
Malayalam
ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി കനി കുസൃതി
ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി കനി കുസൃതി

മലയാളത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് കനി കുസൃതി. ഇപ്പോഴിതാ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങിയിരിക്കുകയാണ് കനി കുസൃതി. റിച്ച ഛദ്ദ, അലി ഫസല്‍ താരദമ്പതികള്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലാകും കനി അഭിനയിക്കുക. ‘ഗേള്‍സ് വില്‍ ബി ഗേള്‍സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലാണ് നടി എത്തുന്നത്.
സിനിമയുടെ ചിത്രീകണം ഉത്തരാഖണ്ഡില്‍ ആരംഭിച്ചു. 2003 ല്‍ പുറത്തിറിങ്ങിയ ഹോളിവുഡ് ചിത്രം ഗേള്‍സ് വില്‍ ബി ഗേള്‍സിന്റെ ഹിന്ദി റീമേക്കാണ് സിനിമ. ഹിമാലയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ബോര്‍ഡിങ് സ്കൂളില്‍ പഠിക്കുന്ന പതിനാറുകാരി മിറയുടെ കഥയാണ് ചിത്രം പറയുന്നത്.
പ്രീതി പനിഗരി, കേശവ് ബിനോയ് കിരണ്‍ എന്നിവരും പ്രധാന കഥാപാത്രമായി എത്തുന്നു. സുച്ചി തളതിയാണ് ഗേള്‍സ് വില്‍ ബി ഗേള്‍സ് സംവിധാനം ചെയ്യുന്നത്. ആദ്യ സിനിമയായതിനാല്‍ ആകാംക്ഷയിലാണെന്നും തിരക്കഥയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും സുച്ചി പ്രതികരിച്ചു.
മലയാളത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച കനി തമിഴ്, തെലുങ്ക്, സിനിമകളിലും സജീവമാണ്. ഹിന്ദി ടിവി സീരിസിലും അഭിനയിച്ചിട്ടുണ്ട്. ‘ബിരിയാണി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്. മികച്ച നിരൂപ പ്രശംസയും ചിത്രത്തിനും കനിക്കും ലഭിച്ചിരുന്നു. ‘വിചിത്ര’മാണ് കനിയുടേതായി റിലീസ് ചെയ്ത അവസാന ചിത്രം.
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. ഇന്നത്തെ ഉയരത്തിലേക്ക് എത്താൻ പൃഥ്വിരാജിന് ഒരുപാട് പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട്. പൃഥ്വിരാജിനെതിരെ...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ...