ് സല്മാന് ചോദിക്കുന്നത്. ഇതിന് ‘സമയം ആകുമ്പോള്‍ പറയാം’ എന്നാണ് സാജിദിന്റെ മറുപടി. ‘നിങ്ങളെ പുറത്താക്കാനുള്ള കാരണം നിങ്ങള്‍ തന്നെ ഉണ്ടാക്കുകയാണ്. നിങ്ങള്‍ ഒരു ഹിപ്പോക്രാറ്റിനെ പോലെയാണ് പെരുമാറുന്നത്. ഒരു നിലപാട് എടുക്കുകയും മാറുകയും ചെയ്യുന്നു’ എന്നാണ് സല്മാന് സാജിദിനോട് പറയുന്നത്.
ഈ പ്രൊമോ വൈറലായതോടെ സാജിദിന്റെ എവിക്ഷനുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് പ്രചരിക്കുന്നത്. സാജിദിനെ ഷോയില്‍ നിന്നും മാറ്റണമെന്ന് നേരത്തെ സോഷ്യല്‍ മീഡിയയില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. മീടൂ ആരോപണ വിധേയനായ സംവിധായകനെ ഷോയില്‍ കൊണ്ടുവന്നതാണ് പലരെയും ചൊടിപ്പിച്ചത്.
ഷെര്‍ലിന്‍ ചോപ്ര, തനുശ്രീ ദത്ത, സോന മഹാപത്ര എന്നിങ്ങനെ നിരവധി നടിമാരാണ് സാജിദ് ഖാനെതിരെ രംഗത്തെത്തുന്നത്. രാജ്യത്ത് മീടൂ കാമ്പയിന് ശക്തമായ കാലത്ത് തന്നെ സാജിദ് ഖാന് ആരോപണവിധേയനായിരുന്നു. ഓഡിഷന്റെ പേരില്‍ വിളിച്ചു വരുത്തിയാണ് പീഡനം എന്നാണ് ഇരകള്‍ പറയുന്നത്.
അഭിനയമെന്ന പേരില്‍ വി വസ്ത്രരാകാന് നിര്‍ബന്ധിക്കുകയും അ ശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമാണ് വനിതാ സിനിമാപ്രവര്‍ത്തകര്‍ ആരോപിച്ചത്. ഒരു മാധ്യമപ്രവര്‍ത്തകയും സജിത് ഖാനെതിരെ രംഗത്ത് വന്നിരുന്നു.
ബോളിവുഡില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആത്മഹത്യ ചെയ്ത ഒരു നടിയും ഇയാളുടെ പീ ഡനത്തിന് ഇരയായിട്ടുണ്ടെന്ന് സഹോദരി വെളിപ്പെടുത്തിയിരുന്നു. ഇത്രയും ആരോപണങ്ങള്‍ ഉണ്ടായിട്ടും സാജിദ് ഖാനെ ഷോയില്‍ പങ്കെടുപ്പിക്കുന്ന അവതാകരന് സല്മാന് ഖാനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. ഇപ്പോഴിതാ അനിരുദ്ധ് വിവാഹിതനാകുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഹൈദരാബാദ് സൺറൈസേഴ്സ് ടീം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
ലോകേഷ്-കാർത്തി കൂട്ടുക്കെട്ടിൽ പുറത്തെത്താനിരിക്കുന്ന കൈതി 2 ല്‍ അനുഷ്ക ഷെട്ടി എത്തുന്നുവെന്ന് വിവരം. എന്നാൽ ഇതിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകണം ഇല്ല....
ഹർഷ്വർധൻ റാണെയും സോനം ബജ്വയും അഭിനയിക്കുന്ന ‘ഏക് ദീവാനേ കി ദീവാനീയത്’ എന്ന ചിത്രത്തിന്റെ പാക്കപ്പ് പാർട്ടിയ്ക്കിടെ ഹീലിയം ബലൂണുകൾക്ക് തീപിടിച്ചു....
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ നടൻ സൽമാൻ ഖാനും ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗും മുംബൈയിൽ നടത്താനിരുന്ന പരിപാടി റദ്ദാക്കിയതായി...