
Tamil
സിനിമയിലെ ഗെറ്റപ്പിനോട് സമാനമായ ലുക്കിൽ അജിത്ത്; ഡബ്ബിങ് ചിത്രങ്ങൾ പുറത്ത്
സിനിമയിലെ ഗെറ്റപ്പിനോട് സമാനമായ ലുക്കിൽ അജിത്ത്; ഡബ്ബിങ് ചിത്രങ്ങൾ പുറത്ത്

‘നേര്‍ക്കൊണ്ട പാര്‍വൈ’, ‘വലിമൈ’ എന്നീ സിനിമകള്‍ക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ‘തുനിവ്’. ചിത്രത്തിന്റേതായി പുറത്തുവരുന്ന വിശേഷങ്ങൾ എല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ തുനിവിൽ ഡബ്ബ് ചെയ്യുന്ന അജിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു.
സിനിമയിലെ ഗെറ്റപ്പിനോട് സമാനമായ ലുക്കിലാണ് നടൻ ചിത്രത്തിലുള്ളത്ചിത്രം പാന്‍ ഇന്ത്യന്‍ റിലീസായി പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. അഞ്ച് ഭാഷകളില്‍ ആയിരിക്കും സിനിമയുടെ റിലീസ്. ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ത്രില്ലര്‍ വിഭാഗത്തിലൊരുങ്ങുന്ന ചിത്രമാണ് തുനിവ്.
മഞ്ജു വാര്യര്‍ ആണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടിയുടെ രണ്ടാമത്തെ തമിഴ് സിനിമയാണ് തുനിവ്. ആദ്യ ചിത്രം ധനുഷിന്റെ ‘അസുരന്’ ആയിരുന്നു. ചിത്രത്തില്‍ അജിത്തിന്റെ പ്രതിനായകനായി എത്തുന്നത് ജോണ്‍ കൊക്കന് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ‘കെജിഎഫ്’, ‘സര്‍പ്പാട്ട പരമ്പരൈ’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് ജോണ്‍ കൊക്കന്.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ...
ഇന്ന് തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിജയ് സേതുപതി. ഇപ്പോഴിതാ നടന്റെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ‘ഫീനിക്സ്’ തിയറ്ററുകളിലേയ്ക്ക്...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള താരമാണ് കമൽഹാസൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പുറത്ത് വരുന്ന...
കമൽ ഹാസനും സംവിധായകൻ മണിരത്നവും 37 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ചിത്രമായിരുന്നു തഗ് ലൈഫ്. പാൻ-ഇന്ത്യൻ ആക്ഷൻ ചിത്രമായി പുറത്തെത്തിയ ചിത്രത്തിന്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ലഹരി ഉപയോഗിച്ചതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതിനു പിന്നാലെയാണ് നടനെ...