News
മകളുടെ ചിത്രത്തില്‍ അതിഥി വേഷത്തില്‍ രജനികാന്ത്; പുതിയ ചിത്രം പ്രഖ്യാപിച്ചു
മകളുടെ ചിത്രത്തില്‍ അതിഥി വേഷത്തില്‍ രജനികാന്ത്; പുതിയ ചിത്രം പ്രഖ്യാപിച്ചു
Published on
ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രം ‘ലാല്‍ സലാം’ പ്രഖ്യാപിച്ചു. വിഷ്ണു വിശാല്‍, വിക്രാന്ത് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ രജനീകാന്ത് അതിഥിവേഷത്തിലെത്തുമെന്നാണ് പുതിയ വിവരം.
2015ല്‍ പുറത്തിറങ്ങിയ വെയ് രാജാ വെയ് എന്ന ചിത്രത്തിനു ശേഷം ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലാല്‍ സലാം. ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളെ ആണ് ചിത്രത്തില്‍ രജനികാന്ത് അതിഥി വേഷത്തിലെത്തുന്നുണ്ടെന്ന് അറിയിച്ചത്. എ ആര്‍ റഹ്മാന്‍ ആണ് സംഗീതം. നിര്‍മാണം ലൈക പ്രൊഡക്ഷന്‍സ്.
പൊന്നിയന്‍ ശെല്‍വന്റെ വന്‍ വിജയത്തിന് ശേഷം വന്‍ താര ചിത്രങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്ന ലൈക പ്രൊഡക്ഷന്‍സിന്റെ ലാല്‍സലാം 2023 ല്‍ തിയ്യേറ്ററുകളിലെത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
Continue Reading
You may also like...
Related Topics:aiswarya rajanikanth, Rajanikanth